പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാര്‍, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം...

പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാര്‍, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കി. ഡി.ജി.പിമാരായിരുന്ന എസ്.ആനന്ദകൃഷ്ണന്‍, ഡോ.ബി.സന്ധ്യ എന്നിവര്‍ വിരമിച്ച ഒഴിവിലാണ്.
പദ്മകുമാറിനെ ജയില്‍ മേധാവിയായും ഷേഖ് ദര്‍വേഷിനെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചു. ഇവിടങ്ങളില്‍ ഡി.ജി.പിമാരുടെ രണ്ട് എക്‌സ് കേഡര്‍ തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം നല്‍കിയിട്ടുള്ളത്.
്. ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാക്കി. സായുധ ബറ്റാലിയന്‍ എ.ഡി.ജി.പി എച്ച്.വെങ്കടേശിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി നിയമിച്ചു. പൊലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ് പദ്മകുമാറും ദര്‍വേഷും. നിലവിലെ പൊലീസ് മേധാവി അനില്‍കാന്ത് ഈ മാസം വിരമിക്കുമ്പോള്‍ വീണ്ടും അഴിച്ചുപണി വേണ്ടിവന്നേക്കും.
https://www.facebook.com/Malayalivartha





















