Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ക്ഷേത്രങ്ങൾ സി പി എമ്മിൻ്റെ കസ്റ്റഡിയിലേക്ക്....നമുക്ക് യഥാർത്ഥത്തിൽ ദേവസ്വം ബോർഡിന്റെ ആവശ്യമുണ്ടോ? നമ്മൾ കൊടുക്കുന്ന പണംകൊണ്ട് ദേവസം ബോർഡിലെ അംഗങ്ങളെ തീറ്റിപ്പോറ്റുന്നു! എന്നിട്ട് അവർ നമുക്കിട്ട് ചവിട്ടുന്നു!! എന്തൊരു വിരോധാഭാസമാണിത്!!!

31 MAY 2023 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ക്ഷേത്രങ്ങൾ സി പി എമ്മിൻ്റെ കസ്റ്റഡിയിലേക്ക്. ക്ഷേത്രങ്ങളിൽ  നിന്ന് ഭക്തരെ  പൂർണമായി ഒഴിവാക്കി സി പി എം കസ്റ്റഡിയിലെടുക്കാനാണ് ശ്രമം.ഇതിനൊപ്പം  ക്ഷേത്രങ്ങളിൽ നിന്നും സർക്കാർ പണ പിരിവും തുടങ്ങി. തിരുവനന്തപുരത്തെ പ്രശസ്തമായ  വെള്ളായണി ദേവീക്ഷേത്രത്തിൽ ആർ.എസ്.എസ് നേതൃത്വം നൽകുന്ന ക്ഷേത്ര സംരക്ഷണ സമിതിയെ കഴിഞ്ഞയാഴ്ച  ദേവസ്വം  ബോർഡ് പിരിച്ചുവിട്ടത് ഇതിൻ്റെ ആദ്യപടിയായാണ്.ആര്‍എസ്എസ് ശാഖകള്‍ക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കര്‍ശനമാക്കാന്‍  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.   ഇതിന്  പിന്നില്‍ ക്ഷേത്രങ്ങള്‍ സിപിഎം അധീനതയിലാക്കണമെന്ന പാര്‍ട്ടി നിര്‍ദേശമാണുള്ളത്. ക്ഷേത്രങ്ങളില്‍ കാവിക്കൊടികള്‍ കെട്ടുന്നതിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന സിപിഎം നീക്കങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കുലര്‍. മെയ് 18നാണ് ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ബന്ധപ്പെട്ടതല്ലാതെയുള്ള കായിക പരിശീലനങ്ങള്‍ നടത്തുന്നതിനോ മാസ് ഡ്രില്ലിനോ സ്ഥാവരജംഗമ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനോ അനുമതിയില്ലെന്നും ഉത്തരവിറങ്ങിയത്.       ഡ്രിൽ   നടത്തുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെ ന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.ഉത്സവകാലത്ത് ക്ഷേത്രങ്ങളില്‍ കാവിക്കൊടി കെട്ടുന്നതിന്റെ പേരില്‍ സിപിഎം സംസ്ഥാനത്തുടനീളം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. തിരുവനന്തപുരത്ത് വെള്ളായണി ദേവീക്ഷേത്രം, കരിക്കകം ചാമുണ്ഡീക്ഷേത്രം, പാല്‍ക്കുളങ്ങര ദേവീക്ഷേത്രം, പത്തനംതിട്ട വള്ളംകുളം നന്നൂര്‍ ക്ഷേത്രം, ഓമല്ലൂര്‍ രക്തകണ്‌ഠേശ്വര ക്ഷേത്രം, കൊല്ലം പട്ടാഴി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഇത്തരം അതിക്രമങ്ങള്‍ നടന്നിരുന്നു. വെള്ളായണി ദേവീ ക്ഷേത്രത്തിലെ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും പോലീസിന് തിരിച്ചടി നേരിട്ടിരുന്നു. ക്ഷേത്രത്തില്‍ ഏതു കൊടി കെട്ടണമെന്ന് പറയാന്‍ പോലീസിന് അധികാരമില്ലെന്നു പറഞ്ഞ കോടതി ക്ഷേത്രഭരണസമിതികളില്‍ രാഷ്ട്രീയചുമതലയുള്ളവര്‍ ഉണ്ടാവരുതെന്ന സുപ്രധാന വിധിയും പ്രസ്താവിച്ചു. കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് ക്ഷേത്രഉപദേശക സമിതിക്കെതിരെ നടപടിയെടുത്താണ് ബോര്‍ഡ് അന്ന് പക വീട്ടിയത്. ക്ഷേത്രപരിസരങ്ങളില്‍ നിന്ന് വിശ്വാസി സമൂഹത്തെയും ക്ഷേത്രസംരക്ഷണത്തിന് നിലകൊള്ളുന്നവരെയും ഒഴിവാക്കി പിടിച്ചെടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്.    