നിലവിലെ സ്ഥിതിഗതികള്‍ കലാപമായി കാണേണ്ടതില്ല; പ്രാഥമികമായി രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് അവിടെ നടക്കുന്നത്; ഇത് ഒരു ക്രമസമാധാന സാഹചര്യമാണ്; ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നു; പ്രതികരണവുമായി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍

മണിപ്പുരിലെ അവസ്ഥയെ കുറിച്ച് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ രംഗത്ത് വന്നിരിക്കുകയാണ്.നിലവിലെ സ്ഥിതിഗതികള്‍ കലാപമായി കാണേണ്ടതില്ലെന്ന് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ പറഞ്ഞു, . 'പ്രാഥമികമായി രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് അവിടെ നടക്കുന്നത് . ഇത് ഒരു ക്രമസമാധാന സാഹചര്യമാണ്, ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നു. ധാരാളം ജീവന്‍ രക്ഷിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പുരില്‍ ഈ മാസം തുടക്കത്തിലായിരുന്നു സംഘര്‍ഷമുണ്ടായത്. ഒരിടവേളയ്ക്കുശേഷം ശനിയാഴ്ച വീണ്ടും സംഘര്‍ഷം ഉണ്ടായിരിക്കുകയാണ് ഞായറാഴ്ചയും ഇത് തുടര്‍ന്നു. വെടിവെപ്പിലും ആക്രമങ്ങളിലും ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം ജീവൻ നഷ്ടമായി. അമിത് ഷായുടെ സന്ദര്‍ശനത്തിനു മുന്‍പ് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും തിരച്ചില്‍ നടത്തി. ആയുധങ്ങള്‍ കണ്ടെടുക്കാനുമായി സൈന്യം നടപടിയാ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു സംഘര്‍ഷം ശക്തമായത്.
അതേസമയം കേന്ദ്രമന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുകയാണ്. മണിപ്പൂരിലെ സംഘർഷാവസ്ഥയ്‌ക്ക് യാതൊരു കുറവുമില്ല. ഇന്നലെ രാത്രിയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തിയത്. എത്തിയ ഉടനെ ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചിരുന്നു അമിത് ഷാ.
അവിടുത്തെ കാര്യങ്ങൾ അദ്ദേഹം വിലയിരുത്തുകയും ചെയ്തു. ഇന്ന് അക്രമ ബാധിത മേഖലകളും ഷാ സന്ദർശിക്കുവാനിരിക്കുകയാണ്. . ഇംഫാലിൽ രാത്രി വൈകി ഗവർണറുമായി ഷാ കൂടിക്കാഴ്ച നടത്തി. ഗവർണർ അനസൂയ ഉയികേയെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അദ്ദേഹം വിവിധ വിഭാഗത്തിൽ പെട്ട ജനങ്ങളുമായി സംസാരിക്കും.അമിത് ഷാ മണിപ്പൂരിൽ എത്തിയത്.
https://www.facebook.com/Malayalivartha





















