നാടക സംവിധായകനും കലാകാരനുമായ ഗിരീഷ് കാരാടി അന്തരിച്ചു...

നാടക സംവിധായകനും കലാകാരനുമായ ഗിരീഷ് കാരാടി (49) അന്തരിച്ചു. കാരാടി പരേതനായ രാഘന്‍ വൈദ്യരുടെ മകനാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യമുണ്ടായത്. കാല്‍ നൂറ്റാണ്ടായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികള്‍ക്കായി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സംസ്ഥാന യുവജനോത്സവത്തില്‍ ഗിരീഷ് സംവിധാനം ചെയ്ത നാടകങ്ങള്‍ക്ക് ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നാടക രംഗത്തെ സംഭാവനക്ക് നിരവധി അവാര്‍ഡുകളും ഗിരീഷ് കരസ്ഥമാക്കിയിട്ടുണ്ട്.
നിരവധി തവണ വയനാട്ടില്‍ 'വേനല്‍ തുമ്പികള്‍ 'കലാജാഥ ഒരുക്കിയതും ഗിരീഷായിരുന്നു. അസുഖ ബാധിതനായി ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. ഭാര്യ: ബിന്ദു. രണ്ട് മക്കളുണ്ട്.
"
https://www.facebook.com/Malayalivartha




















