Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ അസുഖവും നിസ്സഹായാവസ്ഥയും സംബന്ധിച്ച് പുറത്തുവരുന്ന ചില യാത്ഥാർത്ഥ്യങ്ങളുണ്ട്. അത് ചർച്ചയാവാതെ വിട്ടാൽ അതൊരു വല്യ അനീതിയാവും.

31 MAY 2023 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ അസുഖവും നിസ്സഹായാവസ്ഥയും സംബന്ധിച്ച് പുറത്തുവരുന്ന ചില യാത്ഥാർത്ഥ്യങ്ങളുണ്ട്. അത് ചർച്ചയാവാതെ വിട്ടാൽ അതൊരു വല്യ അനീതിയാവും. ഹരീഷ് ഒരു മദ്യപാനി അല്ലെന്നും കരൾ രോഗം മദ്യപാനത്തിന്റെ അനന്തരഫലമായി ഉണ്ടായതല്ലെന്നും പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സിനിമയിൽ ലൈൻ പ്രൊഡ്യൂസറും സംവിധായകനുമായ മനോജ് കെ. വർഗീസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

രോഗം സംബന്ധിച്ചല്ല മറിച്ച് നടനായ ഹരീഷടക്കമുള്ളവരോട് അമ്മയെന്ന സംഘടന കാണിക്കുന്ന കടുത്ത അവഗണനയാണ് പറയാനാഗ്രഹിക്കുന്നത്. കടുത്ത കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിലായ ഹരീഷിനെ സഹായിക്കണമെന്ന് പലവട്ടം സുഹൃത്തുക്കളോടും അടുപ്പക്കാരോടും അഭ്യർത്ഥിച്ചിരുന്നു.

പലരും വ്യക്തി പരമായി സഹായങ്ങളും നൽകി. എന്നാൽ അമ്മയെന്ന സംഘടനയോട് സഹായമഭ്യർത്ഥിച്ചപ്പോൾ, ഇടവേള ബാബു പറഞ്ഞ വാക്കുകളോടാണ് മലയാളികളോരോരുത്തരും പ്രതികരിക്കേണ്ടത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹരീഷിനായി സുഹൃത്തുക്കൾ  സഹായം അഭ്യർഥിച്ചിരുന്നു.

ആ പോസ്റ്റുകളിൽ ഏറ്റവും അധികം കമന്റുകളിൽ കണ്ടത്, ‘അമ്മ’ എന്നൊരു സംഘടന എന്തുകൊണ്ട് സഹായിക്കുന്നില്ല എന്നതാണ് എന്ന് മനോജ് കെ. വർഗീസ് പറയുന്നു  . ഓരോ സംഘടനയും പ്രവർത്തിക്കുന്നത് ആ സംഘടനയുടെ നിയമാവലിക്ക് അനുസരിച്ചാണ് എന്ന് നമുക്കറിയാവുന്ന കാര്യമാണെന്നും, നിലവിൽ ഹരീഷ് ‘അമ്മ’ എന്ന സംഘടനയുടെ അംഗമല്ല,എന്ന് മനോജ് സമൂഹമാധ്യമത്തിൽ കുറിക്കുന്നു.

 ആ കാരണം കൊണ്ട് തന്നെ ‘അമ്മ’ എന്ന സംഘടനയ്ക്ക്, സംഘടന എന്ന നിലയിൽ ഒരു സഹായം ചെയ്യുക എന്നതിന് പരിമിതികൾ ഉണ്ട്   ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഇടവേള ബാബു ഇങ്ങനെയാണത്രേ മനോജിനോട് പറഞ്ഞിട്ടുള്ളതാണ്. അമ്മ സംഘടനയ്ക്ക് ഇത്രയദികം താരങ്ങളുള്ള സിനിമാ മേഘലയിൽ  അംഗത്വം നോക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയില്ലേ?

ലക്,ങ്ങൾ മുടക്കി അംഗത്വമെടുത്തില്ല എന്ന കാരണം കൊണ്ട് അവരൊക്കെ സിനിമാ മേഘലയ്ക്ക് അന്യരാവുമോ? ഹരീഷിനെപ്പോലെ സപ്പോർട്ടിംഗ് ആക്ടേഴ്സ് ഇല്ലെങ്കിൽ സൂപ്പർ താരങ്ങളില്ല. ഓരോരുത്തർക്കും ചേരുന്ന കഥാപാത്രങ്ങളുണ്ട്. അവയെല്ലാം കൂടി സൂപ്പർ താരങ്ങൾക്ക് അവതരിപ്പിക്കാനാവില്ല.

അതിന് ഹരീഷിനെപ്പോലെ ഉള്ളവരുടെ പ്രകടനം തന്നെ വേണം. അത്യാഡംബരത്തിൽ വിരാജിക്കുന്ന ചുരുക്കം സംഘടനകളിലൊന്ന് എന്നോ, ഒരേയൊരു സംഘടന എന്നോ ഒക്കെ പറയാവുന്ന സംഘടനയാണ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ അമ്മ. അംഗത്വത്തിന് തന്നെ ലക്ഷ്ങ്ങളാണ് ചിലവ്.  ലക്ഷങ്ങൾ കൊടുത്ത് അംഗത്വമെടുക്കുന്നവർ മാത്രം ആസ്വദിക്കുന്ന പ്രിവിലേജുകളാണ് സംഘടനയുടെ പ്രത്യേകത.

അമ്മ മീറ്റിംഗുകലിൽ താരങ്ങൾ വന്നിറങ്ങുന്ന കാഴ്ചകൾ ചില യൂട്യൂബുകാർ വിറ്റ് കാശാക്കുന്നതും അതുകൊണ്ടാണ്. വേ, വിദാനങ്ങൾ, വന്നിറങ്ങുന്ന വാഹനങ്ങൾ, അങ്ങനെ പലതും കൗതുകത്തോടെ മാത്രമാണ് സാദാരണ മനുഷ്യർ നോക്കിക്കാണുന്നത്.  സിനിമയിൽ മികച്ച് പ്രകടനം കാഴ്ചവയ്ക്കുന്ന ചെറു നടീനടൻമാരും ഇങ്ങനെ സിനിമാ മേഘലയുടെ പിന്നാമ്പുറത്ത് നിന്ന് കാഴ്ച കാണുന്നവരാണ് എന്നതാണ് ഗതികേട്.

 നമുക്കറിയാം എത്ര മികച്ച നടനായാലും ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ സിനിമയിൽ പ്രവർത്തിക്കുകയാണ് എങ്കിൽ,സംഘടനയിൽ അംഗത്വമില്ലെങ്കിൽ അമ്മയുടെ പടിവാതിൽക്കൽ വരാൻ പോലും അവസരമില്ല. സിനിമ,  സമ്പദ് വ്യവസ്ഥയിൽ ഒരു പ്രമുഖ സ്ഥാനം വഹിക്കുന്ന വലിയൊരു വ്യവസായമാണ്. വിവിധ മേഘലകൾ ഇഴചേർന്ന് കിടക്കുന്ന ഒരു വലിയ പ്രസ്ഥാനം.

കഴിവിന്റെയും പ്രൗഢിയുടെയും താരപരിവേഷത്തിന്റെയും സർവ്വോപരി പണത്തിന്റെയും മായാ ലോകമാണ് സിനിമ. അനിശ്ചിതമായ പ്രതിഫല കയറ്റിറക്കങ്ങളാണ് സിനിമയുടെ പ്രത്യേകത. ഹരീഷ് പേങ്ങനെപ്പോലെ ഒരു നടൻ എത്ര പ്രതിഫലം വാങ്ങുന്നുണ്ടാവും എന്നതിനേക്കാൾ എത്ര പ്രതിഫലമായിരിക്കും ഹരീഷിനെപ്പോലുള്ളവർക്ക് കൊടുക്കുന്നതെന്ന് ആദ്യം ആലോചിക്കണം.

അന്തരിച്ച ഹരീഷി്‍രെ ഏറ്റവും അടുത്ത സുഹൃത്ത് മെയ് 14 ന് ഫെയ്സ് ബുക്കിൽ കുറിച്ച വാക്കുകൾ ആരെയും ചിന്തിപ്പിക്കും സങ്കടപ്പെടുത്തും. സംഘടനയിലെ അംഗങ്ങൾക്ക് വ്യക്തിപരമായി ഹരീഷിനെ സഹായിക്കുന്നതിന് ബുദ്ധിമുട്ടില്ലല്ലോ എന്നാണ് മനോജ് പറയുന്നത്.

ശരിയാണ് കോടികൾ പ്രതിഫലം വാങ്ങുന്നവരാണ് സംഘടനയിൽ അംഗങ്ങളായുള്ളവരിൽ നല്ലൊരു പങ്കും. വിവരം അറിഞ്ഞമാത്രയിൽ തന്നെ ഹരിയെ ഇഷ്ടപ്പെടുന്ന, ഒന്നിച്ച് ജോലി ചെയ്തിട്ടുള്ള നടി നടന്മാരും സാങ്കേതിക പ്രവർത്തകരും അടക്കം കുറെയധികം പേർ സഹായിക്കാൻ തയാറായി വന്നിരുന്നു.

പക്ഷേ അമ്മ എന്ന സംഘടന നോക്കു കുത്തിയായി. സംഘടനയിൽ നിന്ന് ചില്ലിക്കാശ് സംഘടനാ ബൈലോ ലംഘിച്ച് ാർക്കും കൊടുക്കണ്ട. പക്ഷേ സംഘടനാ നേതൃത്വത്തിലിരിക്കുന്നവർക്ക് അംഗങ്ങളായവരോട് സഹായിക്കാൻ അഭ്യർത്ഥിക്കാമല്ലോ..
ഒരു സംഘടനയിലും അംഗത്വം ആവശ്യമില്ല,  ഒരു നിഷേധിയായി, ഒറ്റയാനായി മുമ്പോട്ടു പോകും എന്ന മാനസികാവസ്ഥയിലുള്ള ഒരു വ്യക്തിയായിരുന്നില്ല  ഹരീഷ്.

അംഗത്വ ഫീസ് ഒന്നിച്ചടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മെമ്പർഷിപ്പ് എടുക്കാൻ താമസം വന്നു, അഥവാ ഇതുവരെയും സാധിച്ചില്ല . ഇത് പറയുമ്പോൾ തന്നെ ഹരീഷിന്റെ സാമ്പത്തിക ഭദ്രത എത്രമാത്രം ഉണ്ട് എന്ന് ഇതു വായിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും മനോജ് കുറിപ്പിൽ പറയുന്നു.

ഹരീഷിനെ പോലെ ചെറിയ വേഷങ്ങൾ അഭിനയിക്കുന്ന ഒരു കലാകാരന് മലയാള സിനിമയിൽ നിന്ന് എന്ത് പ്രതിഫലം കിട്ടുമെന്ന് സിനിമയെ അറിയാവുന്ന എല്ലാവർക്കും അറിയാം. സ്വന്തമായി 5 സെന്റ് സ്ഥലവും (ആ സ്ഥലവും ബാങ്കിൽ പണയത്തിലാണ്) ഒരു ചെറിയ ചായക്കടയും ആണ് ഹരീഷിന് ഉള്ളത്.

അമ്മ സംഘടനയിൽ എത്ര അധികം അംഗങ്ങളുണ്ടാവും. ചെറിയൊരു തുക വീതം അവരെല്ലാം കൃത്യ സമയത്ത് സഹായിച്ചിരുന്നെങ്കിൽ ഹരീ,ിന് ഈ ഗതി വരില്ലായിരുന്നു. ഹരീ,ിന് മാത്രമല്ല, ഇതിനു മുന്നേ സഹായം ലഭിക്കാതെ നമുകക് മുന്നിലൂടെ മരഞ്ഞുപോയ മറ്റ് പലരുമുണ്ട്. നിരവധി പേർ രോഗങ്ങളും ദാരിദ്ര്യവുമായി മല്ലടിച്ച് ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്നുണ്ട്.

വർഷാ വർഷം ആഡംബര താര നിശകളും, കൂട്ടായ്മകളും നടത്തി ആഘോഷിക്കുന്ന താരങ്ങളുടെ സംഘടനയ്ക്ക് എന്തുകൊണ്ട് ഇതൊന്നും കാണാൻ കഴിയുന്നില്ല.  ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 40 ലക്ഷത്തോളം രൂപ സ്വരൂപിക്കാനുള്ള നെട്ടോട്ടമായിരുന്നു നടന്നത്.

 അടിയന്തരമായി പണം സ്വരൂപിച്ച്,  ഹരീഷിന്റെ ജീവൻ രക്ഷിക്കാനായി സഹായം അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു കുറച്ച് സുഹൃത്തുക്കൾ സമൂഹമാധ്യമത്തിൽ അഭ്യർത്ഥനയുമായി വന്നത്. ഹരിയെ വിധിക്ക് വിട്ടു കൊടുക്കില്ല എന്ന് കരളിൽ തൊടുന്ന വാക്കുകളായിരുന്നു മനോജ്കുറിച്ചത്.

പക്ഷേ എല്ലാം വെറുതെയായി. നാല് ദിവസം കൊണ്ട് 10 ലക്ഷത്തോളം രൂപ അഭ്യർഥനയിലൂടെ ലഭിച്ചിരുന്നു. ഇതിൽ പത്ത് രൂപ മുതൽ 50,000 രൂപ വരെ അയച്ചു കൊടുത്തവർ ഉണ്ട് .  തുക ഒന്നും അയക്കാതെ, "I have done my bit" എന്നെഴുതി അവനായി സഹായം അഭ്യർഥിച്ചുകൊണ്ട് പോസ്റ്റ് ഫെയ്സ്ബുക്കിൽ പല പ്രമുഖരും പോസ്റ്റ് ഷെയർ ചെയ്തു എന്നാണ് പറയയുന്നത്.

 ഇത്തരത്തിൽ അഭ്യർത്ഥന എങ്കിലും നടത്തിയല്ലോ എന്നാണ് ആശ്വാസം. എന്നാൽ ഇത്തരത്തിലൊരഭ്യർത്ഥനയിലൂടെ അമ്മ സംഘടനക്കകത്ത് ഇടവേള ബാബു ആത്മാർത്ഥമായി ഒരു ശ്രമം നടത്തിയിരുന്നെങ്കിൽ ചിലപ്പോൾ ഹരീഷ് ഇന്ന് ജീവിച്ചിരുന്നേനെ. സഹോദരിയുടെ വസ്തു പണയപ്പെടുത്തിയും ഉള്ള സ്വർണ്ണ ത്തരികൾ വിറ്റു പെറുക്കിയും കുറച്ച് പണം കൂടി സ്വരൂപിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ.

കരൾ ാറ്റിവയ്ക്കൽ എത്രയും വേഗത്തിലാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. പക്ഷേ കണക്കുകൂട്ടലുകൾക്ക് ഹരീഷ് കാത്തു നിന്നില്ല. അമ്മ, എന്ന വാക്ക് കരുതലിന്റേതാണ്, അത്തരമൊരു പേര് നെറ്റിയിലൊട്ടിച്ച്നടക്കുമ്പോൾ ഒരിക്കലെങ്കിലും സംഘടന ഓർക്കണം, ഇവരൊക്കെക്കൂടി ഉള്ളതാണ് സിനിമ, സൂപ്പർതാരങ്ങൽ മാത്രം മാറിയിും തിരിഞ്ഞും നടിച്ചാൽ ഉണ്ടാവുന്നതല്ല സിനിമ എന്ന്. മാത്രമല്ല പ്രതിഫലത്തിന്റെ അന്തരം ുണ്ടാവുന്നത് മികവിന്റെ അടിസ്ഥാനത്തിലല്ലെന്നും...

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends