ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റോഡില്‍ തെറിച്ചു വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റോഡില്‍ തെറിച്ചു വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട് ഓട്ടോ മതിലിലിടിച്ചു യാത്രക്കാരിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചവറ സ്വദേശി രാജീവ് കുമാര്‍ (34) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം നടന്നത്.
മഠത്തില്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജങ്ഷനു സമീപത്തു വച്ച് രാജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഓടിക്കുന്നതിനിടെ ഓട്ടോയില്‍ നിന്നും ഇയാള്‍ റോഡിലേക്ക് വീണു.
നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലില്‍ ഇടിച്ചു നിന്നു. ഉടനെ രാജീവ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
"
https://www.facebook.com/Malayalivartha
























