ഫര്‍ഹനായെന്ന പതിനെട്ടുകാരി നേതൃത്വം നല്കിയ നടത്തിയ ക്രൂരകൊലപാതകത്തിലെ ചുരുളുകള്‍ നിവര്‍ന്നു വരുമ്പോള്‍ , ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് ഇത്രയും ക്രൂരതയുണ്ടാകുമോയെന്ന സംശയമുയുരുകയാണ്. ചെയ്തതും ചെയ്യാന്‍ പ്ലാനിട്ടിരുന്നതുമായ വിവരങ്ങള്‍ ഓരോന്നായി അന്വേഷണ സംഘം പുറത്തു കൊണ്ടു വരികയാണ്

ഫര്‍ഹനായെന്ന പതിനെട്ടുകാരി നേതൃത്വം നല്കിയ നടത്തിയ ക്രൂരകൊലപാതകത്തിലെ ചുരുളുകള്‍ നിവര്‍ന്നു വരുമ്പോള്‍ , ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് ഇത്രയും ക്രൂരതയുണ്ടാകുമോയെന്ന സംശയമുയുരുകയാണ്. ചെയ്തതും ചെയ്യാന്‍ പ്ലാനിട്ടിരുന്നതുമായ വിവരങ്ങള്‍ ഓരോന്നായി അന്വേഷണ സംഘം പുറത്തു കൊണ്ടു വരികയാണ്. സ്വാഭാവികമായി കാണുന്ന ഒരു മിസ്സിംഗ് കേസ് എന്നതിനപ്പുറം കേരള പോലീസിനുണ്ടായ ചില സംശയങ്ങളാണ് ഫര്‍ഹാനയേയും കൂട്ടരേയും കുടുക്കിയത്. പരാതി സ്വീകരിച്ചതു മുതല്‍ പ്രതികളെ പിടിക്കുന്നതുവരെ നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്ന് പറയാം.
തിരൂര്‍ സ്വദേശി ഹോട്ടല്‍ വ്യാപാരി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊല ചെയ്ത കേസിലെ പ്രതിയായ ഫര്‍ഹാനയ്ക്ക് പ്രായം 18 വയസ്സുമാത്രമാണെന്ന് സ്‌കൂള്‍ രേഖകള്‍ തെളിയിക്കുന്നു. ഫര്‍ഹാനക്കു 18 വയസ് പൂര്‍ത്തിയായത് സിദ്ദിഖ് കൊല്ലപ്പെടുന്നതിന് എട്ടു ദിവസം മുമ്പു മാത്രമാണ്. കൊലപാതകം നടന്നത് എട്ടു ദിവസം മുന്‍പായിരുന്നെങ്കില്‍ ഫര്‍ഹാനയ്ക്ക് പ്രായപൂര്‍ത്തി ആകുമായിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ആക്ട് പ്രകാരം ഫര്‍ഹാനക്ക് കേസില്‍ ഇളവ് ലഭിക്കുമായിരുന്നു എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഫര്‍ഹാനയ്ക്ക് 18 തികയുന്നതിന് മുന്‍പാണ് സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ മൂവരും ചേര്‍ന്ന് നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ആ പദ്ധതി കാര്യത്തോടടുത്തപ്പോള്‍ 18 കഴിഞ്ഞുപോകുകയായിരുന്നു. സിദ്ദിഖിനെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടുന്ന വിവരം പുറത്തായാലും അത് സിദ്ദിഖിനെ കുടുക്കാനുള്ള വഴിയാകുമെന്നാണ് കരുതിയിരുന്നത്.
പണം തട്ടിയ ശേഷം സിദ്ദിഖിനെ പോക്‌സോ കേസില്‍ കുടുക്കാമെന്നായിരുന്നു പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍ ചീരുമാനിച്ചിരുന്നത്. എന്നാല്‍ ഷിബിലിയെ ജോലിയില്‍ നിന്നു പുറത്താക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ആസൂത്രണത്തിന്റൈ ദിവസങ്ങള്‍ കൂട്ടി. അപ്പോഴേയക്കും പതിനെട്ട് വയസ് കഴിഞ്ഞിരുന്നു. അതു കൊണ്ടാണ് സിദ്ദിഖിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊന്ന് കൊക്കയില്‍ തള്ളി രാജ്യം വിട്ടാല്‍ പിടിക്കപ്പെടിലെന്നും പര്‌സ്പരം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കേവലം പതിനെട്ട് വയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി തന്റെ പിതാവിനോളം പ്രായമുള്ള ഒരാളെ വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതും അതിക്രൂരമായി കൊലപ്പെടുത്തിയതും സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.
ഫര്‍ഹാനയുടെ പിതാവിന്റെ പരിചയക്കാരന്‍ കൂടിയായിരുന്നു സിദ്ദിഖ്. ഇരുവരും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫര്‍ഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലൈംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. ഫര്‍ഹാന ഇത്തരത്തില്‍ സിദ്ദിഖുമായി സംസാരിച്ചത് കാമുകന്‍കൂടിയായ ഷിബിലിയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഈ അടുപ്പമാണ് ഹണിട്രാപ്പാക്കി മാറ്റിയത്. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടതെന്നാണ് മൊഴിയിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുകയാണെങ്കില്‍ സ്വയരക്ഷയ്ക്കായാണ് ഫര്‍ഹാന ചുറ്റിക കൈയില്‍ കരുതിയിരുന്നത്.
രണ്ട് തവണ പലവിധത്തില്‍ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നെ്ങ്കിലും സിദ്ദിഖ് എത്തിയിരുന്നില്ല. എന്നാല്‍ ഫോണ്‍ സംഭാഷണത്തില്‍ ലൈംഗീകത കൂടിയതോടെയാണ് സിദ്ദിഖ് കോഴിക്കോട്ടേയ്ക്ക് എത്തിയത്. ഫര്‍ഹാന ചോദിച്ചതു പ്രകാരം അഞ്ചുലക്ഷം രൂപ നല്‍കാന്‍ സിദ്ദിഖ് തയ്യാറായിരുന്നു. എന്നാല്‍ പണം നല്‍കുന്നതിനു മുന്‍പ് താനുമായി ഫര്‍ഹാന ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു എന്നാണ് പ്രതികള്‍ നല്കുന്ന വിവരം. ഈ തര്‍ക്കം മര്‍ദ്ദനത്തിലും ഒടുവില്‍ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
കോഴിക്കോട്, മലപ്പുറം പാലക്കാട് എന്നീ മൂന്നു ജില്ലകളിലായാണ് സിദ്ദിഖ് കൊലക്കേസിന്റെ തെളിവുകള്‍ കിടക്കുന്നത്. പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്താനാണ് കൊലയ്ക്കും തെളിവു നശിപ്പിക്കാനുമായി മൂന്നു ജില്ലകള്‍ തിരഞ്ഞെടുത്തത്. തിരൂരില്‍ നിന്നും കാണാതായ സിദ്ദിഖിനെ കൊലപ്പെടുത്തിയത് കോഴിക്കോടാണെങ്കിലും മൃതദേഹം ഉപേക്ഷിച്ചത് അട്ടപ്പാടിയിലായിരുന്നു. ഇത്രയും മികവുറ്റ ആസൂത്രണം ഇവര്‍ മാസങ്ങളായി നടത്തിയിരുന്നു എന്നാണ് കരുതുന്നത്. ഫര്‍ഹാന നേരത്തെ ഷിബിലിയ്‌ക്കെതിരെ നല്കിയിട്ടുള്ള പോക്‌സോ കേസിന്റെ കാര്യങ്ങളൊക്കെ പ്രതികള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഫര്‍ഹാനയ്ക്ക് പതിനെട്ട് തികയുന്നതിന് മുന്‍പ് സിദ്ദിഖിന് കുടുക്കി പോക്‌സോയില്‍ പെടുത്താന്‍ പദ്ധതിയിട്ടിരുന്നത്. അതിനായി സിദ്ദിഖ് നടത്തിയിരുന്ന സെക്‌സ് ചാറ്റുകളും അവര്‍ സൂക്ഷിച്ചിരുന്നു. ഫര്‍ഹാനയ്ക്ക് പതിനെട്ട് വയസ് തികയുന്നതിന് മൂന്‍പ് സിദ്ദിഖിനെ ഹോട്ടലില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രതികള്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha




















