അക്കാഡമിക് കലണ്ടറില്‍ 28 ശനിയാഴ്ചകള്‍ അദ്ധ്യയന ദിനമായുണ്ടാകും... സ്‌കൂളുകളില്‍ 220 പ്രവൃത്തി ദിനമെന്ന തീരുമാനത്തില്‍ ഉറച്ച് സര്‍ക്കാര്‍...

അക്കാഡമിക് കലണ്ടറില്‍ 28 ശനിയാഴ്ചകള്‍ അദ്ധ്യയന ദിനമായുണ്ടാകും... സ്‌കൂളുകളില്‍ 220 പ്രവൃത്തി ദിനമെന്ന തീരുമാനത്തില്‍ ഉറച്ച് സര്‍ക്കാര്‍...
ജൂണ്‍ ഒന്നിന് മലയിന്‍കീഴ് ഗവ. വി.എച്ച്.എസ്.എസില്‍ പ്രകാശനം ചെയ്യും. സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് നടന്ന ക്യു.ഐ.പി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, ലിറ്റില്‍ കൈറ്റ്‌സ് തുടങ്ങി കായികം, കല ഉള്‍പ്പെടെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശനിയാഴ്ചകളിലാണ്.
കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് 220 പ്രവൃത്തി ദിനം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, ഇതുസംബന്ധിച്ച് അദ്ധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. എല്‍.പിക്ക് 800 മണിക്കൂറും, യു.പിക്ക് ആയിരം മണിക്കൂറും ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് 1200 മണിക്കൂറുമാണ് ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.
ഹയര്‍ സെക്കന്‍ഡറിയില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരുന്നത് 2014ലാണ് മാറ്റിയത്. വി.എച്ച്.എസ്.ഇക്ക് 2022 ഡിസംബറിലാണ് പ്രവൃത്തി ദിനം അഞ്ചാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ജൂണ്‍- 3, 17, 24 ജൂലായ്- 1,15,22,29 ആഗസ്റ്റ്- 5,19 സെപ്തംബര്‍- 16,23,30 ഒക്ടോബര്‍- 7,21,28 നവംബര്‍- 4,25 ഡിസംബര്‍- 2,16 2024 ജനുവരി- 6,20,27 ഫെബ്രുവരി- 3,17,24 മാര്‍ച്ച്- 2,16, 23 എന്നീ ശനിയാ്‌ഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.
https://www.facebook.com/Malayalivartha





















