കഴുത്തില്‍ മാത്രം ആറോളം കുത്തുകള്‍..! പത്തിലധികം കുത്തുകള്‍ വയറ്റിൽ.... വരിയരികില്‍ നിന്നും ഒരു കൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടയെടുത്ത് പെണ്‍കുട്ടിയുടെ ജീവന്‍ പോകും വരെ തലയ്ക്കടിച്ചു എല്ലാം പെണ്‍കുട്ടിയുടെ അവഗണനയെന്ന് പ്രതി ; കൃത്യം നടത്തിയിട്ട് സാഹില്‍ ഓടിയത്ത് ആന്റിയുടെ വീട്ടിലേക്ക്..!

ഡല്‍ഹിയില്‍ 16 കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സാഹില്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി പെണ്‍കുട്ടി തന്നെ നിരന്തരം അവഗണിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. 21 ലധികം തവണ പെണ്‍കുട്ടിയെ കുത്തിയ സാഹില്‍ ഒരു കോണ്‍ക്രീറ്റ് സ്‌ളാബ് കൊണ്ട് ചലനം നിലയ്ക്കുവോളം തലയ്ക്ക് അടിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നുമായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തേടിയെത്തിയ പോലീസിന് സാഹിലിന്റെ വിവരം നല്‍കിയത് പിതാവായിരുന്നു. ഞെട്ടിച്ച ക്രൂരകൃത്യം നടത്തിയ ശേഷം ഇയാള്‍ ഓടിയത് ബുലന്ദഷഹറിലുള്ള പിതൃസഹോദരി ഷമീമിന്റെ വീട്ടിലേക്കായിരുന്നു. ഇവിടെ നിന്നുമാണ് പോലീസ് സാഹിലിനെ പിടികൂടിയതും.
സാഹില്‍ ഷമീമിന്റെ വീട്ടില്‍ എത്തിയതിന് പിന്നാലെ തന്നെ മാതാപിതാക്കള്‍ ഷമീമിനെ വിളിക്കുകയും ചെയ്തു. സാഹിലിനെ തടയാന്‍ ശ്രമിച്ചത് ആകാശ് എന്ന പേരുള്ള ആളാണ്. ഇയാളെയും പോലീസ് തെരയുന്നുണ്ട്. കൊലപാതകം നടത്തിയ കത്തിയും കണ്ടെത്തിയിട്ടില്ല. സുഹൃത്തിന്റെ വീട്ടില്‍ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കൂട്ടുകാരിയ്‌ക്കൊപ്പം സാധനം വാങ്ങാന്‍ പോകുമ്പോഴായിരുന്നു പെണ്‍കുട്ടി ഇരയായത്. പ്രദേശവാസികളായ അനേകര്‍ നോക്കി നില്‍ക്കുമ്പോഴാണ് കൊലപാതകം.
പെണ്‍കുട്ടിയുടെ കയ്യില്‍ പ്രവീണ്‍ എന്ന ടാറ്റൂ ഉണ്ടായിരുന്നതായിട്ടാണ് വിവരം. മൂന്ന് വര്‍ഷമായി പെണ്‍കുട്ടി സാഹിലുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടി പ്രണയബന്ധം വിട്ടു. എന്നാല്‍ സാഹില്‍ ഇതിന് തയ്യാറല്ലായിരുന്നു. ഇത് ഇരുവരും തമ്മില്‍ വഴക്കിടാന്‍ കാരണമായി. തുടര്‍ന്ന് പോലീസില്‍ കേസ് കൊടുക്കുമെന്ന് സാഹിലിനെ ഭീഷണിപ്പെടുത്തി. നേരത്തേ കളിത്തോക്കുമായി സാഹില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടി കൊലചെയ്യപ്പെടുന്നതിന് മുമ്പ് ഒരിക്കല്‍ കളിത്തോക്ക് ഉപയോഗിച്ച് പ്രതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അവളെ പിന്തുടരുന്നത് സാഹില്‍ നിര്‍ത്തിയത്. ഞായറാഴ്ച വൈകിട്ട് പ്രതി പെണ്‍കുട്ടിയെ പല തവണ കുത്തി. ആറോളം കുത്തുകള്‍ കഴുത്തില്‍ മാത്രമേറ്റിരുന്നു. പത്തിലധികം കുത്തുകള്‍ വയറ്റിലും ഉണ്ടായിരുന്നു. ഇതിന് ശേഷം വരിയരികില്‍ നിന്നും ഒരു കൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടയെടുത്ത് പെണ്‍കുട്ടിയുടെ ജീവന്‍ പോകും വരെ തലയ്ക്കടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















