Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

മുഖ്യമന്ത്രിയ്ക്ക് എട്ടിന്റെ പണി വെച്ച് ജലീല്‍;കൂടെ നിന്നിട്ട് കോണ്‍ക്രീറ്റിട്ടു,തള്ളിമറിച്ചിട്ട പോസ്റ്റ് മുഖ്യനെ കുത്തുന്ന വാചകങ്ങള്‍,മലയാളി മുഖ്യനെ വാരിയലക്കുന്നു,തുടങ്ങിവെച്ച ജലീല്‍ ഓടി

26 MAY 2023 07:48 PM IST
മലയാളി വാര്‍ത്ത

ജലീലാണ് ആ കട്ടപ്പ പിണറായിയെ പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പ. എന്നാലും ജലീലെ അധികാര കസേര വരെ തന്ന് കൂടെ നിര്‍ത്തിയ മുഖ്യനിട്ട് ഇങ്ങനെ വെക്കരുതായിരുന്നു. ജലീല്‍ ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു. അതിലെ ഒരോ വരിയും മുഖ്യമന്ത്രിയ്ക്കിട്ട് വെക്കുന്നതാണ്. ഞാന്‍ കഴിഞ്ഞ 17 വര്‍ഷമായി MLAയാണ്. ഞാന്‍ ആരുടെ കയ്യില്‍ നിന്ന് ഒന്നും വാങ്ങിയിട്ടില്ല. എനിക്കെതിരെ ഒരു തെളിവു നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം നല്‍കും. കൈക്കൂലിക്കാരന്റെ മക്കള്‍ എന്ന ദുഷ്‌പ്പേര് നമ്മുടെ കുട്ടികള്‍ക്ക് ചാര്‍ത്തി നല്‍കാതെ കണ്ണടക്കാന്‍ കഴിയുന്ന പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമാണ് യഥാര്‍ത്ഥ ജീവിത വിജയികള്‍. ജലീലിന്റെ പോസ്റ്റിലെ ചില പ്രസക്ത ഭാഗമാണിത്. ഞാന്‍ കൈക്കൂലിക്കാരനല്ല എന്ന് മൂപ്പര് വെടിപ്പായ് പറഞ്ഞു. പക്ഷെ ഈ പോസ്റ്റിലെ പല കാര്യങ്ങളും നേരെ ചെന്നുതറയ്ക്കുന്നത് മുഖ്യനിട്ടാണ്. മുഖ്യന്‍ നടത്തിയ അഴിമതികള്‍ക്ക് തലമുറകളോളം കേല്‍ക്കേണ്ടി വരും. കൂടെ നിന്നിട്ട് മുഖ്യനിട്ട് കോണ്‍ക്രീറ്റിട്ടും ജലീല്‍. ജലീലിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ നിറയെ ജലീല്‍ മുഖ്യനിട്ട് വെച്ചു എന്നാണ്. നമുക്ക് ജലീലിന്റെ പോസ്‌റ്റൊന്ന് നോക്കാം.

ഒരുലക്ഷം രൂപ ഇനാം!

പാലക്കാട്ട് പിടിയിലായ വില്ലേജ് അസിസ്റ്റന്റിന്റെ അഴിമതി ഞെട്ടിക്കുന്നതാണ്. എത്രയോ പാവപ്പെട്ടവരുടെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും ഗന്ധമാകും അഴിമതി സമ്പാദ്യത്തിലെ ഓരോ നാണയത്തുട്ടില്‍ നിന്നും പുറത്തുവരിക. ഉദ്യോഗസ്ഥ ചൂഷണം രാജ്യത്ത് കൊടികുത്തി വാഴുകയാണ്. ഏറ്റവും കുറവ് കേരളത്തിലാണെന്ന റിപ്പോര്‍ട്ട് നല്‍കുന്ന ആശ്വാസം ചെറുതല്ല. കൈക്കൂലിക്കേസില്‍ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയല്ല, ജോലിയില്‍ നിന്ന് എന്നന്നേക്കുമായി പുറത്താക്കുകയാണ് വേണ്ടത്. ഉദ്യോഗസ്ഥരുടെ ആര്‍ഭാട ജീവിതം യഥാവിധി ബന്ധപ്പെട്ടവര്‍ ഓഡിറ്റ് ചെയ്യണം. അവരുടെ വീടും സൗകര്യങ്ങളും വാഹനവും മക്കളുടെ പഠനവും പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ക്ക് നല്‍കുന്ന ആഭരണവും വന്‍സമ്മാനങ്ങളും വിദേശയാത്രകളും സാമൂഹ്യ കണക്കെടുപ്പിന് വിധേയമാകണം. കര്‍ക്കശമായ നിയമങ്ങള്‍ സാമ്പത്തിക അഴിമതി തടയാന്‍ രാജ്യത്ത് ഉണ്ടായേ തീരൂ.

പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ജുഡീഷ്യറിയും മേല്‍പ്പറഞ്ഞ സൂക്ഷ്മ വിശകലനങ്ങളില്‍ നിന്ന് ഒഴിച്ചു നിര്‍ത്തപ്പെടേണ്ടവരല്ല. മഹാഭൂരിപക്ഷം ജനങ്ങളും കരുതുന്നത് ജനപ്രതിനിധികള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കമ്മീഷന്‍ കിട്ടുന്നുണ്ടെന്നാണ്. ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും വിവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവര്‍ അവര്‍ക്ക് 'കൈമണി' നല്‍കുന്നുണ്ടെന്ന് കരുതുന്നവരുടെ എണ്ണം കുറവല്ല. കൂലിയും വേലയുമില്ലാത്ത പല രാഷ്ട്രീയ നേതാക്കളും ചാരിറ്റി മാഫിയകളും മണിമാളികകള്‍ പണിയുന്നതും അത്യാര്‍ഭാട ജീവിതം നയിക്കുന്നതും മുന്തിയ കാറുകളില്‍ സഞ്ചരിക്കുന്നതും കാണുമ്പോള്‍ എല്ലാവരും അങ്ങിനെയാണെന്ന് പൊതുജനം കരുതിയാല്‍ അവരെ തെറ്റ് പറയാനാവില്ല.

എന്റെ വ്യക്തിപരമായ അനുഭവം പറയാം. ഞാന്‍ കഴിഞ്ഞ 17 വര്‍ഷമായി MLAയാണ്. അതില്‍ അഞ്ചു വര്‍ഷം മന്ത്രിയുമായി. MLA ആകുന്നതിന് മുമ്പ് അഞ്ച് വര്‍ഷം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. രണ്ടുവര്‍ഷം പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. നീണ്ട 24 വര്‍ഷ കാലയളവിനുള്ളില്‍ ഒരു നയാപൈസ എനിക്ക് ആരും കൈക്കൂലിയായി തന്നിട്ടില്ല. ഞാന്‍ ആരുടെ കയ്യില്‍നിന്നും ഒന്നും വാങ്ങിയിട്ടുമില്ല. മറിച്ചൊരനുഭവം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് കമന്റ് ബോക്‌സില്‍ വന്ന് ധൈര്യപൂര്‍വം പ്രതികരിക്കാം. പരസ്യമായി പറയാന്‍ മടിയുണ്ടെങ്കില്‍ ഊമക്കത്തെഴുതാം. മെസഞ്ചറില്‍ സന്ദേശമയക്കാം. അത്തരം ഒരെണ്ണത്തിന് തെളിവു നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം നല്‍കാന്‍ ഒരുക്കമാണ്. വ്യക്തിജീവിതത്തില്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ തയ്യാറാകാത്തതും ആഡംഭരത്തോടുള്ള അഭിനിവേശവുമാണ് അഴിമതിക്ക് മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ആര് കൈക്കൂലി ആര്‍ക്ക് നല്‍കിയാലും അതവര്‍ മറ്റുള്ളവരോട് പരസ്യമായോ സ്വകാര്യ സംഭാഷണങ്ങളിലോ വെളിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കൈക്കൂലിക്കാരന്റെ മക്കള്‍ എന്ന ദുഷ്‌പ്പേര് നമ്മുടെ കുട്ടികള്‍ക്ക് ചാര്‍ത്തി നല്‍കാതെ കണ്ണടക്കാന്‍ കഴിയുന്ന പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമാണ് യഥാര്‍ത്ഥ ജീവിത വിജയികള്‍. ഇതായിരുന്നു ജലീലിന്റെ പോസ്റ്റ്.

നിങ്ങള്‍ പറ ജലീല്‍ മുഖ്യമന്ത്രിയെ ഒന്ന് കുത്തിയതല്ലെ. കേരളത്തില്‍ പിണറായിയേക്കാള്‍ വലിയ അഴിമതിക്കാരന്‍ വേറെയില്ല. കമന്ന് വീണാന്‍ കാല്‍പ്പണം നക്കും അതാണ് പിണറായി സ്‌റ്റൈല്‍. പിന്നെ ജലീലിനോട് കുറേ കാര്യങ്ങള്‍ അങ്ങോട്ട് പറയാനുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ നേതാക്കന്മാര്‍ പറയുന്ന ഡയലോഗാണ് വില്ലേജ് അസിസ്റ്റന്റ് നടത്തിയ അഴിമതി വില്ലേജ് ഓഫീസര്‍ അറിഞ്ഞില്ലെന്നാണോയെന്ന്. ഇവിടെ ഒരു മുഖ്യമന്ത്രിയുടെ പ്രിണ്‍സിപ്പിള്‍ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് കാണിച്ച് കൂട്ടിയ കാര്യങ്ങള്‍ താന്‍ അറിഞ്ഞിട്ടേയില്ലെന്ന് പറഞ്ഞ് കൈകഴുകിയ മുഖ്യമന്ത്രിയുണ്ട്. അപ്പോഴോ അതിന് എന്ത് ന്യായമാണ് നേതാക്കന്മാര്‍ക്ക് നിരത്താനുള്ളത്. പിന്നെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയല്ല, ജോലിയില്‍ നിന്ന് എന്നന്നേക്കുമായി പുറത്താക്കുകയാണ് വേണ്ടതെന്ന ജലീലിന്റെ തള്ള്. ആരാണ് പുറത്താക്കേണ്ടത് ജനങ്ങളോ. സര്‍ക്കാരല്ലെ അത് ചെയ്യേണ്ടത.് എന്നിട്ട് എത്ര ഉദ്യോഗസ്ഥരെ നിങ്ങള്‍ പുറത്താക്കി. അഴിമതിക്കാരും പ്രശ്‌നക്കാരുമായവരെ ഉന്നത പോസ്റ്റ് കൊടുത്ത് വാഴിക്കുന്ന ടീംസാണ് വന്നിരുന്ന് സോഷ്യല്‍മീഡിയയില്‍ ഗീര്‍വാണം വിടുന്നത്.

മഹാഭൂരിപക്ഷം ജനങ്ങളും കരുതുന്നത് ജനപ്രതിനിധികള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കമ്മീഷന്‍ കിട്ടുന്നുണ്ടെന്നാണെന്ന ജലീലിന്റെ തള്ള്. എന്തേ കിട്ടുന്നില്ലേ ജലീലേ. ഈ സര്‍ക്കാരില്‍ കമ്മീഷനടിക്കാത്ത എത്ര മാന്യന്മാരുണ്ട്. അഴിമതിക്കറ പുരളാത്ത എത്ര മന്ത്രിമാരുണ്ട്. ഇല്ലായെന്ന് നട്ടെല്ല് വളയാതെ ജലീലിനൊന്ന് പറയാമോ. ഒരു മുഖ്യമന്ത്രി ഉള്ളത് അഴിമതിയുടെ ഉസ്താദാണ്. മുഖ്യമന്ത്രി മാത്രമോ കുടുംബമടക്കം ആരോപണത്തില്‍ മുങ്ങിക്കിടക്കുന്നു. എന്നിട്ടും ഇതൊക്കെ പറയാന്‍ അപാര തൊലിക്കട്ടി വേണം. ലാവ്‌ലിന്‍ കേസ് ഇപ്പോഴും സുപ്രീംകോടതിയില്‍ കിടക്കുന്നുണ്ട്. കൊണ്ടുവന്ന പദ്ധതികളിലെല്ലാം അഴിമതി. അതിലെല്ലാം കൈയ്യിട്ട് നക്കി. ശരിയാണ് ജലീലെ എത്രയോ പാവപ്പെട്ടവരുടെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും ഗന്ധമാകും അഴിമതി സമ്പാദ്യത്തിലെ ഓരോ നാണയത്തുട്ടില്‍ നിന്നും പുറത്തുവരിക. അത് തലമുറകളോളം നാറ്റിക്കും. അതോര്‍ത്താല്‍ നന്ന്. പിന്നെ ന്യായീകരണത്തിന് വരുമ്പോള്‍ ഇതുപോലെ ബൂമറാങ് പോലെ തിരിച്ചടിക്കും എന്ന് ഓര്‍മ്മ വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (20 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (30 minutes ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (33 minutes ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (41 minutes ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (52 minutes ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (57 minutes ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (1 hour ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (1 hour ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (1 hour ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (1 hour ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (1 hour ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (1 hour ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (1 hour ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (1 hour ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (2 hours ago)

Malayali Vartha Recommends