കിണര്‍ വ്യത്തിയാക്കുന്നതിനിടെ റിംഗുകള്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ വയോധികന് ദാരുണാന്ത്യം

ചെങ്ങന്നൂരിന് സമീപം കിണര്‍ വ്യത്തിയാക്കുന്നതിനിടെ റിംഗുകള്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ വയോധികന്‍ മരിച്ചു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടില്‍ യോഹന്നാന്‍ (72) ആണ് മരിച്ചത്. നാട്ടുകാരും അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ക്ക് നീണ്ട പരിശ്രമത്തിന് ശേഷം യോഹന്നാനെ കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. 11മണിക്കൂറിനൊടുവില്‍ കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ ഇയാള്‍ അബോധാവസ്ഥയിലായിരുന്നു. പിന്നാലെ മരിച്ചതായി സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് റിംഗുകള്‍ ഇടിഞ്ഞ് യോഹന്നാന്‍ കിണറ്റിനുള്ളില്‍ അകപ്പെട്ടത്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു യോഹന്നാന്‍. കിണറിനുള്ളി?ല്‍ വളര്‍ന്നു നിന്ന ചെടികള്‍ വൃത്തിയാക്കുന്നതിനിടെ സിമന്റ് റിംഗുകള്‍ താഴേയ്ക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.
വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും താഴേക്കു വീണ രണ്ടോളം റിംഗുകള്‍ക്കടിയില്‍ യോഹന്നാന്റെ കാലുകള്‍ കുടുങ്ങി. പിന്നാലെ വിവരം അറിഞ്ഞെത്തിയ സമീപവാസികള്‍ ആദ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനത്തിന് ജെസിബി എത്തിച്ച് റിംഗ് ഉയര്‍ത്തിയാണ് ആളെ പുറത്തെടുത്തത്
https://www.facebook.com/Malayalivartha





















