പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ കേസിലെ പ്രധാന പ്രതി നാരായണന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി...പത്തനംതിട്ട സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ കേസിലെ പ്രധാന പ്രതി നാരായണന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പത്തനംതിട്ട സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇപ്പോഴും ഒളിവിലാണ് നാരായണന്‍.
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കടന്നതിനെ തുടര്‍ന്ന് അങ്ങോട്ടുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി ഉത്തരവിറങ്ങിയിട്ടുണ്ടായിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൊന്നമ്പല മേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ പ്രവേശിക്കരുത്; പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി
ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടില്‍ എത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്.
സംഘത്തിലുള്ളവര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെ മൂഴിയാര്‍ പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു.
സംഘത്തിന് സഹായം ചെയ്ത വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇടനിലക്കാരന്‍ ചന്ദ്രശേഖരന്‍ അറസ്റ്റിലായിരുന്നു.
മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുക, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























