കീരവാണിയുടെ പാട്ടുകള്‍ കേള്‍ക്കാറുണ്ട്, ഓസ്‌കര്‍ നേട്ടത്തില്‍ അഭിനന്ദനങ്ങള്‍... ഓസ്‌കര്‍ ജേതാവായ സംഗീത സംവിധായകന്‍ എം. എം കീരവാണിയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ. എം വിജയന്‍; ഐ. എം വിജയന്റെ ആശംസകള്‍ക്ക് നന്ദിയറിയിച്ച് കീരവാണി

കീരവാണിയുടെ പാട്ടുകള്‍ കേള്‍ക്കാറുണ്ട്, ഓസ്‌കര്‍ നേട്ടത്തില്‍ അഭിനന്ദനങ്ങള്‍... ഓസ്‌കര്‍ ജേതാവായ സംഗീത സംവിധായകന്‍ എം. എം കീരവാണിയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ. എം വിജയന്‍. ഇത്ര വലിയ ആളായിട്ടും കീരവാണി വളരെ ലളിതമായ വ്യക്തിത്വത്തിന് ഉടമയാണ്. ഇനിയും വളരെ നല്ല പാട്ടുകള്‍ ചെയ്യാന്‍ സാധിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു, വിജയന്‍ പറഞ്ഞു.
കീരവാണി നേരത്തെ തനിക്ക് ആശംസകള്‍ അറിയിച്ചത് സഹോദരതുല്യനായ രവിമേനോന്‍ കാണിച്ച് തന്നുവെന്നും ഐ. എം വിജയന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഐ. എം വിജയന്റെ ആശംസകള്‍ക്ക് നന്ദിയറിയിച്ച് കീരവാണിയും എത്തി. ഐ. എം വിജയന്‍ മഹാനായ താരമാണെന്നും അത്തരത്തിലൊള്‍ അയച്ച ആശംസ സന്തോഷമുളവാക്കുന്നുവെന്നും കീരവാണി വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയുണ്ടായി,
രാജമൗലി ചിത്രം ആര്‍.ആര്‍.ആറിലൂടെ ഓസ്‌കര്‍ സ്വന്തമാക്കിയ കീരവാണി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. 'മജീഷ്യന്‍' എന്ന സിനിമയുടെ ലോഞ്ചിനായെത്തിയതായിരുന്നു അദ്ദേഹം. മജീഷ്യന്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് അദ്ദേഹമാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കീരവാണി മലയാള സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
"
https://www.facebook.com/Malayalivartha





















