Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇന്ന് ഷാജൻ സ്കറിയ, നാളെ മറ്റൊരാൾ, മറ്റന്നാൾ വീണ്ടുമൊരാൾ. നിയമം കയ്യിലെടുക്കാനും, ആക്രമണം പതിവാക്കാനും ഒരു സാമാജികൻ ആഹ്വാനം ചെയ്യുന്നതിലെ ഔചിത്യമാണ് വിഷയം അല്ലാതെ തല്ലുകൊണ്ടയാളിനെ ന്യായീകരിക്കൽ അല്ല.

31 MAY 2023 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ഡിജിറ്റൽ ന്യൂസ് പ്ലാറ്റ് ഫോമായാ മറുനാടൻ മലയാളിയെയാണല്ലോ ഇപ്പോൾ എല്ലാവരും ആക്രമിച്ചുന്നത്. എന്തിന് , എങ്ങനെ എന്നതൊക്കെ അവിടെ നിൽക്കട്ടെ. പക്ഷേ ഉത്തരവാദിത്വപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളുടെ സമൂഹമാധ്യമ പ്രതികരണമാണ് പറഞ്ഞു വരുന്നത്. മറുനാടൻ മലയാളിക്ക് ഡൽഹി ഹൈക്കോടതി വീഡിയോകൾ പിൻവലിക്കാൻ ഉത്തരവിട്ടു. പിൻവലിച്ചു.

ഇതിനു പിന്നാലെ ലണ്ടൺ എയർപോർട്ടിൽ വച്ച് മറുനാടൻ സിഇഒ ഷാജൻ സക്കറിയയെ ഒരാൾ അസഭ്യം പറയുകയും തല്ലാൻ ശ്രമിക്കുകയുമുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ ശരിവച്ചാണ് നിലമ്പൂർ എംഎൽ എ പി.വി അൻവർ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഷാജനെന്നല്ല, ഏതൊരാളായാലും,പൊതുജന വിചാരണയ്ക്കോ, കയ്യേറ്റം ചെയ്യലിനോ അവകാശമില്ല.

 

 

മാത്രമല്ല കയ്യേറ്റം ചെയ്തവരെ പ്രോൽസാഹിപ്പിക്കുകയും, ഇനിയും ഇങ്ങനെ ഉണ്ടാവണമെന്ന് സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കലാപാഹ്വാനമാണ്. ഇതിനെതിരെ നടപടി ഉണ്ടാവണം. പി വി അൻവർ എംഎൽ എയ്ക്കെതിരെ ഏത് മാധ്യമം പറഞ്ഞാലും അവരെ അടച്ചാക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതാണല്ലോ അൻവറിന്റെ രീതി.

പി വി അൻവർ ഫെയ്സ് ബുക്കിൽ എഴുതിയത് ഇങ്ങനെ. ആരായാലും ആ ലണ്ടൻ മലയാളിക്ക്‌ സ്നേഹാഭിവാദ്യങ്ങൾ..ഏറ്റവും അർഹതപ്പെട്ട ഒരു ചെപ്പക്കുറ്റിക്ക്‌ തന്നെയാണ് അടി കിട്ടിയത്‌. ഇതൊരു സ്ഥിരം കലാപരിപാടിയായി മാറട്ടേ...ന്തായാലും പൊളിച്ചു....ഇതാണ് പോസ്റ്റ്. ഇനി പി വി അൻവറിനെക്കുറിച്ച് രണ്ട് വാക്കു പറയട്ടെ...

മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി ഇല്ലാതെ നിലമ്പൂരിൽ പാർക്ക് നടത്തി കേസ് ആയ ആൾ, സ്വന്തം ഉടമസ്തതയിലുള്ള റിസോർട്ടിനായി അനധിക‍തമായി തടയണ കെട്ടി കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന്റെ പേരിൽ കേസിൽപ്പെട്ട മുതലാളി, കക്കാടംപൊയിൽ എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന മനുഷ്യൻ.ജപ്പാൻകാരെപ്പറ്റിയും,അവിടത്തെ മഴയെപ്പറ്റിയും ജപ്പാൻ കുടിവെള്ളത്തെപ്പറ്റിയും ആധികാരികമായി സംസാരിച്ചയാൾ.

ഏഷ്യാനെറ്റ് ലഹരിക്കെതിരെ ചെയ്ത പരമ്പരയിൽ വല്ലാതെ കുപിതനായി ഓഫീസ് തകർക്കാൻ നേതൃത്വം വഹിച്ചയാൾ, തലൈവൻ! ഇടതു മുന്നണിയിലെ സിപിഐ ക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് സിപിഎം താക്കീത് നൽകിയ പ്രവർത്തകൻ,അതീവ സുരക്ഷാ മേഘലയായ നാവികസേനാ ആയുധ സംഭരണ ശാലക്ക് സമീപം അനധികൃത നിര്‍മ്മാണം നടത്തിയ എംഎല്‍എ.

നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ ഉന്നമിട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയ മാന്യനായ തൊഴിലാളി വർഗ്ഗ പാർട്ടി പ്രവർത്തകൻ. മൈനിംഗിനായി സൗത്താഫ്രിക്കയിൽ പോയ ദരിദ്രൻ. ഇങ്ങനെ നീളുന്നു പി വി അൻവർ എന്ന സാമാജികന്റെ വിശേഷണങ്ങൾ. ഈ സാമാജികനാണ് ഒരാളെ തല്ലിതത് നന്നായെന്നും, ഇനിയും ഇങ്ങനെ ഉണ്ടാവട്ടെ എന്നും പറഞ്ഞിരിക്കുന്നത്.

ഇന്ന് ഷാജൻ സ്കറിയ, നാളെ മറ്റൊരാൾ, മറ്റന്നാൾ വീണ്ടുമൊരാൾ. നിയമം കയ്യിലെടുക്കാനും, ആക്രമണം പതിവാക്കാനും ഒരു സാമാജികൻ ആഹ്വാനം ചെയ്യുന്നതിലെ ഔചിത്യമാണ് എന്റെ വിഷയം അല്ലാതെ തല്ലുകൊണ്ടയാളിനെ ന്യായീകരിക്കൽ അല്ല. സാമാജികനെന്ന നിലയിൽ, നാടറിയുന്ന ആളെന്ന നിലയിൽ, നിരവധി പ്രവർത്തകരുള്ള ഒരു പാർട്ടിയുടെ ഭാഗമെന്ന നിലയിൽ പി വി അൻവർ പറഞ്ഞതിനോട് വന്ന പ്രതികരണങ്ങൾ തികച്ചും അപലപനീയമാണ്.

കേരളത്തിനെതിരെ കുത്തി തിരിപ്പുണ്ടാക്കുന്ന ഓരോ മാ. പ്ര. കളും കരുതിയിരുന്നോ. ഈ കൊച്ചു കേരളത്തിൽ മാത്രമല്ല പുറത്തും നിങ്ങളെ നിരീക്ഷിക്കുന്നവർ ഉണ്ട്. അതിന്റെ മാതൃകയാണ് ആ ലണ്ടൻ ഗയ്‌. എന്നാണ് ഒരു പ്രതികരണം. ഇത് മാരകമാണ് പി വിഅൻവർ! ഒരു നാടിന്റെ നാലാം തൂണുകളായ മാധ്യമപ്രവർത്തകർ ഒന്നാകെ ആക്രമിക്കപ്പെടാനുള്ള വാതിലാണ് നിങ്ങൾ ഈ ബാലിശമായ നിലവാരം കുറഞ്ഞ പ്രതികരണത്തിലൂടെ തുറന്നിരിക്കുന്നത്.

തിരിച്ചറിവില്ലാത്ത കുറേ ഏറെ ആളുകളെ ആർക്കെതിരെയും സംഘം ചേർക്കാനുള്ള നടപടിയാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. കൂട്ടത്തിൽ ചില ആശ്വാസകരമായ പ്രതികരണങ്ങളുമുണ്ട്. ആരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് മനസ്സിലായി. പക്ഷെ കൈകാര്യം ചെയ്യുക എന്നഈ പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ? ആർക്കും ആരോടും എന്തു കാരണം പറഞ്ഞും വൈരാഗ്യ പ്പെടാം അവരെല്ലാം ഈ രീതി തുടർന്നാൽ അത് അരാജകത്വ മാവില്ലേ?

കൈയ്യൂക്ക് നിയമം ഒരു നിയമ സംഹിതയും അതിന്റെ സ്ഥാപനങ്ങളുമുള്ള രാജ്യത്ത് ഭൂഷണമാണോ? ഇത്തരം കാര്യങ്ങളെ ന്യായീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ അരുത്...എന്നാണ് അബൂബക്കർ എന്ന മനുഷ്യൻ പ്രതികരിച്ചിരിക്കുന്നത്. ഇതാണ് മലയാലിവാർത്തക്കും പറയാനുള്ളത്. ഇത്തരമൊരു പരവർത്തിയെ പി വി അൻവർ എന്നൊരാൾ പ്രോൽസാഹിപ്പിക്കുമ്പോഴുള്ള ഔചിത്യമില്ലായ്മ ഒരിക്കലെങ്കിലും പ്രതികരിക്കുന്നവർ ആലോചിക്കണം.

എന്തിന്റെയെങ്കിലും പേരിൽ നിങ്ങളിലൊരാളെ തല്ലിയാലും ഇതുതന്നെയാവും അവസ്ഥ. പ്രതികരണ ശേഷിയുള്ള മലയാളിക്ക് ആരും പറഞ്ഞു ചെയിക്കേണ്ട.അറിഞ്ഞു ചെയ്യും!,മാപ്രകളെല്ലാം കടുത്ത ഭീതിയില്‍ 'ആണത്രെ' , എയര്‍പോര്‍ട്ട് എന്ന് കേട്ടാല്‍ മുട്ട് വിറക്കുന്നു'ണ്ടത്രെ', കൂട്ടത്തോടെ എയര്‍പോര്‍ട്ട് യാത്രകള്‍ ഒഴിവാക്കുന്നതായി 'സൂചന', വിമാന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത രേഖ 'പുറത്ത്'. ആ മലയാളിക്ക് എന്താ യാലും ഒരു ഗംഭീര സ്വീകരണം കൊടുക്കണം.

അത് കൊടുത്തയാൾക്ക് ഒരു പദ്മശ്രീ കൊടുക്കണം. ഇങ്ഹനെ പ്രതികരിക്കാൻ, ഇത്തരത്തിലൊരു വികാരം പ്രകടിപ്പിക്കാൻ കാരണക്കാരനായ പി വി അൻവറിനെതിരെ നടപടി എടുക്കുകയാണ് വേണ്ടത്. അനധികൃത നടപടികൾ നടത്തിയും സ്വത്ത് സമ്പാദനം നടത്തിയും, നിയമപരമല്ലാത്ത പ്രവർത്തനങ്ങൾ നടത്തിയും മുന്നോട്ടുപോകുന്ന ഈ സാമാജികനെ സഹിക്കുന്നില്ലേ മലയാളികൾ? ഒരു എയർപോർട്ടിൽ ഇത്തരത്തിൽ കയ്യേറ്റം ചെയ്യുകയാണോ ചെയ്യുന്നത്? അല്ലെങ്കിൽ അങ്ങനെ പ്രതികരിക്കുകയാണോ രീതി?

സാമാജികനെന്ന തികഞ്ഞ ബഹുമാനത്തോടെ പറയട്ടെ, ഇത്തരമൊരു പ്രവർത്തിയെ അനുകൂലിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത താങ്കളുടെ പ്രവർത്തി ഒട്ടും ഉചിതമായില്ല . കരിങ്കടിക്കും, പോസ്റ്ററിനും പോലും കലാപാഹ്വാനം എന്ന് പറഞ്ഞ് നിരോദനമേർപ്പെടുത്തുന്ന രു ഭരണകൂടത്തിൽ നിന്ന് ഇതല്ല ഇതിലപ്പുറം പ്രതീക്ഷിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends