Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

തീപിടിത്തത്തിനു ശേഷം ഇടപാടിന്റെ പണം നൽകി, തീർക്കാനുള്ള കോർപറേഷൻ ഉന്നതന്റെ തിടുക്കും ദുരൂഹം; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...പിപിഇ കിറ്റ്, കയ്യുറ കൊള്ളയും അന്വേഷിക്കണം..കത്തിക്കരിഞ്ഞത് കൊവിഡ് അഴിമതിയുടെ തെളിവുകള്‍?

25 MAY 2023 12:44 PM IST
മലയാളി വാര്‍ത്ത

കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൊല്ലം, തിരുവനന്തപുരം ഗോഡൗണുകളി‍ൽ പടർന്നു പിടിച്ച തീ പുറത്തു കൊണ്ടുവരുന്നത് ദുരൂഹമായ ബ്ലീച്ചിങ് പൗഡർ ഇടപാട്. ആണ് , സർക്കാർ ഇങ്ങനെ ഓരോ ദിവസം കഴിയുമ്പോഴും വെട്ടിലായി കൊണ്ട് ഇരിക്കുകയാണ്...എ ഐ കാമറ ഇടപാടും, അതിൽ മുക്കിയ കോടികളുടെ കണക്കും ഇവിടെ കഴിഞ്ഞിട്ടില്ല, അപ്പോഴാണ് അടുത്ത പൊട്ടിത്തെറി, അതും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തന്നെ എന്താ ഇങ്ങനെ തീ പിടിക്കുന്നത് എന്നോർക്കുമ്പോഴാണ്, ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ കാരുണ്യ ഫാർമസി വഴി വാങ്ങിയ 6.12 കോടി രൂപയുടെ ബ്ലീച്ചിങ് പൗഡറിന്റെ നല്ലൊരു പങ്കാണ് 2 ഗോഡൗണുകളിലെ അഗ്നിബാധയിലേക്കും ഫയർമാന്റെ മരണത്തിലേക്കും നയിച്ചത്. ലക്നൗ കമ്പനിക്ക് ക്വട്ടേഷൻ ഇല്ലാതെ തുടർച്ചയായി ഓർഡർ നൽകിയതും കൊല്ലത്തെ തീപിടിത്തത്തിനു ശേഷം ഇടപാടിന്റെ പണം നൽകി തീർക്കാനുള്ള കോർപറേഷൻ ഉന്നതന്റെ തിടുക്കവും ദുരൂഹമാണെന്ന് ആരോപണമുണ്ട്. പണം നൽകാനുള്ള ഫയൽ തയാറായെങ്കിലും മാനേജിങ് ഡയറക്ടർ ഇടപെട്ട് വെട്ടുകയായിരുന്നു എന്നാണ് സൂചന. ഇത് മാത്രമല്ല ഗോഡൗൺ കത്തിയതിൽ ഇനിയും ദുരൂഹതകൾ ഏറുകയാണ്..കാരണം കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ തിരുവനന്തപുരം ഗോഡൗണിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ കൊവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിക്കൂട്ടിയതിലെ അഴിമതിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്..

