മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിക്കാനെത്തിയ 16 കാരിയെ പീഡിപ്പിച്ച് മാഞ്ഞാലിക്കുളം റോഡില്‍ ഉപേക്ഷിച്ച കേസ് ... പ്രതി ഓട്ടോ ഡ്രൈവര്‍ ബോംബെ ഷെമീറിന് ജാമ്യമില്ല, സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്, നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബോംബൈ ഷമീര്‍

തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിക്കാനെത്തിയ 16 കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് മാഞ്ഞാലിക്കുളം റോഡില്‍ ഉപേക്ഷിച്ച കേസില്‍ ഏക പ്രതി ഓട്ടോ ഡ്രൈവര്‍ ബോംബെ ഷെമീറിന് ജാമ്യമില്ല. തിരുവനന്തപുരം പോക്‌സോ കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. ഗൗരവമേറിയ കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും 16 കാരിയായ ഇരയക്കമുള്ള സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.
സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇടവ കാപ്പില്‍ വടക്കേവിള വീട്ടില്‍ ബോംബൈ ഷമീര്‍ എന്ന ഷമീര്‍ (36). മാര്‍ച്ച് 25 മുതല്‍ ജയിലില്‍ കഴിയുകയാണ്. വിവിധ ജില്ലകളിലായി മോഷണം , പിടിച്ചു പറി , കഞ്ചാവു കടത്ത്, അടി പിടി തുടങ്ങി 30 ഓളം ക്രൈം കേസുകളില്‍ പ്രതിയാണ് ഷെമീര്‍. സംഭവത്തിന് 6 മാസം മുമ്പ് ഉള്ളൂരിന് സമീപം വൃദ്ധയുടെ മാല പൊട്ടിച്ച കേസിലും ഇയാള്‍ പിടിയിലായിരുന്നു.
2023 മാര്‍ച്ച് 23 ന് രാത്രി 9.30 ന് ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ഓട്ടോയില്‍ തട്ടിക്കൊണ്ടു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ സഹോദരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പെണ്‍കുട്ടി കൂട്ടിരിക്കാനാണ് മുത്തശ്ശിക്കൊപ്പം ഇവിടെ എത്തിയത്.
ഷെമീറിന്റെ ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയില്‍ എസ്എടി ആശുപത്രിയ്ക്ക് സമീപത്തുനിന്നാണ് മെഡിക്കല്‍ കോളേജ് പൊലീസ് ഇയാളെ മാര്‍ച്ച് 25 ന് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha




















