Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ഒരു അഴിമതിക്കും കൂട്ടു നില്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല... കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

25 MAY 2023 07:19 PM IST
മലയാളി വാര്‍ത്ത

പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സുരേഷ് കുമാറിന്റെ പ്രവൃത്തി ഗുരുതര കൃത്യവിലോപമാണെന്ന് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഓര്‍ഡറില്‍ വ്യക്തമാക്കുന്നു. ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളെജ് ഗ്രൗണ്ടിന് സമീപം കഴിഞ്ഞ ദിവസം(മെയ് 23) പോലീസ് വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മെയ് 23 മുതല്‍ പ്രാബല്യത്തോടെയാണ് സര്‍വീസില്‍ നിന്നും വി. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

വെറും മൂന്ന് വര്‍ഷം മുമ്പാണ് സുരേഷ് കുമാര്‍ പാലക്കയത്ത് എത്തിയത്. സുരേഷ് കുമാര്‍ കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്നു. പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും. പലരില്‍ നിന്നും കൈപറ്റിയത് 500 മുതല്‍ 10,000 രൂപ വരെ. പണമില്ലെങ്കില്‍ സാധനങ്ങളും സ്വീകരിക്കും. ഇയാളുടെ ശല്യം സഹിക്ക വയ്യാതെ നാട്ടുകാര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഒടുവില്‍ കൈക്കൂലി കേസില്‍ സുരേഷ് അറസ്റ്റിലായതോടെ നിരവധി പേരാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം സുരേഷ് കുമാറിനെ തൃശൂര്‍ വിജിലന്‍സ് കോടതി ജൂണ്‍ 6 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.

പ്രവൃത്തി ഗുരുതരമായ കൃത്യവിലോപമായതിനാലും കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായതിനാലും ജീവനക്കാരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അഭികാമ്യം അല്ലാത്തതിനാലും 1960ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1) (ബി) പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് (മെയ് 24) കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി അറിയിച്ച പരാമര്‍ശ പ്രകാരം മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.വില്ലേജ് അസിസ്റ്റന്റ് ലക്ഷങ്ങള്‍ കൈക്കൂലിയായി വാങ്ങിയ സംഭവം വളരെ ഗൗരവമായി കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

ഒരു അഴിമതിക്കും കൂട്ടു നില്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. അഴിമതിക്കാര്‍ക്കെതിരെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. അഴിമതി അറിയിക്കാനായി പോര്‍ട്ടലുണ്ട്, ടോള്‍ ഫ്രീ നമ്പര്‍ ഉണ്ട്. ഇവയെല്ലാം പൊതുജനം ഉപയോഗിക്കണം. അഴിമതിക്കാരെ പുറത്ത് കൊണ്ടുവരാന്‍ ജനങ്ങളുടെ ഭാഗത്തു നിന്നും സഹായം വേണം. പുഴുക്കുത്തുകളെ ജീവനക്കാര്‍ ഒറ്റപ്പെടുത്തണം. സംസ്ഥാനത്ത് മൂന്ന് വര്‍ഷം ഒരേ ഓഫീസില്‍ തന്നെ ജോലിചെയ്യുന്ന കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റുമാരേയും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരേയും സ്ഥലം മാറ്റും. ഇത് സംബന്ധിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട്ടെ കൈക്കൂലി കേസില്‍ റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ താമസ സ്ഥലത്ത് പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇവിടെ നിന്നും കൈക്കൂലിയായി ലഭിച്ച പണമടക്കമുള്ളവ വിജിലന്‍സ് കണ്ടെടുത്തു. പാലക്കയം വിലേജ് ഓഫീസിലും മണ്ണാര്‍ക്കാട് ലോഡ്ജ് മുറിയിലും മണ്ണാര്‍ക്കാട് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, പടക്കങ്ങള്‍, കെട്ടുക്കണക്കിന് പേനകള്‍ എന്നിവയാണ് കണ്ടത്തിയത്. സുരേഷ് കുമാറിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയ നാണയത്തുട്ടുകള്‍ മാത്രം 9000 രൂപ വരും. മുറിയില്‍ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് കണ്ടെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (45 minutes ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (48 minutes ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (56 minutes ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (1 hour ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (1 hour ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (1 hour ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (1 hour ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (1 hour ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (1 hour ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (1 hour ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (1 hour ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (1 hour ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (2 hours ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (2 hours ago)

Malayali Vartha Recommends