ജൂണ്‍ 5 മുതല്‍ മലയാളിക്ക് ശനിദശ പിണറായിക്ക് കൊയ്ത്ത് കാലം;എഐ ക്യാമറ കൊണ്ട് ഖജനാവ് വീര്‍പ്പിക്കാന്‍ ഉത്സാഹം,അഴിമതിയേക്കുറിച്ച് മിണ്ടാട്ടമില്ല,മലയാളീടെ കീശ കാലിയാകും,ഈ സര്‍ക്കാരിനെ കൊണ്ട് പൊറുതിമുട്ടി ജനം

ജൂണ്‍ 5 മുതല്‍ മലയാളി ചക്രശ്വാസം വലിച്ച് തുടങ്ങും. എഐ ക്യാമറ പണി തുടങ്ങാന്‍ പോകുന്നത് ജൂണ്‍ 5നാണ്. അല്ലെങ്കില്‍ തന്നെ പിഴ അടപ്പിക്കാന്‍ ഒരു കാരണം നോക്കി നടക്കുന്ന എംവിഡിക്ക് 5 മുതല്‍ ചാകര. പത്ത് കാശ് പെട്ടിയില്‍ വീഴുന്നതില്‍ മുഖ്യന്‍ ആഹ്ലാദത്തില്‍. എന്നാല്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയനെ പണത്തോടുള്ള ആര്‍ത്തി വഴി തെറ്റിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 5 മുതല്‍ തുറന്ന സമരം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ചു മുതല്‍ പിഴയീടാക്കാന്‍ ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനമെടുത്തത്.
ക്യാമറ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ 5 ന് കോണ്‍ഗ്രസ് ഉപവാസം സംഘടിപ്പിക്കും. ക്യാമറകള്‍ സ്ഥാപിച്ചതിന് മുന്നില്‍ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പണത്തോടുള്ള ആര്‍ത്തി വഴി തെറ്റിച്ചിരിക്കുന്നുവെന്നും ആദ്ദേഹം ആരോപിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്. പിണറായി മുന്‍പ് അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് മുഖ്യമന്ത്രി അഴിമതിക്കാരനായതെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂണ്‍ മാസം അഞ്ചു മുതല്‍ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. അതേസമയം എഐ ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സര്‍ക്കാര്‍ പുതിയ സമിതിയെ നിയമിച്ചിട്ടുണ്ട്. അഞ്ചായം തീയതിക്ക് മുമ്പ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവര്‍ത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പ്രവര്‍ത്തനം വിലയിരുത്തുന്നത്.
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി മൂന്നുപേര്‍ യാത്ര ചെയ്താല്‍ തത്കാലം പിഴയീടാക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. 12 വയസ് വരെയുള്ള ഒരു കുട്ടിക്കാണ് ഇളവ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വരുന്നത് വരെ കുട്ടികളുമായി മൂന്നുപേര്‍ യാത്ര ചെയ്താ പിഴ ഈടാക്കേണ്ടെന്ന പൊതുവികാരം പരിഗണിച്ചാണ് തീരുമാനമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചത്. അതിനിടെ എഐ ക്യാമറയുടെ വില സംബന്ധിച്ചുള്ള കെല്‍ട്രോണ്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണിന്റെയും സര്‍ക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എഐ ക്യാമറയില്‍ സംസ്താനത്ത് ഇപ്പോഴും വലിയ പ്രതിഷേധമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഇതിന് പിന്നില്‍ നടത്തിയ അഴിമതിയില്‍ ജനരോഷം ആളിക്കത്തുകയാണ്. എന്നാല്‍ അതിനൊന്നും ഇതുവരെ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം ഉടന്‍ പിഴ ഈടാക്കാനുള്ള നടപടിയിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ പ്രതിപക്ഷവും ചോദ്യം ചെയ്യുകയാണ്. കോടികളാണ് സര്‍ക്കാര്‍ അടിച്ചെടുത്തത്. എന്നിട്ടും ജനത്തിന് മുന്നില്‍ ഒരുളുപ്പും ഇല്ലാതെ സിപിഎം നേതാക്കള്‍ ന്യായീകരണം നിരത്തുന്നത്.
https://www.facebook.com/Malayalivartha
