പ്രതിപക്ഷ നേതാവടക്കം ഈ കാര്യം വളരെ ശക്തമായി തന്നെ തുറന്നു കാട്ടിയിട്ടുണ്ട്,, കൊവിഡ് കാലത്ത് പി.പി.ഇ കിറ്റും ഗ്ലൗസുമുൾപ്പെടെ 15 ഇനങ്ങളെ അവശ്യമരുന്നുകളുടെ ഗണത്തിൽപ്പെടുത്തി വില നിയന്ത്രിച്ച് ഉത്തരവിറക്കിയിരുന്നു.ഇത് ലംഘിച്ച് കഴക്കൂട്ടം ആസ്ഥാനമാക്കി പച്ചക്കറി വിൽക്കാനായി ആരംഭിച്ച അഗ്രത ആവയോൺ എക്സിമിൽ നിന്ന് 12.15 രൂപ നിരക്കിൽ ഒരു കോടി ഗ്ലൗസുകൾ സംഭരിക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. എം.ഡിയെ ഒഴിവാക്കി കാരുണ്യ പർച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജരാണ് 12.15 കോടിയുടെ നൈട്രൈൽ ഗ്ലൗസ് ഇറക്കുമതി ചെയ്യാനുള്ള ഓർഡറിൽ ഒപ്പിട്ടത്. കരാർ രേഖയിൽ 'ഇൻവോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളിൽ പണം നൽകണമെന്നത് 5 ദിവസത്തിനുള്ളിലെന്ന് തിരുത്തി. ഉല്പന്നത്തിന് ചുരുങ്ങിയത് 60 ശതമാനം ഉപയോഗ കാലാവധി വേണമെന്നതും വെട്ടിമാറ്റി. രണ്ട് പർച്ചേസ് ഓർഡറുകളിലായി ഒരു കോടി ഗ്ലൗസിന് ഓർഡർ നൽകി മൂന്നാം ദിവസം മുൻകൂർ തുകയുടെ ചെക്കും നൽകി. 15 ദിവസത്തിനുള്ളിൽ 41.6 ലക്ഷം ഗ്ലൗസുകൾ മാത്രമാണെത്തിച്ചതെന്ന കാരണത്താൽ കരാർ റദ്ദാക്കിയെങ്കിലും, 50 ലക്ഷം ഗ്ലൗസുകൾക്കായി നൽകിയ മുൻകൂർ പണത്തിൽ ശേഷിക്കുന്ന ഒരു കോടി രൂപ തിരിച്ചു വാങ്ങിയിട്ടില്ല.വീണ്ടും ടെൻഡർ വിളിച്ചപ്പോൾ കരാർ ലഭിച്ച ജേക്കബ് സയന്റിഫിക്സ്, ലിബർട്ടി മെഡ് സപ്ലയേഴ്സ് എന്നിവർ കുറഞ്ഞ തുകയായ 8.78 രൂപയ്ക്കും 7 രൂപയ്ക്കുമാണ് ഗ്ലൗസ് വിതരണം ചെയ്തത്.

 

പച്ചക്കറി സ്ഥാപനം ഉയർന്ന വിലയ്ക്ക് നൽകിയതും, ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നതുമായ ഗ്ലൗസുകളുടെ ഗുണമേന്മ സംബന്ധിച്ച പരിശോധന അന്വേഷണ ഏജൻസികൾ നടത്താനിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നും സതീശൻ ഇതിനോടപ്പം ചൂണ്ടി കാട്ടുന്നുണ്ട്..
ഏറ്റവും കൂടുതൽ അഴിമതി നടന്നു എന്ന് സംശയിക്കപ്പെടുന്നത് പിപിഇ കിറ്റിന്റെയും കയ്യുറയുടെയും സംഭരണത്തിലാണ്. 450– 500 രൂപ വിപണി വില ഉള്ളപ്പോഴാണ് സാൻ ഫാർമ കമ്പനിയിൽനിന്ന് 1550 രൂപയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങാൻ ഓർഡർ നൽകിയത്. സർക്കാർ 7 രൂപ വില നിശ്ചയിച്ചിരിക്കെയാണ് യുകെയിൽനിന്ന് ഒരു കോടിയോളം മലേഷ്യൻ നിർമിത ഗ്ലൗസ് ഒരു ക്വട്ടേഷൻ പോലും ഇല്ലാതെ 12 രൂപയ്ക്ക് ഇറക്കുമതി ചെയ്തത്. ഗ്ലൗസിന്റെ വിതരണം നിർത്തിവയ്ക്കാൻ മെഡിക്കൽ കോർപറേഷൻ തന്നെ തീരുമാനിച്ചതിനെ തുടർന്ന് 58 ലക്ഷത്തിലേറെ കയ്യുറകൾ പിടിച്ചുവച്ചിരുന്നു. ഗ്ലൗസിന്റെ പകുതി തുക മാത്രമേ വിതരണക്കാർക്കു കൊടുത്തിട്ടുള്ളൂ. ശേഷിക്കുന്ന തുകയും നൽകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറി തന്നെ ഉത്തരവിട്ടെങ്കിലും മന്ത്രി ഇടപെട്ട് വെട്ടി. ഇതിനെതിരെ വിതരണക്കാർ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (27 minutes ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (44 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (48 minutes ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (52 minutes ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (1 hour ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (1 hour ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (2 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (2 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (2 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (2 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (2 hours ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (2 hours ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (2 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (2 hours ago)

Malayali Vartha Recommends