Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

സർക്കാർ വകുപ്പുകളിലെ അഴിമതിക്കാരിൽ ഏറ്റവും കൂടുതൽ പേരെ, വിജിലൻസ് കയ്യോടെ പിടിച്ചത് റവന്യുവകുപ്പിൽ നിന്ന്; അഴിമതിയുടെ കൂടാരമായി റവന്യൂ വകുപ്പ്.....കോഴ നൽകാതെ ഒരു ഫയൽപോലും അനങ്ങാത്ത സ്ഥിതി...

25 MAY 2023 12:37 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം അറസ്റ്റിലായ വില്ലജ് ഫീൽഡ് അസ്സിസ്റ്റന്റിന്റെ റൂമിൽ നിന്നും കണ്ടെടുത്ത കൈക്കൂലിയായി ലഭിച്ച സാധങ്ങളുടെ ലിസ്റ്റ് കണ്ടിട്ട് കണ്ണ് തള്ളിയിരിക്കുകയാണ് നമ്മൾ . സാധാരണ പണവും പേനയുമൊക്കെ വാങ്ങുന്നത് പിടിക്കപ്പെടുന്നത് വാർത്തകളിൽ കണ്ടിട്ടുണ്ട്, എന്നാൽ ഇത് ഒരു മാതിരി പണിയായി പോയി. പടക്കം തേൻ , മുണ്ടുകൾ ഷർട്ടുകൾ പുഴുങ്ങിയ മുട്ട, ഇതൊക്കെയാണ് ഒരു ഗവണ്മന്റ്റ് ഉദ്യോഗസ്ഥൻ വാങ്ങി കൂട്ടിയത്, പോരാത്തതിന് പണവും...ഏതായാലും അതോടു കൂടെ റവന്യു വകുപ്പിലെ അഴിമതികളുടെ കഥകളാണ് പുറത്തു വരുന്നത്..ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പിണറായി തന്നെ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കും..പക്ഷെ ഇവിടെ ഓരോ ഫയലും ജീവനക്കാർക്ക് കൈക്കൂലി വാങ്ങാനുള്ള ഉപാധി മാത്രമായിരിക്കുകയാണ്...സർക്കാർ നയങ്ങളെ അട്ടിമറിക്കുംവിധം അഴിമതിയുടെ കൂടാരമായി റവന്യൂ വകുപ്പ്. കോഴ നൽകാതെ ഒരു ഫയൽപോലും അനങ്ങാത്ത സ്ഥിതിയാണ് പല വില്ലേജ് ഓഫീസുകളിലും. ഭൂമി തരംമാറ്റൽ, പട്ടയം, കൈവശാവകാശം, ആധാരപ്പകർപ്പ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം കോഴ.സേവനാവകാശനിയമം 2012മുതൽ പ്രാബല്യത്തിലുണ്ട്. മൂന്നു മുതൽ 15 ദിവസമാണ് സേവനത്തിനുള്ള സമയപരിധി. വൈകുന്ന ഓരോ ദിവസത്തിനും 500 രൂപ ഉദ്യോഗസ്ഥർ പിഴ നൽകണം. പക്ഷേ, നിയമം ഒരിടത്തും പാലിക്കാറില്ല.

 

കഴിഞ്ഞ ദിവസം പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിൽ നിന്ന് 1.05 കോടി രൂപയാണ് പിടിച്ചത്.ഇയാളെ അന്വേഷണവിധേയമായി ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തിട്ടുണ്ട് . തൃശൂർ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്... സർക്കാർ വകുപ്പുകളിലെ അഴിമതിക്കാരിൽ ഏറ്റവും കൂടുതൽ പേരെ വിജിലൻസ് കയ്യോടെ പിടിച്ചത് റവന്യുവകുപ്പിൽ നിന്നാണെന്ന് കണക്കുകൾ. 2022 ൽ 14 ഉദ്യോഗസ്ഥർ വിജിലൻസിന്റെ വലയിൽ കുടുങ്ങിയപ്പോൾ ഈ വർഷം ഇതുവരെ പിടിച്ചത് 9 പേരെയാണ് പിടിച്ചത്. വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത് മുതൽ മണ്ണ് നീക്കം ചെയ്യുന്നതിന് വരെ ആയിരം മുതൽ പതിനായിരം രൂപവരെ വാങ്ങിയവരാണ് പിടിയിലായത്. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ, ഇ-സാക്ഷരത അടക്കം വൻ നടപടികളാണ് അഴിമതി തുടച്ചുനീക്കാൻ റവന്യുവകുപ്പ് പ്രഖ്യാപിച്ചത്. പക്ഷെ എന്നിട്ടും കൈക്കൂലി കൊടുക്കാതെ റവന്യുവകുപ്പിൽ ഒന്നും നടക്കില്ലെന്നാണ് സ്ഥിതി. ഈ വർഷം ഇതുവരെ സേവനത്തിന് 'കിമ്പളം' വാങ്ങിയ 26 പേരെ വിജിലൻസ് പൊക്കി. അതിൽ 9 പേർ റവന്യു ഉദ്യോഗസ്ഥരാണ്. തൃശൂർ ജില്ലയിലെ വെങ്കിടങ് വില്ലേജ് ഓഫീസില ഫീൽഡ് അസിസ്റ്റൻറ് അജികുമാർ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും സ്കെച്ചും നൽകുന്നതിന് ആയിരം രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്. വരുമാന സർട്ടിഫിക്കറ്റ് നൽകാൻ പതിനായിരം രൂപ പോക്കറ്റിലിടുമ്പോഴാണ് ഇടുക്കി താലൂക്ക് തഹസിൽദാർ ജയേഷ് ചെറിയാൻ അകത്താകുന്നത്.

പട്ടയം നൽകുന്നതിന് പതിനായിരം രൂപ വാങ്ങുമ്പോൾ പാലക്കാട് ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ രണ്ടുപേരാണ് ഒരുമിച്ച് പിടിക്കപ്പെട്ടത്.സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് ചുറ്റുമതിൽ കെട്ടാൻ അനുമതി നൽകാൻ മലപ്പുറം എടരിക്കോട് വില്ലേജിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ചന്ദ്രൻ ആവശ്യപ്പെട്ട് ഇരുപത്തിഅയ്യായിരം. പണം വാങ്ങുമ്പോൾ വിജിലൻസ് കയ്യോടെ പൊക്കി. വസ്തു അളക്കാനും ഭൂമി തരംമാറ്റാനും പോക്ക് വരവ് നടത്താനും ഉദ്യോഗസ്ഥർ ആയിരം മുതൽ രണ്ടായിരം വരെ വാങ്ങുന്നു. 2022 ൽ കൈക്കൂലിക്കേസിൽ 14 റവന്യു ഉദ്യോഗസ്ഥരാണ് പിടിയിലായത്. ഈ വർഷം അത് ഇതുവരെ ഒമ്പതായി. സർട്ടിഫിക്കറ്റ് നൽകുന്നതടക്കമുള്ള ഓരോ സേവനങ്ങൾക്കും കൃത്യമായ പടിയുണ്ട് റവന്യുവകുപ്പിൽ. കിട്ടുന്നത് സംഘം ചേർന്ന് പങ്കിടുന്നതും പതിവാണ്. കയ്യോടെ പിടികൂടുമ്പോൾ ഉടൻ സസ്പെൻഷനിലാകും. പക്ഷെ പരമാവധി ആറുമാസത്തിനുള്ളിൽ കൈക്കൂലിക്കാർ ഭരണ-സംഘടനാ സ്വാധീനം ഉപയോഗിച്ച് തിരിച്ചെത്തും. അഴിമതിക്കേസുകളുടെ തുടർനടപടി തീരുമ്പോൾ പ്രതികളായ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റമെല്ലാം നേടി വിരമിച്ചിരിക്കും.പക്ഷെ പാവം ജനങ്ങളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ..ഇന്ന് ഒരു സർക്കാർ സ്ഥാപനത്തിൽ പോകുന്നത് തന്നെ വലിയൊരു ചടങ്ങാണ്. നമ്മുടെ കാര്യങ്ങൾ നോക്കാനും നടത്താനും ഇരിക്കുന്ന സ്ഥാപനത്തിൽ അവരുടെ അഹങ്കാരവും കുത്തു വാക്കുകളും കയ്യും കാലും പിടിച്ചു വേണം കാര്യങ്ങൾ നടത്താൻ എന്നുള്ള സ്ഥിതിയിലേക്ക് ആണ് പലതും വന്നെത്തിക്കുന്നത്...അതിനു സർക്കാരിനെ പഴിച്ചിട്ടും കാര്യമല്ല..ഇതിനെല്ലാം കുടപിടിക്കുന്നതും ഇതേ സർക്കാർ ആണെന്നുള്ളതാണ് വസ്തുത...ഏതായാലും അഴിമതി നടത്തുന്നവരെയൊന്നും ജോലിയിൽ ഇരുത്തരുത് പിരിച്ചു വിടുക തന്നെ ചെയ്യണം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (27 minutes ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (44 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (48 minutes ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (52 minutes ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (1 hour ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (1 hour ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (2 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (2 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (2 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (2 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (2 hours ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (2 hours ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (2 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (2 hours ago)

Malayali Vartha Recommends