കേരളമടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; ബിഹാര്‍, കര്‍ണാടക, കേരളം, സംസ്ഥാനങ്ങളിലെ 25 ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്; 4 പേര് അറസ്റ്റിലായി; 13 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന ശക്തമാക്കിയിരുന്നു

കേരളമടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് കേസിലാണ് എന്‍ഐഎ റെയ്ഡ് നടന്നിരിക്കുന്നത്. ബിഹാര്‍, കര്‍ണാടക, കേരളം, സംസ്ഥാനങ്ങളിലെ 25 ഇടങ്ങളിലാണ് ഇപ്പോൾ റെയ്ഡ് പുരോഗമിക്കുന്നത് . ബിഹാറിലെ പുല്‍വാരി ഷെറീഫില്‍ കഴിഞ്ഞ വര്‍ഷം ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നിരിക്കുന്നത് .
കേസില്‍ നേരത്തെ നാല് പേര് അറസ്റ്റിലായി. ഇവര്‍ വിവിധ സംസ്ഥാനങ്ങളിലെ ആളുകളുമായി ചേര്‍ന്ന് രാജ്യത്ത് പലയിടത്തും തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ടെന്നും കേസ് രേഖപ്പെടുത്തിയിരിക്കുകയാണ്. . കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 13 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന ശക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha




















