ഇരിക്കൂറില്‍ നിയന്ത്രണം നഷ്ടമായ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു... കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

വളവില്‍വെച്ച് നിയന്ത്രണം നഷ്ടമായ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരിക്കൂര്‍ നിലാമുറ്റം സദ്ദാംസ്റ്റോപ്പിന് സമീപത്തെ വളവിലാണ് സംഭവം നടന്നത്.
നിയന്ത്രണം നഷ്ടമായ കാര്‍ റോഡില്‍ നിന്നും തെന്നി 20 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി ജലാലുദ്ദീന്‍ അറഫാത്ത് (48), അഷര്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് ഇവരെ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പെരുവളത്തു പറമ്പില്‍ നിന്നും ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.
https://www.facebook.com/Malayalivartha
