ക്ഷേത്രഭരണസമിതികള്‍ പിടിച്ചെടുക്കണമെന്ന പാര്‍ട്ടി നിര്‍ദേശത്തിനു  വേണ്ട കളമൊരുക്കലാണ് ദേവസ്വംബോര്‍ഡിന്റെ ഉത്തരവെന്നാണ് വിലയിരുത്തല്‍.മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പരസ്യത്തിനായി പതിനയ്യായിരം രൂപ നൽകണമെന്ന ഉത്തരവിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയത് ഇന്നലെയാണ്. ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഉത്തരവിട്ട ദേവസ്വം കമ്മീഷണർക്കെതിരെ നടപടി എടുക്കാവുന്നതാണെന്നും കോടതി പറഞ്ഞു. കാടാമ്പുഴ ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം അറിയിച്ചുള്ള സപ്ലിമെന്‍റിലേക്ക് പരസ്യം ഇനത്തിൽ എല്ലാ ക്ഷേത്രങ്ങളും പതിനയ്യായിരും രൂപ പിരിവായി നൽകണം എന്നായിരുന്നു മലബാർ ദേവസ്വം ബോർഡിന്‍റെ ഉത്തരവ്. ഹർജി വന്നില്ലായിരുന്നെങ്കിൽ ഇക്കാര്യം ആരെങ്കിലും അറിയുമായിരുന്നോയെന്നും കോടതി വാദത്തിനിടെ ചോദിച്ചു. മഞ്ചേരി സ്വദേശി നൽകിയ ഹർജിയിൽ നേരത്തെ ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡ് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.     ഹർജി ജൂൺ 16 ന് വീണ്ടും പരിഗണിക്കും. സർക്കാരാണ് മലബാർ ദേവസ്വം നിയന്ത്രിക്കുന്നത്. അതായത് സർക്കാർ അറിയാതെ ഇത്തരം ഒരു ഉത്തരവ് ഇറക്കാനാവില്ല. ബ്രിട്ടീഷുകാരുടെ കാലം മുതൽ സർക്കാർ ക്ഷേത്രഭരണം ഏറ്റെടുത്തെന്നാണ് ചരിത്രം.പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലും ഭരണത്തിലും ബ്രിട്ടീഷുകാർ അതീവ താല്പര്യം കാണിച്ചു. 1811 ൽ തിരുവിതാംകൂറിലെ ദിവാൻ കേണൽ മൺറോ അവരുടെ സ്വത്തുക്കൾക്കൊപ്പം ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുക്കുമെന്ന് തീരുമാനിച്ചു. മൺറോ ക്ഷേത്രങ്ങൾ ഏറ്റെടുക്കുന്നത് ക്ഷേത്രഭരണ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി വിശേഷിക്കപ്പെടുന്നു . മൺറോയുടെ നടപടിക്കെതിരെ ഉയർന്ന വിമർശനം അദ്ദേഹം മതപരിവർത്തന പ്രവർത്തനങ്ങൾക്കായി ക്ഷേത്രങ്ങളിൽ നിന്ന് വരുമാനം കൈമാറി എന്നതാണ്. സർക്കാർ ഏറ്റെടുത്ത ക്ഷേത്രങ്ങൾക്കായി തുടക്കത്തിൽ പ്രത്യേക അക്കൗണ്ടുകൾ സൂക്ഷിച്ചിരുന്നു. ചുരുങ്ങിയ വർഷത്തിനുശേഷം, ക്ഷേത്രഭൂമികളുടെ വരുമാനം സർക്കാർ ഭൂമികളിൽ നിന്ന് വേർതിരിക്കുന്നത് ബുദ്ധിമുട്ടായി. അങ്ങനെ ക്ഷേത്രങ്ങൾക്ക് സ്വത്തും വരുമാനവും നഷ്ടപ്പെട്ടു, അവരുടെ നിലനിൽപ്പിനായി സർക്കാരിന്റെ കാരുണ്യത്തെ ആശ്രയിക്കേണ്ടിവന്നു. 1904 ലെ ഹിന്ദു മത എൻ‌ഡോവ്‌മെന്റ് റെഗുലേഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ കാലക്രമേണ ധാരാളം സ്വകാര്യ ക്ഷേത്രങ്ങൾ ഏറ്റെടുക്കപ്പെട്ടു, അത് ആവശ്യമുള്ളപ്പോഴെല്ലാം ക്ഷേത്രങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ സംസ്ഥാനത്തെ അധികാരപ്പെടുത്തി. 1919 ൽ തിരുവിതാംകൂർ സർക്കാർ നിയോഗിച്ച  കൃഷ്ണ അയ്യങ്കർ കമ്മിറ്റി സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒരു പ്രത്യേക ദേവസ്വം വകുപ്പ് രൂപീകരിക്കാൻ ശുപാർശ ചെയ്തു. 1922 ൽ ഒരു ദേവസ്വം സെപ്പറേഷൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര പരിപാലനത്തിനായി പ്രത്യേക ദേവസ്വം വകുപ്പ് രൂപീകരിച്ചു. സ്വാതന്ത്ര്യവും ഭരണഘടനാ മാറ്റങ്ങളുടെ ആമുഖവും ദേവസ്വം വകുപ്പിനെ സംസ്ഥാനത്തിന്റെ ഫലപ്രദമായ നിയന്ത്രണത്തിൽ നിന്ന് വേർപെടുത്തി. 1949 ജൂലൈ 1 ന് തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങൾ സംയോജിപ്പിച്ചപ്പോൾ,  1950 ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദു മത എൻഡോവ്മെൻറ് ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ച് ദേവസ്വങ്ങളുടെ  ഭരണപരമായ നിയന്ത്രണം തിരുവിതാംകൂർ ദേവസ്വം, കൊച്ചി ദേവസ്വം ബോർഡുകൾക്ക് നൽകിയിരുന്നു. 1951 ലെ മദ്രാസ് എച്ച്ആർസിഇ ആക്ടിന്റെ അടിസ്ഥാനത്തിലാണ് മലബാർ പ്രദേശത്തെ എച്ച്ആർ ആന്റ് സിസി വകുപ്പ് ഭരിച്ചിരുന്നത്. 1978 ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി പ്രത്യേക ദേവസ്വം കമ്മിറ്റിയാണ് ഗുരുവായൂർ ക്ഷേത്രം ഭരിക്കുന്നത്.   പിന്നീട്  കേരള സർക്കാർ നിർദ്ദേശപ്രകാരം മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചു.ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്‍പ്പിക്കണമെന്ന  ആവശ്യത്തിന്  ആറു പതിറ്റാണ്ടായി. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ക്ഷേത്രഭരണസമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് ഇവർക്ക് ഒരാശ്വാസമായി മാറിയിരുന്നു.. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ഭക്തജനസമൂഹത്തിന് കഴിയണമെന്നാണ് ഒരു വാദം. ക്ഷേത്രഭരണം ക്ഷേത്ര വിശ്വാസികളെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര വിമോചന പ്രക്ഷോഭം സാധ്യമാകണം. കോടതിയുടെ ഈ വിധി അതിനുള്ള പ്രേരണയാണ്.മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പൂക്കോട്ടു കാളികാവ് ദേവിക്ഷേത്ര ഭരണസമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളും സിപിഎമ്മിന്റെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ നേതാക്കളുമായവരെ ഉള്‍പ്പെടുത്തിയതിനെതിരെ ഹിന്ദു ഐക്യ വേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട്  പി.എന്‍. ശ്രീരാമന്‍, പി. അനന്തനാരായണന്‍ എന്നിവര്‍ നല്‍കിയ കേസിലാണ് ഏറെ പ്രാധാന്യമുള്ളതും ഭക്തജനങ്ങള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നതുമായ  വിധി ഹൈക്കോടതിയില്‍നിന്നുണ്ടായത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെടുന്ന സജീവ പ്രവര്‍ത്തകരെ ഇനിമേല്‍ നിയമിക്കരുതെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ ഉണ്ട്.   
സ്വാതന്ത്ര്യത്തിനു മുമ്പ് കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തിയിരുന്നത് ഹിന്ദു രാജാക്കന്മാരായിരുന്നു. ഹിന്ദുവിന്റെ ക്ഷേത്രം ഹിന്ദു ഭരിച്ചിരുന്നതിനാല്‍ താത്വികമായ ഒരു പ്രശ്‌നവും ഇവിടെ ഉത്ഭവിച്ചിരുന്നില്ല. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുത്തിരുന്ന നിയമസഭയുടെയും, മന്ത്രിസഭയുടെയും തുടര്‍ച്ചയായിരുന്നില്ല, 1950നു ശേഷമുള്ള നമ്മുടെ നിയമസഭകളും മന്ത്രിസഭകളും. ഹിന്ദു രാജാവിന്റെ കീഴില്‍ നിലനിന്നിരുന്ന ദേവസ്വം നിയമം അതേപടി മതേതര രാജ്യത്ത് തുടര്‍ന്നും നിലനിര്‍ത്തി എന്ന വിരോധാഭാസമാണ് ഇവിടെ നടന്നത്. ഇതിലൂടെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കാന്‍ നിരീശ്വരവാദികള്‍ക്കും ഇതര മതസമൂഹ നിയന്ത്രണത്തിലുള്ള സര്‍ക്കാരുകള്‍ക്കുപോലും കഴിയുന്നു.
ദേവസ്വം നിയമത്തിലെ വ്യവസ്ഥ അനുസരിച്ച്  ദേവസ്വം അംഗങ്ങള  ഹിന്ദു മന്ത്രിമാരും ഹിന്ദുഎംഎല്‍എമാരും തെരഞ്ഞെടു ക്കുകയാണ് ചെയ്യുന്നത്.എന്നാൽ ഭരണം   നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും മുന്നണികളും രാഷ്ട്രീയ നേതാക്കളുമാണ്. ദേവസ്വം ഭരണം, ദേവസ്വം സ്വത്ത് നിയന്ത്രണം, ദേവസ്വം  പണം ചെലവഴിക്കല്‍ ഇതെല്ലാം നിരീശ്വരവാദ മതേതരവാദ സര്‍ക്കാര്‍ പ്രതിനിധികളാണ് ഇന്ന് തീരുമാനിക്കുന്നത്.   
ക്ഷേത്ര വിശ്വാസി അല്ലാത്തയാള്‍ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡണ്ടും  പ്രതിനിധികളുമായി വരുന്ന സ്ഥലമാണ്   കേരളം.  . ഇതര മതസമൂഹങ്ങളുടെ സ്വത്തുക്കളും ആരാധനാലയങ്ങളും ഭരിക്കുന്നതിനുള്ള അവകാശ അധികാരങ്ങള്‍ അവരില്‍ തന്നെ നിക്ഷിപ്തമാക്കുന്ന സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്ര ഭരണം മാത്രം സര്‍ക്കാരില്‍ തന്നെ കേന്ദ്രീകരിപ്പിക്കുന്നു. . ദേവസ്വം നിയമം രൂപീകരിച്ച് ദേവസ്വം ബോര്‍ഡ് നിലവില്‍ വന്ന നാള്‍ മുതല്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ക്ഷേത്രം ഭരിക്കുന്നത്. ഹിന്ദു നാമധാരികളായ രാഷ്ട്രീയക്കാരെ മുന്‍നിര്‍ത്തി ഭരണ നിയന്ത്രണം നടത്തുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആജ്ഞകളാണ്  അനുസരിക്കുന്നത്. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര ബോഡി ആണെങ്കിലും ദേവസ്വം ഭരണാധികാരികളായി വരുന്നവര്‍ സ്വതന്ത്രരല്ല. സത്യസന്ധരും, ഭരണ നൈപുണ്യമുള്ളവരും, ഈശ്വര വിശ്വാസികളുമായ വ്യക്തികളെ ദേവസ്വം ബോര്‍ഡുകളുടെ ഭരണസാരഥ്യം  ഏല്‍പ്പിക്കാന്‍  ആരും  തയ്യാറായിട്ടില്ല. രാഷ്ട്രീയ വിമുക്തമായ, ഭക്തജന പ്രാതിനിധ്യമുള്ള  ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച ജസ്റ്റിസ് ശങ്കരന്‍ നായര്‍ കമ്മീഷന്‍, ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍, വിവിധ വിധികള്‍ പ്രസ്താവിച്ച ഹൈക്കോടതി ജസ്റ്റീസുമാര്‍ ഇവരുടെയെല്ലാം നിര്‍ദ്ദേശങ്ങളെ ഇക്കാലമത്രയും അവഗണിച്ചത് കേരളം ഭരിച്ച ഇടതു വലതു സര്‍ക്കാരുകളാണ്.

1954ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ഭരണത്തില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണാധികാരങ്ങള്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് 1955ലെ വഖഫ് ആക്ട് ഭേദഗതിയിലൂടെ  നീക്കംചെയ്ത സര്‍ക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. ഭാരതത്തിലെ കത്തോലിക്ക സഭയുടെ സ്വത്ത് ദേശീയ സഭയുടെ കീഴിലാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ആയിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തിയത് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഇടതുപക്ഷ സര്‍ക്കാരാണ് .  
ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രങ്ങളുടെ എല്ലാ വരുമാനവും സ്വത്തും കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം. ബോര്‍ഡിനെ നിയമിക്കുന്നതും ഭരിക്കുന്നതും കണക്കുകള്‍ നോക്കുന്നതും സര്‍ക്കാരാണ്. ഗുരുവായൂര്‍ , കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ ഗവണ്‍മെന്റ് പ്രതിനിധിയായ ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കണം എന്ന നിബന്ധനയുണ്ട്. കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധി ഇത്തരത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. മതേതര ഗവണ്‍മെന്റാണ് ക്ഷേത്രം ആരു ഭരിക്കണം, എങ്ങനെ ഭരിക്കണം, വരുമാനം എന്തു ചെയ്യണം,  ഏത് ബാങ്കില്‍ നിക്ഷേപിക്കണം, എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ദേവസ്വം ബോര്‍ഡുകളിലെ ഭരണ നിയന്ത്രണാധികാരമുള്ള ഒരംഗത്തെ  തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, അധികാരവും ഭക്തജനങ്ങള്‍ക്കില്ല. . വിശ്വാസിയുടെ ഏക അവകാശം കാണിക്കയില്‍ പണം നിക്ഷേപിക്കുക എന്നതു മാത്രമാണ്.    
പല കാലഘട്ടങ്ങളിലും പല കാരണങ്ങള്‍ പറഞ്ഞ് ദേവസ്വം അക്കൗണ്ട് സഹകരണ സംഘങ്ങളിലും സര്‍ക്കാര്‍ ട്രഷറിലും അടയ്ക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഭക്തജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അതെല്ലാം തടസ്സപ്പെട്ടിരുന്നു. ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ദേവസ്വം ഫണ്ട് പൊതു ഉപയോഗത്തിനും സര്‍ക്കാരിനും വായ്പയായി നല്‍കണമെന്ന് പ്രസ്താവന ഇറക്കുകയും പിന്നാലെ പമ്പയില്‍ സഹകരണ ബാങ്ക് സ്ഥാപിച്ചതും.  പിണറായി വിജയന്‍ സര്‍ക്കാരിലെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ദേവസ്വം ഫണ്ട് ട്രഷറിയില്‍ അടപ്പിക്കാന്‍ നിഗൂഢ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദേവസ്വം ഫണ്ട് ട്രഷറിയില്‍ അടയ്ക്കുന്നതിലൂടെ ദേവസ്വം വരുമാനം സര്‍ക്കാരിന്  ചെലവഴിക്കാന്‍ സര്‍വ്വസ്വാതന്ത്ര്യം ലഭ്യമാകുന്ന സ്ഥിതിവിശേഷം കൈവരും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം ഫണ്ട് മുന്‍പ് അഴുക്കുചാല്‍ നിര്‍മ്മാണത്തിന് വിനിയോഗിച്ചതും, ദുരിതാശ്വാസ ഫണ്ടിനത്തില്‍ കോടികള്‍ വകമാറ്റി സര്‍ക്കാരിന് നല്‍കിയതും കോടതി ഇടപെടലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. 
  ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഭരണ നിയന്ത്രണത്തില്‍ കൊണ്ടുവന്നതിലൂടെ ഭരണ നിര്‍വഹണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങള്‍ക്ക് സഹസ്രകോടികളാണ് ചെലവഴിക്കപ്പെടുന്നത്. ശമ്പളം, ആനുകൂല്യം, യാത്ര, ഓഫീസ്, വീട്, കാറ്, മറ്റ് ഉപയോഗങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ മേജര്‍ ക്ഷേത്രങ്ങളില്‍ പോലും വരവില്‍ ചെലവ് കഴിച്ചാല്‍ മിച്ചം ഇല്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ശബരിമല വരുമാനം ഈ വര്‍ഷം റെക്കോര്‍ഡില്‍ എത്തിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നു എന്നതാണ് സര്‍ക്കാരിന്റെ അവകാശവാദം. ദേവസ്വം  ബോര്‍ഡിന് നിലവില്‍ നല്‍കിവരുന്ന തുക ഒരു കോടി രൂപയാണ്. 80 ലക്ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്. 20 ലക്ഷം പത്മനാഭസ്വാമി ക്ഷേത്രത്തിനുമാണ് നല്‍കുന്നത്. 1816ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭീമമായ ദേവസ്വം സ്വത്ത് വകകള്‍ക്ക് നല്‍കിവരുന്ന അത്യന്തം തുച്ഛമായ പ്രതിഫലം എന്നനിലയിലാണിതെന്നത് വിസ്മരിക്കുന്നു. 

ദേവസ്വം  ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമികള്‍ കയ്യേറുന്ന ശൈലിയാണിതുവരെ പിന്തുടര്‍ന്നിരുന്നതെങ്കില്‍, ഇപ്പോള്‍  ദേവസ്വം ബോര്‍ഡ് തന്നെ നേരിട്ട് അന്യാധീനപ്പെടുത്തുകയാണ്. സെന്റിന് കോടികള്‍ വിലമതിക്കുന്ന ക്ഷേത്ര ഭൂമിയില്‍ പെട്രോള്‍ ബങ്ക് സ്ഥാപിക്കാന്‍ ധാരണാ പത്രം ഒപ്പിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. വടക്കന്‍ കേരളത്തില്‍ ക്ഷേത്രഭൂമികള്‍ക്ക് അദാലത്തിലൂടെ പട്ടയം നല്‍കി കയ്യേറ്റക്കാര്‍ക്ക് തീറെഴുതിയത്  അടുത്തകാലത്താണ്. ക്ഷേത്രവും, ക്ഷേത്രഭൂമികളും, ക്ഷേത്രസ്വത്തുക്കളും യാതൊരു മാനദണ്ഡവും പാലിക്കാതെ അന്യാധീനപ്പെടുത്തുന്നതിന് ദേവസ്വം ബോര്‍ഡുകള്‍ മത്സരിക്കുന്നു. ക്ഷേത്ര സ്വത്ത് വിവിധ മാര്‍ഗങ്ങളിലൂടെ കൊള്ളയടിക്കുകയും, ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തുകയും, ക്ഷേത്ര ഭരണം കുത്സിത മാര്‍ഗത്തിലൂടെ കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ തങ്ങളാണ് ക്ഷേത്രങ്ങളുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ഭക്തജനസമൂഹത്തിന് കഴിയണമെന്നാണ് വാദം.എന്നാൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻ്റെ വിധിയിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (7 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (7 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (7 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (7 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (7 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (8 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (8 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends