ജനാധിപത്യത്തിൻ്റെ ശ്രീകോവിലിലേക്ക് ധർമ്മ ദണ്ഡ് മടങ്ങിയെത്തുമ്പോൾ ഭാരതം വേരുകളുമായുള്ള ബന്ധം ദൃഢമാക്കുകയാണ്; ഒരു കൊടുങ്കാറ്റിനും കടപുഴക്കാൻ സാധിക്കാത്ത കരുത്ത് ഇതോടെ നമുക്ക് കൈവരും; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്‌പതി

ജനാധിപത്യത്തിൻ്റെ ശ്രീകോവിലിലേക്ക് ധർമ്മ ദണ്ഡ് മടങ്ങിയെത്തുമ്പോൾ ഭാരതം വേരുകളുമായുള്ള ബന്ധം ദൃഢമാക്കുകയാണ്. ഒരു കൊടുങ്കാറ്റിനും കടപുഴക്കാൻ സാധിക്കാത്ത കരുത്ത് ഇതോടെ നമുക്ക് കൈവരും. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്‌പതി. ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ജനാധിപത്യത്തിൻ്റെ ശ്രീകോവിലിലേക്ക് ധർമ്മ ദണ്ഡ് മടങ്ങിയെത്തുമ്പോൾ ഭാരതം വേരുകളുമായുള്ള ബന്ധം ദൃഢമാക്കുകയാണ്. ഒരു കൊടുങ്കാറ്റിനും കടപുഴക്കാൻ സാധിക്കാത്ത കരുത്ത് ഇതോടെ നമുക്ക് കൈവരും.
"അദണ്ഡോസ്മി, അദണ്ഡോസ്മി."
"ധർമ്മ ദണ്ഡോസി, ധർമ്മ ദണ്ഡോസി ."
അധികാരത്തോടും രാജാവിനോടും ഭാരതത്തിനുള്ള മനോഭാവമാണ് ഈ വരികളിൽ ഉള്ളത്. രാജ്യഭരണം ഏറ്റെടുക്കുന്ന രാജാവിൻ്റെ അധികാര പ്രഖ്യാപനമാണ് ആദ്യ വരിയിലുള്ളത്. ഞാൻ ആരാലും കീഴ്പ്പെടുത്താൻ സാധിക്കാത്തവൻ ആണെന്ന പ്രഖ്യാപനത്തിന് രാജ ഗുരു നൽകുന്ന തിരുത്തലാണ് രണ്ടാമത്തെ വരി. ഏത് കരുത്തനും ധർമ്മത്തിന് കീഴടങ്ങേണ്ടവൻ ആണെന്ന് ഗുരു ധർമ്മ ദണ്ഡ് കാണിച്ച് രാജാവിനെ ഓർമ്മിപ്പിക്കുന്നു. അതോടെ രാജാവ് ധർമ്മത്തിന് കീഴ്പെട്ട് പ്രവർത്തിച്ചു തുടങ്ങുന്നു.
ഭരണാധികാരിയുടെ മതം ഒരിക്കലും ബാധകമാകാത്ത ഏക രാജ്യം ഭാരതമായിരുന്നു. എന്നാൽ ഭരണാധികാരി ധർമ്മത്തിന് കീഴ്പെട്ടവൻ ആയിരിക്കണമെന്ന് ഈ രാഷ്ട്രം എന്നും ശഠിച്ചിരുന്നു. ഭാരതീയമായ ഈ രാഷ്ട്ര സങ്കല്പം അന്യം നിന്ന് പോയതാണ് നമ്മുടെ അധ:പതനത്തിന് കാരണം. വീഴ്ചകൾ ഒന്നൊന്നായി നാം തിരുത്തുകയാണ്. അടിമത്വത്തിൻ്റെ അവശിഷ്ടങ്ങൾ തൂത്തെറിയുകയാണ്. വേരുകളുടെ ആഴം കൂടും തോറും വൃക്ഷം കൂടുതൽ കരുത്താർജ്ജിക്കും, കൂടുതൽ വേഗത്തിൽ വളരും. ഇതാണ് ബിജെപി നിർമ്മിക്കുന്ന പുതിയ ഭാരതം. നന്ദി മോദിജി. പുതിയ തലമുറയ്ക്ക് ദിശാബോധം നൽകുന്നതിന്.
https://www.facebook.com/Malayalivartha























