കോട്ടയം നഗരസഭ 38-ാം വാർഡ് പുത്തൻ വാർഡിൽ യു ഡി എഫിന് വിജയം; കോൺഗ്രസ് സ്ഥാനാർത്ഥി സൂസൻ സേവ്യർ 75 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചു

കോട്ടയം നഗരസഭ 38-ാം വാർഡ് പുത്തൻ വാർഡിൽ യു ഡി എഫിന് വിജയം.കോൺഗ്രസ് സ്ഥാനാർത്ഥി സൂസൻ സേവ്യർ 75 വോട്ടുകൾക്കാണ് എൽഡിഎഫിലെ സുകന്യ സന്തോഷിനെ തോൽപ്പിച്ചത്. 596 വേട്ടുകൾ യുഡിഎഫിനും, 521 വോട്ടുകൾ എൽ ഡി എഫിനും ലഭിച്ചു..കോൺഗ്രസിലെ ജിഷാ ഡെന്നിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഇതോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ്- എൽഡിഎഫ് അനുപാതം വീണ്ടും തുല്യമായി .യു.ഡി.എഫ്-21, എൽ.ഡി.എഫ്.-22, എൻ.ഡി.എ.-എട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 74.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിരുന്നു.
https://www.facebook.com/Malayalivartha





















