പ്രതീക്ഷിച്ചയത്ര വിജയം കിട്ടിയില്ല... പാലക്കാട് അലനല്ലൂരില്‍ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

പാലക്കാട് അലനല്ലൂരില്‍ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്‌ളസ് ടൂ പരീക്ഷാ ഫലത്തില്‍ അമൃത തൃപ്തയല്ലായിരുന്നു എന്നാണ് വിവരം. പ്രതീക്ഷിച്ചയത്ര വിജയം കൈവരിക്കാനാകാത്തതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടി എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്. എന്നാല്‍ മരണകാരണം എന്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha





















