Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇത് എ ഐ ക്യാമറയില്‍ നടന്നതിനേക്കാള്‍ അപ്പുറം, കെ. ഫോണിലും കിട്ടി കോടികൾ, 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയര്‍ത്തി 1531 കോടിയാക്കിയത് മന്ത്രിസഭ അറിഞ്ഞതേയില്ല, സഖാവെ....നമിച്ചു...!!!

30 MAY 2023 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

കെ ഫോൺ പദ്ധതിയിൽ വെട്ടിയത് എത്ര കോടി? എല്ലാം എൻ്റെ മകന് എന്ന ചിന്തയുമായി നീങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മകൻ്റെ ഭാര്യയുടെ കുടുംബക്കാർക്ക് കെ ഫോൺ തീറെഴുതി നൽകിയതായി പ്രതിപക്ഷം ആരോപിക്കുന്നു. അടുത്ത കാലം വരെ മകളുടെ കുടുംബത്തിനായി. ജീവിച്ച പിണറായിയുടെ ഏക ലക്ഷ്യം മകൻ്റെ സംബന്ധ വീട്ടുകാരാണെന്നാണ് അവർ പറയുന്നത്. കെ–ഫോണ്‍ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യുഡിഎഫ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്.

അതിന് പിന്നില്‍ നടന്ന അഴിമതിയെ എതിര്‍ക്കുന്നത് കൊണ്ടാണ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. രേഖകള്‍ സഹിതമാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. എന്നിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. 2017ല്‍ കെ-ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഏഴു വര്‍ഷം കഴിഞ്ഞിട്ടും പതിനാലായിരം പേര്‍ക്ക് മാത്രമാണ് കണക്‌ഷൻ കൊടുക്കുന്നത്.

1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയര്‍ത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികള്‍ തന്നെയാണ് കെ–ഫോണിലും ലാഭം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫിസുമായോ ബന്ധപ്പെട്ട കറക്കു കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും കരാറുകളൊന്നും കിട്ടില്ല. എസ്ആര്‍ഐടിയിലേക്കോ പ്രസാഡിയയിലേക്കോ പണം എത്തുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏതു പാതയില്‍ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്കെത്തും. ക്യാമറയില്‍ നടന്നത്തിയതിനേക്കാള്‍ വ്യാപക അഴിമതിയാണ് കെ–ഫോണില്‍ നടന്നത്.

പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും അതുമായി ബന്ധപ്പെട്ടതിനൊക്കെ സര്‍ക്കാര്‍ തീയിടും. ബ്രഹ്‌മപുരം, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതികളിലും ഇതാണ് നടന്നത്. സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചാല്‍ അപ്പോള്‍ അവിടെ തീയിടും. പ്രതിപക്ഷം ഇനിയും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഭരണകക്ഷി കേരളത്തിന് തന്നെ തീയിടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അഴിമതിക്ക് മറയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെറുതെ പറഞ്ഞതല്ല.

രാജ്യത്ത് ആദ്യമായി, ഇന്റര്‍നെറ്റ് ലഭ്യത പൗരന്റെ അവകാശമായി ഐടി നയത്തില്‍ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. അന്ന് ധനമന്ത്രിയുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കാരണം പിണറായിക്ക് അത് നടപ്പിലാക്കാനായില്ല.

കെ-ഫോണ്‍ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇതിലൊന്നും മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ഐസക്ക് എത്തിയില്ല. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൈയെടുത്താണ് നാല് പദ്ധതികൾ സർക്കാർ നടപ്പിലാക്കിയത്. കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളാണ് ഇവ.ഇതിൻറെ വിശദാംശങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതില്‍ കെ ഫോണ്‍ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വർഷങ്ങൾക്ക് മുമ്പ് അതിരൂക്ഷമായാണ് പ്രതികരിച്ചത്.

''ജനങ്ങള്‍ക്ക് ഈ പദ്ധതി എത്രത്തോളം ഗുണം ചെയ്യും എന്ന് അറിയുമ്പോഴാണ് ഇതിന് ഇടങ്കോലിടാനുള്ള ശ്രമങ്ങള്‍ എങ്ങനെ ജനങ്ങളെ ബാധിക്കും എന്ന് മനസിലാകുക. അത് കൊണ്ട് കെ ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നെ പറയാനുള്ളൂ, എന്തൊക്കെ തടസം നേരിട്ടാലും കെ-ഫോണ്‍ നടപ്പിലാക്കിയിരിക്കും. അതുവഴി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും- ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഇത്തരം വൻകിട പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ ധനവകുപ്പിൻറെ നിർലോഭമായ പിന്തുണ ആവശ്യമാണ്. അതായിരുന്നു മുഖ്യമന്ത്രിക്ക് ഐസക്കിൽ നിന്നും ലഭിക്കാതെ പോയത്.അതിൻറെ പേരിലാണ് ബാലഗോപാലിനെ അദ്ദേഹം ധനമന്ത്രിയാക്കിയത് .മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ തെറ്റിയാൽ സംസ്ഥാനത്തിൻറെ പൊതുവികസനം തടസ്സപ്പെടും. അതാണ് ഐസക്കിൻറെ കാര്യത്തിൽ സംഭവിച്ചത്.ബാലഗോപാൽ വന്നതോടെ മുഖ്യമന്ത്രിയുടെ ദുഃഖം മാറി.

കെ. ഫോൺ അഴിമതി പദ്ധതിയാണെന്ന് അന്നേ തോമസ് ഐസക്കിന് മനസിലായിരുന്നു.അതു കൊണ്ടാണ് അദ്ദേഹം അതിൽ നിന്ന് പിൻവാങ്ങിയത്. ധനമന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ശിവശങ്കർ നേരിട്ടാണ് കെ. ഫോൺ നടപ്പാക്കിയത്.സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച കമ്മീഷൻ യു എ ഇയിൽ മുടക്കാനായിരുന്നു ശിവശങ്കറിന്റെ പദ്ധതി. 110 കോടിയുടെ കോഴ ഇടപാട് ശിവശങ്കർ നടത്തിയതായാണ് ഇ ഡിക്ക് ലഭിച്ച വിവരം.

ഐ.ടി. പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യസംരംഭകർക്ക് മറിച്ചുവിറ്റ വകയിലും ശിവശങ്കറിന് ലഭിച്ചത് കോടികളാണ്. വിവാദമായ കെ ഫോൺ പദധതിയിൽ ടെൻഡറിനെക്കാൾ 49 ശതമാനം കൂടിയ തുകക്കാണ് ശിവശങ്കർ കരാർ നൽകിയത്. 1028 കോടിക്ക് ടെണ്ടർ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാർ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് കാത്തുനിൽക്കാതെ നൽകാൻ ശിവശങ്കർ കാണിച്ച ധ്യതിയും എൻഫോഴ്സ്മെന്റ് പരിശോധിച്ചിരുന്നു.. സർക്കാർ കമ്പനികൾ മത്സരത്തിന് ഉണ്ടായിരുന്നിട്ടും അവയെ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്. ഇതെല്ലാം സി.എം രവീന്ദ്രൻ്റെ അറിവോടെയായിരുന്നു.

കെ.എസ് ഇ ബിയുടെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതിയാണ് കെ.ഫോൺ.ഐസക്കിൻ്റെ താൽപ്പര്യവും വൈദ്യുതി ബോർഡിന് നൽകാനായിരുന്നു. എന്നാൽ ശിവശങ്കർ സ്വന്തം താല്പര്യഫലമായി സ്വകാര്യ കമ്പനിക്ക് കെ ഫോൺ നൽകിയെന്ന് കരുതാനാവില്ല. അക്കാലത്ത് ശിവശങ്കർ എല്ലാം ചെയ്തതും മുഖ്യമന്ത്രിയുടെ താൽപ്പര്യം കണക്കിലെടുത്ത് മാത്രമാണ്. വർഷങ്ങൾക്ക് ശേഷമാണ് മരുമകളുടെ കുടുംബമെല്ലാം കഥയിലേക്ക് വരുന്നത്.

കെ ഫോൺ പദ്ധതി സ്വകാര്യ കൺസോർഷ്യത്തിന് മറിച്ചു നൽകിയതിന്റെ ഫയൽ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് ഇ.ഡി.യുടെ നിർദ്ദേശം നൽകിയെങ്കിലും .ഫയൽ നൽകിയില്ല.. മന്ത്രിസഭാ യോഗം തീരുമാനിക്കുന്നതിന് മുമ്പ് കരാർ ഭാരത് ഇലക്ട്രോണിക്സ്, റെയിൽ ടെൽ, അൽ എസ് കേബിൾ, എസ് ആർ ഐ റ്റി എന്നീ സ്വകാര്യ കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യത്തിന് മറിച്ചു നൽകിയതിന് പിന്നിൽ ചില സി പിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും കൈപറ്റിയത് കോടികളെന്ന് ഇ ഡിക്ക് സൂചന ലഭിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല..

മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുന്നതിന് മുമ്പ് കരാർ സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സംശയത്തിലാണ് ഇ ഡി എത്തിയത്. അതായത് മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചടത്തോളം ശിവശങ്കർ അദ്ദേഹത്തിന്റെ ഡമ്മിയും തൊമ്മി മാത്രം. പാവം തൊമ്മി!ടെണ്ടർ തുകയെക്കാൾ 49 ശതമാനം കൂട്ടി സ്വകാര്യ കമ്പനിക്ക് കരാർ നൽകുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. 1028 കോടിയായിരുന്നു ടെണ്ടർ.എന്നാൽ കരാർ നൽകിയത് 1581 കോടിക്ക്. ഇതിന്റെ കമ്മീഷന്റെ ആദ്യ ഗഡുവായി 30 കോടി ദുബായിൽ ശിവശങ്കർ കൈപ്പറ്റിയതായി കേട്ടിരുന്നു.

പദ്ധതിയുടെ പൂർണമായ മേൽനോട്ടം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ശിവശങ്കർ ഏറ്റെടുത്തെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. കിഫ്ബിയിൽ നിന്നും 823 കോടിയാണ് പദധതിക്കായി അനുവദിച്ചിട്ടുള്ളത്. കെ എസ് ഇ ബി പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ നിരവധി പേർക്ക് ജോലി ലഭിക്കുമായിരുന്നു. മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് ഇത്തരം വിഷയങ്ങൾ എത്തിയാൽ അത് സഹമന്ത്രിമാർ അറിയും എന്നതു കൊണ്ടാണ് മന്ത്രിസഭയിൽ നിന്നും വിഷയങ്ങൾ പിണറായി മറച്ചു വച്ചത്. തോമസ് ഐസക്കിനെ പോലുള്ള മന്ത്രിമാരെ പിണറായിക്ക് ഭയമായിരുന്നു എന്നാണ് കേൾക്കുന്നത്.

പല വൻകിട പദ്ധതികളും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരുന്നതിന് മുമ്പ് ശിവശങ്കർ നടപ്പിലാക്കിയത് പിണറായിക്ക് വേണ്ടിയായിരുന്നു. രാജ്യത്ത് ആദ്യമായി, ഇന്റര്‍നെറ്റ് ലഭ്യത പൗരന്റെ അവകാശമായി ഐടി നയത്തില്‍ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കെ-ഫോണ്‍ വീണ്ടും ചര്‍ച്ചാ കേന്ദ്രമായത്. ശിവശങ്കറാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത്.

കേരള വൈദ്യുതി ബോര്‍ഡും, കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും (കെ എസ് ഐ ടി എല്‍) ചേര്‍ന്ന് 1028 കോടി മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഒപ്റ്റിക് ഫൈബര്‍ കേബിള്‍ (ഒ എഫ് സി) ശൃംഖലയാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. 2016 -ല്‍ രൂപമെടുത്തതാണ് ഈ പദ്ധതി. 12ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്നു എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന മുഖ്യ ഘടകം. മറ്റുള്ളവര്‍ക്കു മാസം എത്ര തുകയാവുമെന്ന കാര്യം നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളാണ് കെ-ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റര്‍ കേബിളുകള്‍ വഴിയാണ് കെ ഫോണ്‍ സര്‍വീസ് ലഭ്യമാക്കും. ഇ- ഗവേണിംഗ് രംഗത്തെ നട്ടെല്ലായി കെ-ഫോണ്‍ മാറും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

നിലവിലുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് വലിയ തിരിച്ചടി നല്‍കുന്ന പദ്ധതിയെന്ന നിലയില്‍ ഈ രംഗത്തെ കുത്തകകള്‍ നടത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമാണ് കെ ഫോണ്‍ പദ്ധതിക്കെതിരെ വരുന്ന അന്വേഷണം എന്നാണ് സി പി എം വിമര്‍ശനം. എന്നാല്‍ പദ്ധതി വിഭാവനം ചെയ്ത സംസ്ഥാന ഐടി വകുപ്പ് ഈ വാദത്തോട് യോജിക്കുന്നില്ല. ''റിലയന്‍സ് ജിയോ ഫൈബര്‍ പോലെയോ, ബിഎസ്എന്‍എല്‍ പോലെയോ ഉള്ള ശൃംഖലകളുടെ എതിരാളിയാണ് കെ-ഫോണ്‍ എന്ന വ്യാഖ്യാനം ശരിയല്ല.

കെഫോണ്‍ ഒരു ഇന്റര്‍നെറ്റ് സേവന (ഐ.എസ്.പി) കമ്പനി അല്ല. ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യമാണ് ഇത് നല്‍കുന്നത്. വിവിധ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് പ്ലാറ്റ്‌ഫോം ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഏതെങ്കിലും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കായി ഈ ശൃംഖല പരിമിതപ്പെടുത്തില്ല''- ഐടി വകുപ്പ് വൃത്തങ്ങള്‍പറഞ്ഞത് ഇങ്ങന്നെയാണ്.ഏതായാലും കോടികൾ അടിച്ചു മാറ്റുന്ന പദ്ധതിക്ക് ഒടുവിൽ ശാപമോക്ഷം ലഭിക്കുകയാണ്. അതിൻെറ ഭാവി എന്തു തന്നെയായാലും കിട്ടേണ്ടതെല്ലാം കിട്ടേണ്ടവർക്ക് കിട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (6 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends