സിവിൽ പോലീസ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടയത്ത് സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുളന്തുരുത്തി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈക്കം നാനാടം നടീ പറമ്പിൽ പരേതനായ പുരുഷോത്തമന്റെ മകൻ ഷൈൻ ജിത്ത് (43 ) നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയായി ഷൈൻജിത്ത് മെഡിക്കൽ ലീവിലായിരുന്നു.
കഴിഞ്ഞ ദിവസം ഭാര്യയുടെ തലയാഴത്തെ വീട്ടിലായിരുന്ന ഷൈൻ ജിത്ത് ചൊവ്വാഴ്ച ഡ്യൂട്ടിക്ക് കയറുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. ഭാര്യ ഗർഭിണിയായതിനെ തുടർന്ന് സ്വന്തം വീട്ടിലായിരുന്നു. ഷൈൻജിത്തിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിലെത്തിയ ഭാര്യയും കുടുംബാംഗങ്ങളുമാണ് ഹാളിലെ സ്റ്റെയറിനു സമീപം ഷൈൻ ജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















