അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് അമിത് ഷാ; ഞൊടിയിടയിൽ സോഷ്യൽ മീഡിയെ ഞെട്ടിച്ച് സുരേഷ് ഗോപിയുടെ 'ആ മാറ്റം'; ചിത്രം വൈറൽ

പുതിയ പാർലമെൻറ് മന്ദിരത്തിലെ ഏറ്റവും പ്രധാനമായ ആകർഷണം ‘ചെങ്കോൽ’ ആണ് .അധികാരത്തിന്റെ പ്രതീകമായ ചെങ്കോൽ ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്. ഇപ്പോൾ ഇതാ നടനും മുൻ എംപിയുമായ സുരേഷ് ഗോപി ഒരു നിർണായക നീക്കം നടത്തിയിരിക്കുകയാണ്, അദ്ദേഹം തന്റെ ഫേസ്ബുക്ക് പ്രൊഫൈലായി ചെങ്കോലിന്റെ ചിത്രം മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ പ്രവർത്തിക്കു നിരവധി പ്രശംസ വരികയാണ്. ചില പ്രതികരണങ്ങൾ ഇങ്ങനെയാണ്;
നെഹ്‌റു ചെയ്താൽ ആഹാ, മോദി ചെയ്‍താൽ എഹെ, ഇത് ഇരട്ടതാപ്പാണ്, ആശംസകൾ ചരിത്രത്തിന്റെ പുനരാഖ്യനത്തിന്ന്, ഇങ്ങനെയൊരു ചെങ്കൊലുള്ളത് ഇപ്പോഴാണ് അറിയുന്നത്... രാജ്യത്തിൻ്റെ ചെങ്കോൽ അഹർത്തയുള്ളവരുടെ കൈകളിൽ ഭാദ്രമാകുന്ന കാലം വിദൂരമല്ല....നീണ്ട 75 വർഷം ഒരു മനുഷ്യായുസ്സ് വേണ്ടി വന്നു ഇന്ത്യയുടെ പൈതൃകം തിരിച്ചു പിടിക്കാൻ... എന്നിങ്ങനെയാണ് കമ്റ്റുകൾ ഇത് വച്ച് ഗ്യാസ് , പെട്രോൾ വില കുറക്കാം എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.
അതേസമയം അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിക്കുകയുണ്ടായി. ലോക്സഭ സ്പീക്കറുടെ ചെയറിനടുത്തായിരിക്കും ചെങ്കോൽ സ്ഥാപിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിക്കുന്ന ഈ ചെങ്കോലിന് പിന്നിൽ യുഗങ്ങളുമായി ബന്ധപ്പെട്ട പാരമ്പര്യമുണ്ട്. നന്ദികേശ്വരമുദ്രയുള്ള സ്വർണ്ണ ചെങ്കോൽ ആണിത്.
മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ ഇന്ത്യൻ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ സീറ്റിന് സമീപം ചരിത്രപരമായ . . ‘നീതി’ എന്നർത്ഥം വരുന്ന ‘സെമ്മായി’ എന്ന തമിഴ് വാക്കിൽ നിന്നാണ് ‘സെങ്കോൽ’ അഥവാ ചെങ്കോൽ എന്ന വാക്ക് വന്നത് . . ഗംഗാജലത്തിൽ ശുദ്ധി ചെയ്തതാണ് ഈ അധികാര ചെങ്കോൽ.
https://www.facebook.com/Malayalivartha























