Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഇന്ന് വന്ദനയുടെ വീട് സന്ദർശിക്കും; യുവഡോക്ടറിന്റെ കൊലപാതകത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും....നടപടികൾ എടുക്കും...

25 MAY 2023 01:16 PM IST
മലയാളി വാര്‍ത്ത

കൊട്ടാരക്കരയിൽ സർക്കാർ ആശുപത്രയിൽ വച്ച് പരിശോധനയ്ക്കിടെ രോഗിയുടെ ആക്രമണത്തിൽ ഡോക്ടർ അതിദാരുണമായി കൊല്ലപ്പെട്ടത് , ദേശീയ തലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയായിരുന്നു...ജീവൻ രക്ഷിക്കേണ്ട ഡോക്ടർമാർ തന്നെ തങ്ങളുടെ ജീവന് വേണ്ടി തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട അവസ്ഥയാണ് കേരളത്തിൽ ഉണ്ടായത്, ആരോഗ്യ രംഗത്ത് വരെ കേരളം നൽകിയ സംഭാവനകളെ കുറിച്ച് വാ തോരാതെ സംസാരിച്ച് തള്ളി മറിക്കുന്ന സർക്കാരിനേറ്റ വലിയൊരു അടിയായിരുന്നു വന്ദനയുടെ മരണം, ആരോഗ്യ വകുപ്പിന് പുറമെ, പിണറായിടെ സ്വന്തം ആഭ്യന്തര വകുപ്പിനും പഴി കേൾക്കേണ്ടി വന്നു...ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു..ഇപ്പോഴിതാ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിയ്‌ക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവഡോക്ടർ വന്ദനയുടെ വീട് ഇന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ സന്ദർശിക്കും. വൈകീട്ട് 5 മണിയോടെയാണ് രേഖാ ശർമ്മ വന്ദനയുടെ കടുത്തുരുത്തിയിലെ വീട്ടിലെത്തുക. സംഭവത്തിൽ കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അദ്ധ്യക്ഷ രേഖാ ശർമ്മയും സമിതി അംഗങ്ങളും വിശദമായ അന്വേഷണം നടത്താൻ മെയ് 25ന് കേരളത്തിലെത്തുമെന്നും കമ്മീഷൻ അറിയിച്ചു. ഡോക്ടർ വന്ദനയുടെ കൊലപാതകം റിപ്പോർട്ട് ചെയ്ത അവസരത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൃത്യവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ഡിജിപിക്ക് കത്തയക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് കൊലക്കേസിൽ വിശദമായ അന്വേഷണത്തിനായി കമ്മീഷൻ രണ്ടംഗ സമിതിയെ നിയോഗിച്ചത്.മെയ് പത്തിനായിരുന്നു ഹൗസ് സർജനും 23-കാരിയുമായ വന്ദനയെ ആശുപത്രിയിലെത്തിയ രോഗി അതിക്രൂരമായി ആക്രമിച്ച് കൊലപ്പടുത്തിയത്. സംഭവത്തിൽ 42-കാരനായ സന്ദീപ് അറസ്റ്റിലായിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരത്തെ വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചിരുന്നു.കേന്ദ്രമന്ത്രി വി. മുരളീധരനും മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറയിലുള്ള വന്ദനയുടെ വീട്ടില്‍ മന്ത്രിമാർ എത്തിയത്. അരമണിക്കൂറോളം വന്ദനയുടെ മാതാപിതാക്കളുമായി സംസാരിച്ചു. മാതാപിതാക്കളെ ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായി അറിയിച്ചു. കോട്ടയത്തെ ബി.ജെ.പി. നേതാക്കളും മന്ത്രിയെ അനുഗമിച്ചു. തുടര്‍ന്ന് വന്ദനയുടെ അസ്ഥിത്തറയില്‍ വിളക്കു കൊളുത്തി പ്രാര്‍ഥിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.അതേസമയം യുവഡോക്ടറിന്റെ കൊലപാതകത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആശുപത്രി സംരക്ഷണ ഓർഡിനൻസ് അടക്കം ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും.

 

സംസ്ഥാനത്ത് ക്രിമിനൽ കേസ് പ്രതികളെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രികളിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ ഉടൻ നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.
മാത്രമല്ല ആശുപത്രികളിലെ സുരക്ഷയ്‌ക്കായി സർക്കാർ തയ്യാറാക്കുന്ന ഓർഡിനൻസിൽ എല്ലാവശങ്ങളും ഉൾപ്പെടുന്നുണ്ട് എന്നുറപ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.തുടർന്നും പല സ്ഥലങ്ങളിലും ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു...നിയമഭേദഗതി വരുത്തി ഓർഡിനൻസ് പുറപ്പെടുവിച്ചിട്ട് ഉണ്ടെങ്കിലും എന്നിട്ടും അതിക്രമങ്ങൾ കൂടി കൊണ്ട് ഇരിക്കുകയാണ്..എന്നാണ് ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാവുക എന്നുള്ളതാണ് ജനങ്ങളും ചോദിക്കുന്നത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (27 minutes ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (44 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (48 minutes ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (52 minutes ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (1 hour ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (1 hour ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (2 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (2 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (2 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (2 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (2 hours ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (2 hours ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (2 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (2 hours ago)

Malayali Vartha Recommends