Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മിന്നല്‍ മുരളിയായി അരിക്കൊമ്പന്‍... അരിക്കൊമ്പന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു; ആന മേഘമലയില്‍ എത്താതെ തടയണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്; അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന സാബു എം. ജേക്കബിന്റെ ഹര്‍ജി തള്ളി

01 JUNE 2023 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

അങ്ങനെ അരിക്കൊമ്പന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വയ്ക്കാന്‍ മഷിയിട്ട് നോക്കിയിട്ടും കാണാത്ത അരിക്കൊമ്പന്‍ വീണ്ടും പൊങ്ങി. അരിക്കൊമ്പന്‍ വീണ്ടും മേഘമല മലനിരകളിലേക്കു നീങ്ങുന്നു.

ആന മേഘമലയില്‍ എത്താതെ തടയണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. ഷണ്‍മുഖ നദി അണക്കെട്ടിനു സമീപത്തു നിന്നു വനാതിര്‍ത്തിയിലൂടെ നീങ്ങിയ ആനയെ വനപാലകര്‍ മേഘമല ഭാഗത്തേക്ക് ഓടിച്ചു വിടുകയാണ് എന്നാണു പ്രദേശവാസികളുടെ പരാതി.

ചിന്നക്കനാല്‍ ലക്ഷ്യമാക്കിത്തന്നെയാണു ആന നീങ്ങുന്നതെന്നാണു നിരീക്ഷണ സംഘത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ജനവാസ മേഖല കടക്കാതെ ആനയ്ക്ക് ഈ ലക്ഷ്യത്തില്‍ എത്താന്‍ കഴിയില്ല. ആന ജനവാസ മേഖലയില്‍ കടക്കുന്നത് എങ്ങനെയും തടയുക എന്നതാണു തമിഴ്‌നാട് ലക്ഷ്യമിട്ടിരിക്കുന്നത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ കൃത്യമായി ലഭിക്കാത്തതിനാല്‍ കാടിനുള്ളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കാടിനുള്ളില്‍ സഞ്ചരിച്ചു പരിചയമുള്ളവരെകൂടി നിരീക്ഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആനയെ ഇവിടെ നിന്ന് പിടികൂടി കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്ന വെള്ളിമലവരെ വനത്തിലൂടെ ആനയെ എത്തിക്കാന്‍ കഴിയുമോ എന്ന കാര്യവും ഇവര്‍ പരിശോധിക്കുന്നുണ്ട്. മേഘമലയിലേക്ക് ആന വരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നു തോട്ടം തൊഴിലാളിയും ഹൈവേയ്‌സ് ടൗണ്‍ പഞ്ചായത്ത് അംഗവുമായ തങ്കദുരൈ പറഞ്ഞു. അരിക്കൊമ്പന്‍ മൂലം ഒരു മാസമായി വിനോദ സഞ്ചാരികള്‍ക്കു മേഘമലയിലേക്കു പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ടൂറിസത്തെ ആശ്രയിക്കുന്ന ഒട്ടേറെ ആളുകളുടെ തൊഴില്‍ പ്രതിസന്ധിയിലാണ്. അതിനാല്‍ ആനയെ പിടികൂടി മാറ്റണം എന്നും തങ്കദുരൈ ആവശ്യപ്പെട്ടു.

അതേസമയം പുരകത്തുമ്പോള്‍ ആനയെ പിടിക്കാനിറങ്ങിയ മുതലാളിയ്ക്ക് പണി കിട്ടി. അരിക്കൊമ്പനെ പിടികൂടിയാല്‍ കേരളത്തിലെ മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്കു മാറ്റണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹര്‍ജിയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് എന്തുകൊണ്ടാണ് ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്ന് ആരാഞ്ഞു. ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്ക് പിന്‍ബലമേകുന്ന വസ്തുതകളോ നിയമവശങ്ങളോ ഹാജരാക്കാനായില്ലെന്നു െഹെക്കോടതി വിലയിരുത്തി.

എന്താണ് ഹര്‍ജിക്കാരന് ഇക്കാര്യത്തിലുള്ള വൈദഗ്ധ്യം, ബന്ധപ്പെട്ട തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനുനേരെ ക്രൂരത കാട്ടിയെന്നു വ്യക്തമാക്കാന്‍ വസ്തുതകളുണ്ടോ, അരിക്കൊമ്പന്റെ തുമ്പിക്കൈയിലുള്ള പരുക്ക് തമിഴ്‌നാട് ഉദ്യോഗസ്ഥരും പ്രദേശവാസികളും മൂലമാണോ, നിയമ പ്രകാരമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയോ, ഹര്‍ജിക്കാരനും അഭിഭാഷകനും വനമേഖലയില്‍ താമസിച്ചിട്ടുണ്ടോ, കാട്ടാനയുടെ മുന്നില്‍പെട്ടിട്ടുണ്ടോ,ആനയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഹര്‍ജിക്കാരന്‍ ചെലവ് വഹിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു.

എന്നാല്‍ ഇതിനു വസ്തുതാപരമായ മറുപടി നല്‍കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. ആനയെ ഉള്‍വനത്തിലേക്കു മാറ്റാനുള്ള തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് നിയമപ്രകാരമാണെന്നു വിലയിരുത്തിയ ഹൈക്കോടതി ഈ ഉത്തരവിന്റെ നിയമസാധുത ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലാണ് ആനയുള്ളത്. ഹര്‍ജിക്കാരന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ കേരള ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ ബാധകമായിരിക്കില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends