ബൈക്ക് ലോറിയില്‍ തട്ടി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു...

ബൈക്ക് ലോറിയില്‍ തട്ടി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലം പാരിപ്പള്ളി മുക്കട കാറ്റാടിമുക്ക് സസ്പുല്‍ ഹവേലിയില്‍ പരേതനായ അജികുമാര്‍-നിഷ ദമ്പതിമാരുടെ മകന്‍ ഗില്‍ജിത്തിന്റെ (21) അപകടമരണത്തിലാണ് ചികിത്സപ്പിഴവ് പരാതി ഉയര്‍ന്നത്.
23ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം കൊട്ടിയത്തുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. ഗില്‍ജിത്ത് സഞ്ചരിച്ച ബൈക്ക് ലോറിയില്‍ തട്ടി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം നടന്നത്. കൊല്ലത്തെ എന്‍ജിനിയറിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ു.
അപകടമുണ്ടായ ഉടനെ ഗില്‍ജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ കൈകാലുകള്‍ക്ക് പൊട്ടല്‍ ഉള്ളതായി കണ്ടെത്തി. സി.ടി.സ്‌കാനില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാന്‍ സാമ്പത്തിക പ്രശ്‌നമുള്ളതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു.
"
https://www.facebook.com/Malayalivartha




















