കോളേജില്‍ പെണ്‍കുട്ടിയെ സഹപാഠി ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു... ഗുരുതരമായി പൊള്ളലേറ്റ വിവരം ബന്ധുക്കള്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു

വെള്ളായണി കാര്‍ഷിക കോളേജില്‍ റൂംമേറ്റായ പെണ്‍കുട്ടിയെ സഹപാഠി ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു. പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റ വിവരം ബന്ധുക്കള്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പൊള്ളലേറ്റത്. ആന്ധ്രാ സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിയാണ് പൊള്ളലേല്‍പ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളേജ് അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. സംഭവം തിരുവല്ലം പൊലീസിനെ വിളിച്ചറിയിച്ചതും കോളേജ് അധികൃതര്‍ തന്നെയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇക്കഴിഞ്ഞ 18ാം തീയതിയാണ് സംഭവമുണ്ടായത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് പൊള്ളലേല്‍പ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരേ മുറിയിലാണ് ഇരുവരും താമസിച്ചുവരുന്നത്. തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതാകാമെന്നാണ് നിഗമനം.എന്നാല്‍, പൊള്ളലേറ്റ പെണ്‍കുട്ടി പരാതി നല്‍കാത്തതിനാല്‍ കോളേജ് അധികൃതര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
സംഭവത്തിന് ശേഷം പെണ്‍കുട്ടി നാട്ടില്‍ പോയി. പിന്നീട് ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വിവരം ബന്ധുക്കള്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചെങ്കിലും കോളേജ് അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കോളേജ് അധികൃതര്‍ക്ക് കൃഷിമന്ത്രി പി പ്രസാദ് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha























