Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇത് പ്രതീക്ഷിച്ചില്ല... കോണ്‍ഗ്രസ് നേതാവ് ശശി തൂരിന്റെ 'ചെങ്കോല്‍' ട്വീറ്റിലെ നീരസം പരസ്യമാക്കി യു ഡി എഫ് നേതാക്കള്‍; ചെങ്കോല്‍ സംബന്ധിച്ച ശശി തരൂരിന്റെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് ഹസന്‍; കോണ്‍ഗ്രസില്‍ അഞ്ചു ഗ്രൂപ്പ് ഉണ്ടെന്ന് വി എം സുധീരന്‍

30 MAY 2023 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

ഒരിടവേളയ്ക്ക് ശേഷം ശശി തരൂരിനെ ആക്രമിക്കാന്‍ ഒരവസരം കിട്ടിയിരിക്കുകയാണ്. ശശി തൂരിന്റെ 'ചെങ്കോല്‍' ട്വീറ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നീരസം പരസ്യമാക്കി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനുമെത്തി. ചെങ്കോല്‍ സംബന്ധിച്ച ശശി തരൂരിന്റെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് ഹസന്‍ വ്യക്തമാക്കി.

ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നതെന്നും, അങ്ങനെയുള്ള തരൂരില്‍ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്നും യു ഡി എഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ അഞ്ചു ഗ്രൂപ്പ് ഉണ്ടെന്ന വി എം സുധീരന്റെ പരാമര്‍ശത്തിലും ഹസന്‍ വിമര്‍ശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളെ രജിസ്റ്റര്‍ ചെയ്യും പോലെ കെ പി സി സി ആസ്ഥാനത് ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്യാറില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

അഞ്ചു ഗ്രുപ്പൊക്കെ ഉണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ആ കാര്യമാകും സുധീരന്‍ പറഞ്ഞതെന്നും ഹസന്‍ അഭിപ്രായപ്പെട്ടു. രണ്ടു ഗ്രുപ്പിനെ തന്നെ താങ്ങാന്‍ ഉള്ള ശക്തി പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തോട് അനുബന്ധിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതില്‍ പ്രതികരിച്ച് ശശി തരൂര്‍ നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്. നമ്മുടെ വര്‍ത്തമാന കാല മൂല്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവരും ഈ ചിഹ്നം സ്വീകരിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോല്‍ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് തരൂര്‍ പങ്കുവെച്ചത്. അതേസമയം, ഭരണഘടന ജനങ്ങളുടെ പേരിലാണ് അംഗീകരിക്കേണ്ടത് എന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ വാദവും അദ്ദേഹം അംഗീകരിക്കുന്നുണ്ട്. ചെങ്കോല്‍ വിഷയത്തില്‍ ഇരുപക്ഷത്തും ന്യായമുണ്ടെന്നാണ് ശശി തരൂരിന്റെ വാദം. അതേസമയം ഇതുപോലെ ആക്രമിച്ചതാണ് അനില്‍ ആന്റണി ബിജെപിയില്‍ പോയത്. ശശി തരൂരിനെ ആക്രമിക്കുന്നവര്‍ ശ്രദ്ധിച്ചാല്‍ നല്ലത്.

ധര്‍മ്മത്തിലും പരമാധികാരത്തിലും അധിഷ്ടിതമായ ഒരു പാരമ്പര്യത്തിന്റെ ചിഹ്നമായി സര്‍ക്കാര്‍ ചെങ്കോലിനെ കാണുന്നു. എന്നാല്‍ പരമാധികാരം ഇന്ത്യയിലെ ജനങ്ങള്‍ക്കാണെന്നും അത് രാജകീയമായി കൈമാറ്റം ചെയ്യാവുന്ന പദവിയല്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പിബി അംഗം തോമസ് ഐസക്. ഉദ്ഘാടനച്ചടങ്ങിനെ അപഹാസ്യനാടകമാക്കി മാറ്റിയ മോദിയുടെയും സംഘത്തിന്റെയും ചെയ്തികളില്‍ രാജ്യം ലജ്ജിച്ചു നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസുകാരെപ്പോലും അമ്പരിപ്പിച്ച ട്വീറ്റുമായി സാക്ഷാല്‍ ശശി തരൂരിന്റെ വരവെന്നാണ് തോമസ് ഐസക് വ്യക്തമാക്കുന്നത്.

ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ ഭാഗമാണ് അദ്ദേഹം. പക്ഷേ, ട്വീറ്റില്‍ അദ്ദേഹത്തിന് മധ്യസ്ഥന്റെ റോളാണ്. ഇരുപക്ഷത്തിനും ഉചിതമായ വാദമുഖങ്ങളുണ്ടത്രേ. സംഘപരിവാറിനെയും തന്റെ പാര്‍ടിയടക്കമുള്ള പ്രതിപക്ഷത്തെയും ഒരുമിച്ച് സുഖിപ്പിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. ഈ വഴുവഴുപ്പന്‍ നിലപാടിന്റെ രാഷ്ട്രീയ കുബുദ്ധിയില്‍ നിന്ന് ബഹുമാന്യനായ ശശി തരൂര്‍ പ്രതീക്ഷിക്കുന്നത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

വര്‍ത്തമാനകാല മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഭൂതകാല പാരമ്പര്യത്തില്‍ നിന്ന് ചെങ്കോല്‍ സ്വീകരിക്കാമത്രേ. അദ്ദേഹത്തിന്റെ വിധിയെഴുത്താണ്. എന്തൊരു ലജ്ജാകരമായ നിലപാടാണിത്. വര്‍ത്തമാനകാല ഇന്ത്യയെയും അതിന്റെ നിലനില്‍പ്പിന് സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയെയും കുറിച്ച് ബോധമുള്ള ഒരാളും ഇത്തരമൊരു നിലപാടുമായി സംഘപരിവാറിനെ പ്രീതിപ്പെടുത്താന്‍ മുതിരില്ല. മതിനിരപേക്ഷതയോടുള്ള കൊഞ്ഞനം കുത്തലാണിതെന്നും തോമസ് ഐസക് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (5 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends