Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കണ്ടെയ്‌നര്‍ ലോറിയില്‍ മൈസൂരില്‍ നിന്ന് സംസ്ഥാനത്തേക്ക് 20 കോടി രൂപയുടെ 502 കിലോ കഞ്ചാവ് കടത്തിയ കേസ് ... അന്തര്‍ സംസ്ഥാന ലഹരി മാഫിയ തലവന്‍ രാജു ഭായിയെന്ന മന്‍ദീപ്‌സിങടക്കം 8 പ്രതികള്‍ക്കെതിരെ 2021 ല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആറാം പ്രതിക്ക് ശയ്യാവലംബിയായ പിതാവിനെ കാണാന്‍ ഒറ്റ ദിവസത്തെ എസ്‌കോര്‍ട്ട് വിസിറ്റിന് കോടതി അനുമതി, ജയില്‍ സൂപ്രണ്ട് അന്ന് തന്നെ പ്രതിയെ തിര്യെ ജയിലിലെത്തിക്കാനും കോടതി ഉത്തരവ്

30 MAY 2023 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മൈസൂരില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറിയില്‍ 20 കോടി രൂപയുടെ 502 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസില്‍ ആറാം പ്രതിക്ക് ശയ്യാവലംബിയായ തന്റെ പിതാവിനെ കാണാന്‍ ഒറ്റ ദിവസത്തെ എസ്‌കോര്‍ട്ട് വിസിറ്റിന് തലസ്ഥാന വിചാരണ കോടതി അനുമതി നല്‍കി. പ്രതിയുടെ പിതാവിനെ സന്ദര്‍ശിച്ച ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അതേ ദിവസം തന്നെ ആറാം പ്രതി ജിതിന്‍ രാജിനെ തിര്യെ ജയിലിലെത്തിക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.

കേസില്‍ മൂന്നാം പ്രതി അന്തര്‍ സംസ്ഥാന ലഹരി മാഫിയ തലവന്‍ പഞ്ചാബ് സ്വദേശി രാജു ഭായിയെന്ന മന്‍ദീപ് സിങ്ങടക്കം 3 പ്രതികള്‍ സമര്‍പ്പിച്ച കുറ്റവിമുക്തരാക്കല്‍ ഹര്‍ജികള്‍ തലസ്ഥാനത്തെ വിചാരണ കോടതി തള്ളി. വിടുതല്‍ ഹര്‍ജികള്‍ തള്ളി എല്ലാ പ്രതികളും വിചാരണ നേരിടാന്‍ ഉത്തരവിട്ടത്. രാജു ഭായിയടക്കം 7 പ്രതികളുടെ റിമാന്റ് നീട്ടി ജയിലിലേക്കയച്ച കോടതി ജൂണ്‍ 24 ന് പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിട്ടു. എട്ടാം പ്രതി മാത്രം ജാമ്യത്തിലാണ്.

പ്രതികളെ കസ്റ്റോഡിയല്‍ വിചാരണ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവുണ്ട്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള 3 പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. എക്‌സൈസ് കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ പ്രതികള്‍ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ കാരണമുണ്ടെന്നും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉള്ളതായും ഉത്തരവില്‍ കോടതി വിലയിരുത്തി.
2021 ലാണ് 8 പ്രതികള്‍ക്കെതിരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കുറ്റപത്രം സമര്‍പ്പിച്ചത്.

ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരായി റിമാന്റില്‍ കഴിയുന്ന 7 പ്രതികളെയും ഹാജരാക്കാന്‍ മൈസൂര്‍ , പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു. മൈസൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള സംസ്ഥാനാന്തര ലഹരിക്കടത്ത് നിയന്ത്രിക്കുന്ന രാജു ഭായിയെന്ന മന്‍ദീപ് സിങ് , സംഘത്തിലെ കൂട്ടാളികളായ കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ് , തൃശൂര്‍ സ്വദേശി സെബിയന്ന സെബി സെബാസ്റ്റ്യന്‍ , വടകര സ്വദേശി അബീഷ് എന്നിവരെയാണ് മൈസൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്
ഹാജരാക്കേണ്ടത്. മൈസൂരിലേക്കുള്ള പ്രൊഡക്ഷന്‍ വാറണ്ട് നടപ്പിലാക്കാന്‍ സംസ്ഥാന ഡി ജി പി യോട് കോടതി ഉത്തരവിട്ടു.
കേസില്‍ റിമാന്റില്‍ കഴിയുന്ന ഒന്നു മുതല്‍ 7 വരെ പ്രതികളായ നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ പഞ്ചാബ് സ്വദേശി കുല്‍വന്ത് സിങ് (32) , രണ്ടാം പ്രതി ലോറി ക്ലീനര്‍ ത്സാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ യദു (23) , അന്തര്‍ സംസ്ഥാന ലഹരി മാഫിയ തലവന്‍ രാജു ഭായിയെന്ന മന്‍ദീപ് സിങ് , മത്സ്യക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കടത്തുന്ന തലസ്ഥാന ജില്ലയിലെ ഏജന്റുമായ ചിറയിന്‍കീഴ് അഴൂര്‍ മുട്ടപ്പലം ഇടയില അഭയ വില്ലയില്‍ ജയന്‍ എന്ന ജയച്ചന്ദ്രന്‍ നായര്‍ (55) , ജിതിന്‍ രാജ് , ലഹരിക്കടത്തു കണ്ണികളായ ത്യശൂര്‍ സ്വദേശി സെബിയെന്ന സെബി സെബാസ്റ്റ്യന്‍ എന്നിവരെയാണ് ഹാജരാക്കേണ്ടത്. ജാമ്യത്തില്‍ കഴിയുന്ന എട്ടാം പ്രതി വടകര സ്വദേശി അബീഷ് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.
കേസിലെ മൂന്നാം പ്രതിയായ കേരളത്തിലേക്കും വടക്കേ ഇന്ത്യയിലേക്കും വന്‍തോതില്‍ കഞ്ചാവ് കയറ്റി അയക്കുന്ന പഞ്ചാബ് സ്വദേശിയും നിലവില്‍ ഹൈദരാബാദ് ഭദ്രാചലം നിവാസിയുമായ ലഹരി മാഫിയ തലവന്‍ രാജു ഭായി , കൂട്ടു പ്രതികളായ കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ് , രാജു ഭായിയുടെയും ജിതിന്‍ രാജിന്റെയും ഇടനിലക്കാരനായ മൈസൂരിലെ റിസോര്‍ട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക , കേരളത്തില്‍ ഇടപാടിന് മേല്‍നോട്ടം വഹിക്കുന്നയാളും സംസ്ഥാനത്തെ ഏജന്റുമാരില്‍ നിന്ന് പണം പിരിച്ച് രാജു ഭായിക്ക് എത്തിക്കുന്നയാളുമായ തൃശൂര്‍ സ്വദേശി സെബു , തലസ്ഥാനത്തെ മറ്റൊരു ഏജന്റുമായ വടകര സ്വദേശി അബീഷ് എന്നിവര്‍ ഒളിവിലായിരുന്നു. 2021 ജനുവരിയിലാണ് ഇവര്‍ പിടിയിലായത്.
2020 സെപ്റ്റംബര്‍ 6 ന് വെളുപ്പിന് 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറുടെ എ സി ക്യാബിനിന്റെ രഹസ്യ അറയില്‍ 50 പാക്കറ്റുകളിലായി ഒളിപ്പിച്ച് കണ്ണൂര്‍ വഴി തലസ്ഥാനത്തേക്ക് കടത്തിയ അര ടണ്‍ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് ആണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ലോറി പരിശോധിച്ചത്. തലസ്ഥാനത്തെ ഏജന്റായ ചിറയിന്‍കീഴ് സ്വദേശി ജയന്റെ മുടപുരത്തെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാന്‍ ആയി ജയനെ കാത്ത് ആറ്റിങ്ങല്‍ കോരാണിക്ക് സമീപം ഒതുക്കിയിട്ട സമയത്താണ് എക്‌സൈസ് ലോറിയും രഹസ്യ അറയിലൊളിപ്പിച്ച കഞ്ചാവും പിടികൂടിയത്. ലോറി ഡ്രൈവര്‍ കുല്‍വന്ത് സിങിനെയും ക്ലീനര്‍ കൃഷ്ണയെയും പിടികൂടിയതറിഞ്ഞ് ഇവരെ കാത്ത് ദേശീയ പാതയില്‍ നിന്ന ജയന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് സെപ്റ്റംബര്‍ 12ന് ഇയാളെ അറസ്റ്റ് ചെയ്തു. അതേ സമയം പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് ലഹരി മാഫിയ തലവന്‍ രാജു ഭായി അടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും കഞ്ചാവിന്റെ ഉറവിടം, വിതരണക്കാര്‍ , ഇടനിലക്കാര്‍ അടക്കമുള്ള കണ്ണികളെ അറസ്റ്റ് ചെയ്യുന്നതിനുമായി കോടതി 5 ദിവസം പ്രതികളെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ലഹരി മാഫിയക്ക് സര്‍ക്കാരിലുള്ള ഉന്നത സ്വാധീനത്താല്‍ തുമ്പുണ്ടാക്കാന്‍ വഴിയില്ലാതെ എക്‌സൈസ് അന്വേഷണം നിലച്ചിരുന്നു. നാമമാത്രമായി രാജു ഭായിയെ മൂന്നാം പ്രതിയായി എക്‌സൈസ് എഫ് ഐ ആറായ ഒ ആര്‍ ( ഒക്കറന്‍സ് റിപ്പോര്‍ട്ടില്‍) ചേര്‍ത്തെങ്കിലും അന്വേഷണം ഇഴഞ്ഞു. അതേ സമയം പ്രധാന പ്രതി കോഴിക്കോോട് സ്വദേശി
ചിറയിന്‍ കീഴിലെ മുടപുരത്തെ ഗോഡൗണില്‍ സൂക്ഷിച്ച ശേഷം തിരുവനന്തപുരം , തൃശൂര്‍ , കോഴിക്കോട് , കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് പദ്ധതിയിട്ട കഞ്ചാവാണ് പിടികൂടിയത്. മത്സ്യക്കച്ചവടം മറയാക്കിയാണ് ജയന്‍ കഞ്ചാവ് കടത്തിയിരുന്നത്. മത്സ്യക്കച്ചവടത്തിനായി മുടപുരത്ത് സൗകര്യം ഒരുക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജുമായി ചേര്‍ന്നാണ് തലസ്ഥാനത്ത് കഞ്ചാവ് എത്തിച്ചത്. ഗള്‍ഫിലായിരുന്ന ജയചന്ദ്രന് നാട്ടിലെത്തി നടത്തിയ ബിസിനസുകള്‍ പൊളിഞ്ഞ തോടെയാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്. ഹിന്ദി അറിയാവുന്ന ജയനാണ് ലഹരി മാഫിയ തലവനായ രാജു ഭായിയുമായി സംസാരിച്ചിരുന്നത്. ജിതിന്‍ രാജിന്റെയും രാജു ഭായിയുടെയും ഇടനിലക്കാരനായ മൈസൂരുവിലെ റിസോര്‍ട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക മറ്റൊരു കേസില്‍ മൈസൂരു പോലീസിന്റെ അറസ്റ്റിലായിട്ടുണ്ട്. എന്നിട്ടുപോലും അയാളെ ഈ കേസില്‍ ഫോര്‍മല്‍ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയില്‍ വാങ്ങുന്നതിനുമായി എക്‌സൈസ് സ്‌ക്വാഡ് തിരുവനന്തപുരം കോടതിയില്‍ പ്രൊഡക്ഷന്‍ വാറണ്ടപേക്ഷ നാളിതുവരെ സമര്‍പ്പിച്ചിട്ടില്ല. ബാബുക്കയെ ഈ കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്തത് ഉന്നത രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്താലാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്..
രാജു ഭായിക്ക് ആന്ധ്രയിലെ നക്‌സല്‍ മേഖലയില്‍ വന്‍ സ്വാധീനമുള്ളതായി എക്‌സൈസ് വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ ലോറി ഡ്രൈവര്‍ കുല്‍വന്ത് സിങ് ഇയാളുടെ വിശ്വസ്തനാണ്. വയനാട് തോല്‍പെട്ടി ചെക്ക് പോസ്റ്റില്‍ 6 മാസം മുമ്പ് പിടികൂടിയ 90 കിലോ കഞ്ചാവ് രാജു ഭായി കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ ഉടമസ്ഥനും ഭായിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ് വഴിയാണ് രാജു ഭായി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. തടിക്കച്ചവടത്തിലെ പങ്കാളിത്തമാണ് ജിതിനെയും ആറ്റിങ്ങല്‍ ജയനെയും അടുപ്പിച്ചത്. 30 ലക്ഷം രൂപ നല്‍കിയാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. 15 ലക്ഷം ജിതിനും ജയനും ചേര്‍ന്ന് മുതല്‍ മുടക്കി. ബാക്കി 15 ലക്ഷം രൂപ കഞ്ചാവ് വാങ്ങാന്‍ താല്‍പര്യം കാട്ടിയ കച്ചവടക്കാരില്‍ നിന്നും വാങ്ങിയതാണ്. പ്രതികളെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സികളുടേതടക്കം സഹായം തേടുമെന്ന് വീമ്പിളക്കിയ എക്‌സൈസാണ് മൈസൂര്‍ ബാബുക്കയെ പ്രതിസ്ഥാനത്തു നിന്ന് കുറവു ചെയ്ത സംഭവത്തില്‍ ഇപ്പോള്‍ മൗനം പാലിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (5 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends