എക്സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ വീണ്ടും തീപിടുത്തം... ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു, പുലര്‍ച്ചെ 1.45 ഓടെ ആണ് തീപടര്‍ന്നത്, പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീപ്പിടുത്തം; അഗ്‌നിശമന വിഭാഗം എത്തി തീ അണച്ചു

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16306) ട്രെയിനില്‍ തീപിടുത്തം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. പിന്നിലെ ജനറല്‍ കോച്ചാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണച്ചു. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല.
അതേസമയം ഏപ്രില്‍ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവില്‍(16307) തീ വെച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. കണ്ണൂര്‍ റെയില്‍വേ യാര്‍ഡിലെ രണ്ടാമത്തെ സംഭവമാണിത്.
"
https://www.facebook.com/Malayalivartha





















