Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ചെങ്കോലും പിടിച്ച് തരൂർ BJP ക്യാമ്പിൽ? മോദി ഭക്തനെന്ന് RSS... കോൺ​ഗ്രസിൽ ചങ്കിടിപ്പ്... തരൂരിനെ ബിജെപി റാഞ്ചുമോ

31 MAY 2023 08:16 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ചെങ്കോല്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തി അനഭിമതനായി മാറിയ ശശി തരൂരിന്റെ പുതിയ രാഷ്ട്രീയ നീക്കം കാത്ത് കേരളവും കോണ്‍ഗ്രസും. ചെങ്കോലിനെ അനുകൂലിച്ചുള്ള പ്രസ്താവന പാർട്ടി നേതൃത്വത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനത്തില്‍ അതൃപ്തനായ അദ്ദേഹം ബിജെപിയുടെ പാളയത്തിലെത്തുമോ ഇടതുപക്ഷ സഹയാത്രികനായി മാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിച്ചും സംസ്ഥാനത്തുടനീളം പരിപാടികളിൽ പങ്കെടുത്തും നേതൃത്വത്തെ വെല്ലുവിളിച്ച തരൂർ. തരൂർ കോൺഗ്രസ് വിടുമോ എന്ന അഭ്യൂഹം ഏറെ നാളായി ശക്തമാണ്. ചെങ്കോല്‍ വിഷയത്തില്‍ നടത്തിയ പ്രസ്താവനകള്‍ ശശി തരൂരിനെതിരേ കോണ്‍ഗ്രസ് നേതാക്കളുടെ അനിഷ്ടം തിരിയാന്‍ കാരണമായിട്ടുണ്ട്. ചില സംസ്ഥാന നേതാക്കളില്‍ നിന്നും കടുത്ത വിമര്‍ശനം തന്നെ ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്.

ഇടക്ക് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡല യോഗങ്ങളിൽ സജീവമായ തരൂർ നൽകിയത് വീണ്ടും മത്സരിക്കുമെന്ന സൂചന. പക്ഷെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി ചെങ്കോലിനെ തുണച്ച പ്രസ്താവന വീണ്ടും പാർട്ടി കേന്ദ്രങ്ങളിൽ ഉണ്ടാക്കിയത് വലിയ അമ്പരപ്പ്. എന്താണ് തരൂരിന്റെ നീക്കമെന്നാണ് ചോദ്യം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ മണ്ഡലത്തില്‍ ഒരു പരിപാടിയിലും തരൂര്‍ ഇടപെടുന്നില്ലെന്നും പാര്‍ലമെന്റംഗം എന്ന നിലയില്‍ ജില്ലയില്‍ സജീവമാകുന്നില്ലെന്നുമാണ് ഉയരുന്ന ആക്ഷേപം. റായ്പ്പൂർ പ്ലീനറി സമ്മേളനശേഷം തരൂർ കാത്തിരിക്കുകയായിരുന്നു. പ്രവർത്തക സമിതിയിൽ ഇടമാണ് പ്രതീക്ഷ. പക്ഷെ പ്ളീനറി കഴിഞ്ഞും തീരുമാനം നീളുന്നതിൽ തരൂർ അതൃപ്തനാണ്. ഒപ്പം നിർത്താനുള്ള നീക്കങ്ങൾ നേതൃത്വത്തിൽ നിന്നും വരാത്തതിലും അസംതൃപ്തൻ.

കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് മത്സരിച്ചു പരാജയം അറിഞ്ഞ തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ ഇടം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം തന്നെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ചെങ്കോലിനെ ഉദ്ധരിച്ച് നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ പൊതു നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇത് ദേശീയ സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചത് ചില്ലറയല്ല. തരൂര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ബിജെപിയിലേക്ക് ചുവട് മാറ്റാനുള്ള നീക്കത്തിന്റെ തുടക്കമാണോ എന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

എന്നാല്‍ പാരമ്പര്യചിഹ്നങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പറയുന്നതിനപ്പുറം ബിജെപി പിന്തുണയായി നിലപാടിനെ കാണേണ്ടെന്നാണ് തരൂർ ക്യാമ്പ് വിശദീകരണം. പാരമ്പര്യ ചിഹ്നങ്ങളെ ബഹുമാനിക്കണം എന്ന് മാത്രമാണ് തരൂര്‍ ഉദ്ദേശിച്ചതെന്നും അതിനെ ബിജെപിയെ പിന്തുണയ്ക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടതില്ലെന്നും തരൂരിന്റെ ക്യാമ്പ് പറയുന്നു. തരൂരിന്റെ പ്രസ്താവന ചെറിയ അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും തിരുവനന്തപുരത്ത് ബിജെപിയെ മറികടക്കാന്‍ തരൂരിനെ വേണമെന്ന ആഗ്രഹം സംസ്ഥാന കോണ്‍ഗ്രസിന് മുഴുവനും ഉണ്ട്.

ചെങ്കോൽ അധികാരത്തിന്റെയും മേൽക്കോയ്മയുടെയും പരമ്പരാഗത ചിഹ്നമാണെന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്. ലോക്‌സഭയിൽ ഇത് വെക്കുന്നതിലൂടെ പരമാധികാരം അവിടെയാണ് കുടികൊള്ളുന്നതെന്നും ഏതെങ്കിലും രാജാവിന്റെ അടുത്തല്ലെന്നും ഇന്ത്യ ഉറപ്പിക്കുകയാണെന്നും ട്വീറ്റിലുണ്ട്. വർത്തമാനകാലമൂല്യങ്ങൾ സ്ഥിരീകരിക്കാൻ ഭൂതകാലത്തിൽനിന്ന് ഈ ചിഹ്നം നമുക്ക് സ്വീകരിക്കാം. ചെങ്കോൽ വിവാദത്തിൽ ഇരുപക്ഷത്തിനും നല്ല വാദങ്ങളുണ്ട്.

പവിത്രമായ പരമാധികാരവും ധാർമികഭരണവും ഉൾക്കൊണ്ടുള്ള പാരമ്പര്യത്തുടർച്ചയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന് സർക്കാർ ശരിയായി വാദിക്കുന്നു. പരമാധികാരം ജനങ്ങളിലാണ് നിലകൊള്ളുന്നതെന്നും അതേതെങ്കിലും രാജാധികാരി കൈമാറ്റം ചെയ്തതല്ലെന്നും പ്രതിപക്ഷവും ശരിയായി വാദിക്കുന്നു. അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി മൗണ്ട് ബാറ്റൺ നെഹ്രുവിന് ചെങ്കോൽ കൈമാറിയെന്ന തെളിവില്ലാത്ത ഭാഗം ഒഴിവാക്കിയാൽ രണ്ടുവാദങ്ങളും പൊരുത്തപ്പെടുമെന്ന് തരൂർ പറഞ്ഞു.

സംസ്ഥാന നേതാക്കൾ കടുത്ത വിമർശനം പരസ്യമാക്കിക്കഴിഞ്ഞു. മണ്ഡലം യോഗങ്ങളിൽ പങ്കെടുത്ത് പോയതിനപ്പുറം തലസ്ഥാനത്ത് എംപി സജീവമാകുന്നില്ലെന്ന പരാതി ജില്ലയിലെ പാർട്ടിക്കാർ ശക്തമാക്കുന്നു. കോൺഗ്രസ് പ്രവർത്തകസമിതി രൂപീകരണം കാത്ത് തുടർ രാഷ്ട്രീയ നീക്കങ്ങൾക്കായി ശശി തരൂർ.

വീണ്ടും മത്സരിക്കുമെന്ന സൂചന ഇടക്ക് നൽകിയെങ്കിലും സിഡബ്ള്യൂസി തീരുമാനത്തിനനുസരിച്ചാകും അന്തിമനിലപാട്. അപ്പോഴും ബിജെപിയുടെ പ്രതീക്ഷാ പട്ടികയിൽ ഒന്നാമതുള്ള മണ്ഡലത്തിൽ ജയിക്കാൻ തരൂർ വേണമെന്ന നിലപാടിൽ തന്നെയാണ് ജില്ലയിലെയും സംസ്ഥാനത്തെയും കോൺഗ്രസ് നേതാക്കൾ.

നേരത്തേ ലീഡേഴ്‌സ് മീറ്റില്‍ എംപിമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലൂം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. അവര്‍ തരൂരിനെ തഴഞ്ഞാല്‍ മറ്റേതെങ്കിലും പാര്‍ട്ടി തരൂരിനെ ഏറ്റെടുക്കാന്‍ സജ്ജമായി നിലക്കുകയുമാണ്.

കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി തരൂര്‍ പാര്‍ട്ടി വിട്ടാല്‍ കൊത്തിക്കൊണ്ടു പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് ബിജെപി. മറ്റൊരു സാധ്യത ഇടതുസ്വതന്ത്രനാകുക എന്നതാണ്. തഴഞ്ഞാൽ മത്സരിക്കാതിരിക്കാനും സാധ്യതയേറെ. കോൺഗ്രസ്സുമായി ഉടക്കി തരൂർ പുതിയ രാഷ്ട്രീയ നീക്കത്തിന് തയ്യാറാകുമോ. അതോ ബിജെപി റാഞ്ചുമോ, ഇടത് പിന്തുണയോടെ സ്വതന്ത്രനാകുമോ അങ്ങിനെ ചർച്ചകൾ പലതാണ്. നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസ് തിരുവനന്തപുരത്തേക്ക് മറ്റാരെയെങ്കിലും പരിഗണിക്കാന്‍ ഇടയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends