കണ്ണീര്‍ക്കാഴ്ചയായി... കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് റിങ്ങുകള്‍ക്കിടയില്‍ കാല്‍കുടുങ്ങിയ തൊഴിലാളി മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി... കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് റിങ്ങുകള്‍ക്കിടയില്‍ കാല്‍കുടുങ്ങിയ തൊഴിലാളി മരിച്ചു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചുവീട്ടില്‍ യോഹന്നാന്‍ (72) ആണ് മരിച്ചത്.
ചെങ്ങന്നൂര്‍ കോടുകുളഞ്ഞി ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് അപകടം നടന്നത്. ആള്‍താമസമില്ലാത്ത വീടിന്റെ ഉടമ കൊല്ലംപറമ്പില്‍ പ്രസാദ് വിദേശത്താണ്. പ്രസാദ് നാട്ടിലേക്ക് വരുന്നതിന് മുന്നോടിയായി വീടും പരിസരവും കിണറും വൃത്തിയാക്കാനാണ് യോഹന്നാനെയും താനോത്തറ ജോണി (60)യെയും ചുമതലപ്പെടുത്തിയത്.
കിണിറിന് 12 റിങ്ങുകളുണ്ട്. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിന് മുന്നോടിയായി കിണറ്റിലിറങ്ങിയ യോഹന്നാന്‍ കാട് നീക്കുമ്പോള്‍ റിങ്ങുകള്‍ ഇളകി താഴുകയായിരുന്നു. രണ്ട് റിങ്ങുകള്‍ക്കിടയില്‍ ഇയാളുടെ കാല്‍ കുടുങ്ങി.സമീപവാസികളുടെ രക്ഷാ ശ്രമങ്ങള്‍ മണ്ണിടിഞ്ഞതിനാല്‍ വിഫലമായി.
ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. ഒന്‍പതരയോടെ ഇവരെത്തി ജെ.സി.ബി ഉപയോഗിച്ച് റിങ്ങുകള്‍ ഉയര്‍ത്തി യോഹന്നാനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും മണ്ണ് വീണ്ടും ഇടിയാന്‍ തുടങ്ങി. മാവേലിക്കരയില്‍ നിന്നും ഹരിപ്പാട്ട് നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയെങ്കിലും കിണറ്റിലിറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് കഴിഞ്ഞില്ല.
ഉച്ചയോടെ കിണറിന് ചുറ്റം ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് കുഴിയെടുക്കാനായി തുടങ്ങി. രാത്രി എട്ടരയോടെ യോഹന്നാന് സമീപം വരെ കുഴിയെടുത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.കഴുത്തറ്റം വെള്ളത്തില്‍റിങ്ങുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങി കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു യോഹന്നാന്‍. സംസാരിക്കുകയും ഫയര്‍ഫോഴ്‌സ് എത്തിച്ച ആഹാരം കഴിക്കുകയും ചെയ്‌തെങ്കിലും മഴ നനഞ്ഞും തണുപ്പേറ്റും കാലിലെ പരിക്കും മൂലം രാത്രിയോടെ തീര്‍ത്തും അവശനായി. മെഡിക്കല്‍ സംഘവും റവന്യൂ സംഘവും വെണ്മണി, ചെങ്ങന്നൂര്‍ സ്റ്റേഷനുകളിലെ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മന്ത്രി സജി ചെറിയാനും സ്ഥലത്ത് എത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















