എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ടു...താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം, കൂടെ താമസിച്ചിരുന്ന പ്രതി പിടിയില്‍

കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ടു...താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം, കൂടെ താമസിച്ചിരുന്ന പ്രതി പിടിയിലായി.
തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണന്‍ (48) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പ്രതി അര്‍ജുനെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
എറണാകുളം കൂത്താട്ടുകുളത്തെ കരിമ്പനയിലുള്ള ഇറച്ചിക്കടയിലെ തൊഴിലാളികളാണ് രാധാകൃഷ്ണനും അര്‍ജുനും. വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
രാവിലെ കട തുറക്കാത്തതിനെത്തുടര്‍ന്ന് ഉടമസ്ഥന്‍ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് രാധാകൃഷ്ണനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റതിന്റെ മുറിവുകളുമുണ്ടായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ രാധാകൃഷ്ണനൊപ്പം താമസിച്ചിരുന്ന തെങ്കാശി സ്വദേശിയായ അര്‍ജുനെ കാണാനില്ലെന്ന് മനസിലാവുകയും ചെയ്തു.
തുടര്‍ന്ന് തമിഴ്നാട് പൊലീസിനെ വിവരമറിയിക്കുകയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അര്‍ജുനെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha




















