സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം....നിരോധനകാലത്ത് കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ ട്രോളിങ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തടസമായിരിക്കില്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖലകളിലേക്കു മീന്‍ പിടിക്കാന്‍ പോകുന്ന ഗില്‍നെറ്റ്, ചൂണ്ട, പഴ്സീന്‍ ബോട്ടുകള്‍ക്കും നിരോധനം ബാധകമായിരിക്കും.
നിരോധനകാലത്ത് കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ ട്രോളിങ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുകയും ചെയ്യും.
ട്രോളിങ് നിരോധന കാലത്ത് തീരക്കടലില്‍ മത്സ്യബന്ധനം നടത്താനായി ചെറുവള്ളങ്ങള്‍ക്ക് നിരോധനമില്ലെന്നതിനാല്‍ അങ്ങനെ നിന്നു ലഭിക്കുന്ന മത്സ്യങ്ങള്‍ മാത്രമാകും വിപണിയില്‍ എത്തുക.
"
https://www.facebook.com/Malayalivartha





















