വര്‍ക്കല വടശ്ശേരിക്കോണം സംഗീത കൊലക്കേസ് ... ബ്രേക്ക് അപ്പ് ആയി പിണങ്ങിപ്പോയ മുന്‍ കാമുകിയെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്നും പുറത്തു വിളിച്ചു വരുത്തി കട്ടര്‍ കത്തി കൊണ്ട് കഴുത്തു മുറിച്ചു ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോപുവിനെ ജൂണ്‍ 8 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു

വര്‍ക്കല വടശ്ശേരിക്കോണം സംഗീത കൊലക്കേസില്‍ പ്രതി ഗോപുവിനെ ജൂണ്‍ 8 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. റൂറല്‍ വര്‍ക്കല പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. വര്‍ക്കല ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എം.ഹരികൃഷ്ണന്റേതാണുത്തരവ്.
പ്രതിയെ വിചാരണക്ക് സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്തയക്കുന്നതിലേക്കാണ് പ്രതിയെ വിളിച്ചു വരുത്തുന്നത്. 2022 ഡിസംബര്‍ 28 ന് പുലര്‍ച്ച ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ബ്രേക്ക് അപ്പ് ആയി പിണങ്ങിപ്പോയ മുന്‍ കാമുകിയെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്നും പുറത്തു വിളിച്ചു വരുത്തി കട്ടര്‍ കത്തി കൊണ്ട് കഴുത്തു മുറിച്ചു ദാരുണമായി കൊലപ്പെടുത്തിയെന്നാണ് കേസ്. വ്യാജപ്പേരില്‍ ആള്‍മാറാട്ടം നടത്തി ചാറ്റു ചെയ്ത് സൗഹൃദം സ്ഥാപിച്ചായിരുന്നു കൊലപാതകം.
മുന്‍ ആണ്‍ സുഹൃത്ത് ഗോപുവിനെ ഏക പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വര്‍ക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യു.പി സ്‌കൂളിന് സമീപം കുളക്കോടുപൊയ്ക പൊലീസ് റോഡില്‍ സംഗീത നിവാസില്‍ സംഗീതയെ (16) സുഹൃത്ത് ഗോപു കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
എണ്‍പതോളം പേരാണ് സാക്ഷി പട്ടികയിലുള്ളത്. വ്യാജപേരില്‍ സൗഹൃദം സ്ഥാപിച്ച ഗോപു അനുജത്തിക്കൊപ്പം വീട്ടില്‍ ഉറങ്ങുകയായിരുന്ന സംഗീതയെ ഫോണില്‍ വിളിച്ച് പുറത്തുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഗീത വീട്ടില്‍ നിന്നിറങ്ങി അടുത്തുള്ള റോഡിനു സമീപമെത്തി. സംസാരത്തിനിടയിലാണ് സംഗീതയെ കത്തികൊണ്ട് കഴുത്തറുത്തത്.
സംഗീത നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി സിറ്റൗട്ടില്‍ വീഴുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അച്ഛനും അമ്മയും രക്തത്തില്‍ കുളിച്ചു കിടക്കുന്ന സംഗീതയെയാണ് കണ്ടത്. പരിസര വാസികള്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ സംഗീത മരിച്ചു. കൃത്യത്തിനുപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലെ പുരയിടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗോപുവിനെ പൊലീസ് പിടികൂടി.
"
https://www.facebook.com/Malayalivartha




















