തലസ്ഥാനത്ത് കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം....

തലസ്ഥാനത്ത് കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. സിപിഐ എമ്മിലെ അജിത് രവീന്ദ്രന്‍ 203 വോട്ടിന് കോണ്‍ഗ്രസിലെ ആര്‍ ലാലനെ പരാജയപ്പെടുത്തി. എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന ടി പി റിനോയിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
സിപിഐ എം കേശവദാസപുരം ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമാണ് അജിത്.
അതേസമയം പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ കനാറാ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.വി എല്‍ രേവതിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ എ അപര്‍ണ 12 വോട്ടിനാണ് വിജയിച്ചത്.
https://www.facebook.com/Malayalivartha




















