വയനാട്ടില്‍ വാഹനാപകടത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം.... റോഡിലൂടെ നടന്നു പോകവെയാണ് അപകടം

വയനാട്ടില്‍ വാഹനാപകടത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം.... റോഡിലൂടെ നടന്നു പോകവെയാണ് അപകടം. പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലിലാണ് അപകടം നടന്നത്. കൈതക്കല്‍ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകന്‍ ബാബു (54) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ കൈതക്കല്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. ബാബു റോഡിലൂടെ നടന്നു പോകവെ പനമരം ഭാഗത്തുനിന്നെത്തിയ കാര്‍ ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് . താരതമ്യേന നല്ല വാഹനത്തിരക്കുള്ളതും വീതി കുറഞ്ഞതുമായി റൂട്ടാണ് പനമരം-മാനന്തവാടി സംസ്ഥാന പാത.
ഗുരുതരമായി പരിക്കേറ്റ ബാബുവിനെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ്. പനമരം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha





















