Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഉപ്പ് രസം ഒരിക്കൽ കിട്ടിയാൽ ആനയും കാട്ടുപോത്തും കുരങ്ങനുമൊക്കെ വീണ്ടും ഇതിനായി വന്നുകൊണ്ടിരിക്കുമെന്ന് ഡോ.പി.എസ്.ഈസ

31 MAY 2023 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

വന്യമൃഗങ്ങൾ ധാരാളമായി കാടിറങ്ങുന്നതിന് ശാസ്ത്രീയവും അസാസ്ത്രീയവുമായ നിരവധി കാരണങ്ങളും ചർച്ചകളുമൊക്കെയാണ് പുറത്തു വരുന്നത്.കേരള വന ഗവേഷണ കേന്ദ്രത്തിൽ നിന്ന് വിരമിച്ച ഡയറക്ടർ  ഡോ.പി.എസ്.ഈസ ഒരു ലേഖനത്തിൽ പറയുന്നത് വിശ്വസനീയമായ ഒരു കാരണമാണ്. ആദ്യമായാണ് ഇത്തരമൊരു കാരണം പുറത്തറിയുന്നതും.

വനവുമായി അടുത്തു താമസിക്കുന്ന പലരും പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും നിസ്സാരമെന്ന് കരുതുന്ന ഈ വസ്തുവാണ് കാട്ടു മൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങാൻ കാരണമെന്ന് പി എസ് ഈസ കൂടി പറയുമ്പോഴാണ് ശരിയാണല്ലോ എന്ന് തോന്നുന്നത്. ആ വസ്തു മറ്രൊന്നുമല്ല, കറിയുപ്പാണ്. ഉപ്പ് രസം ഒരിക്കൽ കിട്ടിയാൽ ആനയും കാട്ടുപോത്തും കുരങ്ങനുമൊക്കെ വീണ്ടും ഇതിനായി വന്നുകൊണ്ടിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

 

 

ടൂറിസത്തിന്റെ പേരിൽ നടക്കുന്ന വൃത്തികെട്ട രീതികളാണ് ഇത്തരത്തിൽ വന്യമൃഗങ്ങളെ ആകർഷിക്കാനും ജീവനു പോലും ഭീഷണിയാവുന്ന തരത്തിൽ മൃഗങ്ങൾ നാട്ടിലിറങ്ങാനും കാരണമെന്നാണ് പറയുന്നത്. ജലാശയങ്ങലിലൂടെ പോകുന്ന സഞ്ചാരികൾക്ക് വനത്തിനുള്ളിലെ മൃഗങ്ങളെ അടുത്തു കാണുന്നതിനായി റിസോർട്ടുടമകളും ബോട്ട് സർവ്വീസുകാരും ഇടനിലക്കാരുമൊക്കെ തീരങ്ങളിൽ ഉപ്പ് വിതറാറുണ്ടെന്നാണ് പറയുന്നത്.

 

 

ഇടുക്കി ആനക്കുളത്ത് ഗ്രാമ മധ്യത്തിലുള്ള അരുവിയിലെ പ്രത്യേക ഭാഗത്തു നിന്ന് വെള്ളം കുടിക്കാനായി ആനകൾ കൂട്ടത്തോടെ എത്തുന്നതും ഇവിടുത്തെ ലവണ സാന്നിദ്ധ്യമാണെന്ന് നേരത്തെ കണ്ടത്തിയിട്ടുണ്ട്.പ്രകൃതിദത്തമായതിനാൽ  മാറ്റമില്ലാതെ പതിവായി അത് ലഭിക്കുന്നതുകൊണ്ട് അവിടങ്ങളിൽ മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കാതെ അവർ വേണ്ടുവോളം വെള്ളം കുടിച്ച് തിരികെ പോകുന്നു,.

ഉപ്പ് കലർന്ന പാക്കറ്റ് ഭക്ഷണപദാർത്ഥങ്ങളാൽ ആകർഷിക്കപ്പെട്ട് മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ മൃഗങ്ങൾ കാടിറങ്ങുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വനത്തിനുള്ളിൽ നിർമ്മിച്ച റിസോർട്ടുകളിലും മറ്റും ഭക്ഷണ കെണിയൊരുക്കി ആനകളെയും വന്യജീവികളെയും ആകർഷിച്ച് ടൂറിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന പരിപാടിയുണ്ട്.

കാട്ടിൽ കിട്ടാത്ത ഫലവർഗ്ഗങ്ങളും മറ്റ് രുചികരമായ ഭക്ഷണങ്ങളും ഒരുക്കി വച്ച് മൃഗങ്ങളെ അങ്ങോട്ടേക്ക് ആകർഷിക്കുകയും, ചിത്രങ്ങളും വീഡിയോകളും പകർത്താൻ അവസരമൊരുക്കുകയും ചെയ്യുന്നത് പല റിസോർട്ടുകളിലും നിലവിലുണ്ടെന്നാണ് പറയുന്നത്. മാത്രമല്ല ഇത്തരത്തിൽ ഭക്ഷണമൊരുക്കി ആകർഷിക്കുകയും, പിന്നീട് ഭക്ഷണം കിട്ടാതെ വന്നപ്പോൾ നിരന്തരം എത്തി ശല്യമുണ്ടാക്കുകയും ചെയ്ത ആനയെ ഉപദ്രവിക്കുകയും ചെയ്ത ചരിത്രമുണ്ട് മസനഗുഡിയിൽ.  ടയർ കത്തിച്ചെറിഞ്ഞും, ഇന്ധനം തുണിയിലൊഴിച്ച് കത്തിച്ചെറിഞ്ഞുമൊക്കെ ഉപദ്രവിക്കപ്പെട്ട ആന പിന്നീട് ചെരിഞ്ഞിരുന്നു.

തുടർന്ന് റിസോർട്ടുടമയും സഹായിയും അറസ്റ്റിലാവുകയും ചെയ്തു. 1953 ലെ വനനിയമം, 1972ലെ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം വന്യജീവികൾക്ക് ഭക്ഷണം നൽകാൻ പാടില്ല. ടൂരിസം മേകലയിൽ ഇത്തരം കാര്യങ്ങൾ ശക്തമാക്കിയാൽ വന്യജീവികൾ നാട്ടിലിറങ്ങി ബക്ഷണത്തിനായി ശല്യമുണ്ടാക്കുന്നതും ജീവൻ തന്നെ കവർന്നെടുക്കുന്നതും അവസാനിപ്പിക്കാനാവും.

ആനത്താരികളോട് ചേർന്നും മറ്റും നിർമ്മിച്ച റിസോർട്ടുകളിലും ഹോം സ്റ്റേകളും നടത്തുന്നവർ പാക്കറ്റ് ഭക്ഷണാവശിഷ്ടങ്ങളും, മനുഷ്യൻ കഴിക്കുന്ന മറ്റ് രുചികരമായ ഭക്ഷണാവശിഷ്ടങ്ങളും ഉപേക്ഷിക്കുമ്പോൾ ഇതിന്റെ മണം പിടിച്ചും മൃഗങ്ങൾ കൂട്ടത്തോടെ എത്തുന്നു. ഫലപ്രദമായ മാലിന്യ നിർമ്മാർജനം നടത്താത്തതും മൃഗങ്ങൽ കാടിറങ്ങാൻ കാരണമാവുന്നു. ഊട്ടി കൊഡൈക്കനാൽ പോലെയുള്ള സ്ഥലങ്ങളിൽ കൂട്ടത്തോടെ കുരങ്ങുകൾ രോഡിലിരിക്കുന്നത് കാണാറുണ്ട്.

ഇത് ഇത്തരത്തിൽ മനുഷ്യ നിർമ്മിതമായ ആഹാര സാധനങ്ങൾ കഴിച്ച് ശീലിച്ചതുകൊണ്ടാണ്. ഇക്കാരണത്താൽ ഇവയ്ക്ക് ക്രമാതീതമായ വംശ വർദ്ധനവ് ഉണ്ടാകുന്നുണ്ടെന്നുമാണ് വനഗവേഷകൻ ഡോ.പിഎസ് ഈസ പറയുന്നത്. മനുഷ്യർ നൽകുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണം കുരങ്ങുകളുടെ വംശവർദ്ധനയ്ക്ക് കാരണമാകുന്നതായി വിദേശ സർവകലാശാലയിലെ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. കാട്ടുപന്നിക്കും ആനയ്ക്കുമെല്ലാം ഇത് ബാധകമാകാം. എന്നും അദ്ദേഹം പറയുന്നു.

ഒന്നോർത്താൽ ശരിയാണ്. വനങ്ങൾക്ക് അടുത്തല്ലാത്ത പ്രദേശങ്ങളിൽ പോലും മൃഗങ്ങൾ ശല്യമുണ്ടാക്കുന്നു, അവർക്ക് പരിചിതമല്ലാത്ത രുചികൾ തേടിയിറങ്ങുന്നു...ഇതൊക്കെ ഇത്തരത്തിൽ മ-ഗങ്ഹൾക്ക് വ്യത്യസ്ത രുചി ലഭിക്കുന്നതുകൊണ്ടുതന്നെയാവാം. ''  ആൻഡമാനിൽ സർക്കാർ എത്ര ഫലപ്രദമായാണ് ടൂറിസം കൈകാര്യം ചെയ്യുന്നതെന്ന് ഒരിക്കലെവിടെയോ വായിച്ചപ്പോൾ കൗതുകം തോന്നി.

  ഇവിടെ മൃഗങ്ങളുടെ കാര്യമാണ് എങ്കിൽ അവിടെ പരമ്പരാഗത ട്രൈബൽ വിഭാഗമായ ജറാവകളുടെ കാര്യത്തിലാണ് സർക്കാർ അതീവശ്രദ്ധാലുക്കളായത്. ജറാവ ട്രൈബൽ റിസർവിലൂടെ കടന്നുപോകുന്ന ട്രങ്ക് റോഡ് അടച്ചത് ആകെ 300 ഓളം വരുന്ന എത്നിക് ട്രൈബൽ മനുഷ്യർക്ക് ടൂറിസ്റ്റുകളായി വരുന്നവർ പാക്കറ്റ് ഭക്ഷണം കൊടുത്തതിൽ പിന്നെയാണ്.

അവ കഴിച്ച് ശീലിച്ച ജറാവകൾ പിന്നീട് ഈ ഹൈവേയ്ക്ക് സമീപം വന്ന് ടൂറിസ്റ്റ് വാഹനങ്ങൾക്കായി കാത്തി നിൽക്കാനും, അവർ കൊടുക്കുന്ന പാക്കറ്റ് ഭക്ഷണം കഴിക്കുക പതിവാക്കുകയും ചെയ്തു. എന്നാൽ ഇവർ ഒരിക്കലും ഉപ്പോ മധുരമോ കഴിക്കാത്തവരായത്കൊണ്ട് ഇത്തരം ക്രിത്രിമ ആഹാരം ആരോഗ്യ പ്രശ്നങ്ങളുമ്ടാക്കി. ജീവിത ശൈലീ രോഗങ്ങളുണ്ടാക്കി.

അങ്ങനെ അവർ എണ്ണത്തിൽ കുറയുമെന്ന ഭീഷണി ഉണ്ടായി. ഇന്നാട്ടിൽ വിനോദ സഞ്ചാരത്തിന് എന്ത് മാനദമ്ഡമാണ് ഉള്ളത്? പ്രകൃതിഭംഗി നിരഞ്ഞ സ്ഥലങ്ങളിലും മറ്റും കൂട്ടത്തോടെ എത്തി അവിടെയുള്ള വന്യമൃഗങ്ങളെ തീറ്റിയും ചിത്രങ്ങൾ പകർത്തിയും മറ്റും പോകുന്ന വിനോദ സഞ്ചാരികൾ എത്രത്തോളം ആവാസവ്യവസ്ഥക്ക് ആഘാതമേൽപ്പിക്കുന്നു എന്ന് ശ്രദ്ധിക്കാറില്ല.

ഇതിനായി ഡോക്ടർ ഈസ നിർദ്ദേശിക്കുന്ന ചില കാര്യങ്ങളുണ്ട്. ആഘാതപഠനം നടത്തിയ ശേഷമേ ഇക്കോടൂറിസം നടപ്പാക്കാവൂ എന്നതാണ് അത്. ഇക്കോടൂറിസം പരിസ്ഥിതിസൗഹൃദമോയെന്ന് പരിശോധിക്കണം. ഓരോ വനമേഖലയിലെയും കാരണം തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കണം. സ്വാഭാവിക വനവത്കരണം വഴി ആവാസവ്യവസ്ഥ സൃഷ്ടിക്കണം. കന്നുകാലികളെ മേയ്ക്കുന്നതും കാട്ടിലേക്ക് വിടുന്നതും ഒഴിവാക്കണം


ജലലഭ്യത ഉറപ്പാക്കാനും കാട്ടുതീ തടയാനും മാർഗം തേടണം.' ഇവയോക്കെയാണ് ലേഖനത്തിൽ ഡോ.ഈസ നിർദ്ദേശിക്കുന്നത്. ഫലപ്രദമായി ഇതൊക്കെ എങ്ങനെ നടപ്പിലാക്കാം എന്നത് ഭരണകൂടത്തിന്റെ കയ്യിലാണ്. ഒപ്പം സന്നദ്ധ സംഘടനകൾക്കും പൊതുജനത്തിലും ബാധ്യതയുണ്ട്. കാടുവളരാതെ വെട്ടി നീക്കിയും, കാട്ടിലേക്ക് മനുഷ്യവാസം വ്യാപിപ്പിച്ചും മനുഷ്യൻ എന്നേ തുടങ്ങിയ ശീലം ഇന്ന് മനുഷ്യന് വിനയായി എന്നുമാത്രം മനസിലാക്കിയാൽ മതി.

അരിക്കൊമ്പന് അരിയും പഞ്ചസാരയും  ശീലമായതും, ചക്കക്കൊമ്പൻ അടുത്തുള്ള മാലിന്യ പ്ലാന്റിൽ കറങ്ങി നടക്കുന്നതുമൊക്കെ ഇത്തരം പുത്തൻ മനുഷ്യ നിർമ്മിത രുചികളുടെ ഹരം പിടിച്ചതുകൊണ്ടാവാം.നാട്ടിൽ ആനക്ക് ചോറുരുളയാണ് കൊടുക്കുക. ആ രുചിയറിഞ്‍ാൽ പിന്നെയവൻ വേറെ ഒന്നിലും അടങ്ങില്ല. ആനയ്ക്ക മദ്യം കൊടുക്കുന്ന പാപ്പാൻമാരുണ്ടായിരുന്നു. ആ ആനകൾ മദ്യം കിട്ടിയില്ലെങ്കിൽ പാപ്പാനെ തന്നെ ുപദ്രവിക്കുന്നതും വാർത്തകളിൽ നമ്മൾ  കണ്ടതാണ്.

   അപ്പോൾ അരിക്കൊമ്പനെ പരിഭ്രാന്തനാക്കി ഓടിക്കുന്നതിലല്ല കാര്യം, മറിച്ച് അതിലേറെ ബുദ്ധിയുള്ള മനുഷ്യർ കുബുദ്ധി കാണിക്കാതെ ഇനിയെങ്കിലും നോക്കുന്നതിലാണ്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവസ്യമായ ചികിൽസ നൽകണമെന്നും പറഞ്ഞ് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി തള്ലുക മത്രമല്ല കോടതി പരിഹസിക്കുകയും ചെയ്തു. അതറിഞ്ഞപ്പോൾ ആനയാണോ പ്രശ്നം മനുഷ്യനാണോ പ്രശ്നമെന്നും, ആരാണ് നന്നാവേണ്ടതെന്നും വെറുതേ ആലോചിച്ചുപോയതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends