ഇന്ന് മുതൽ അടുത്ത 5 ദിവസം സംസ്ഥാനത്തെ വിവിധപ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ കാലവർഷമെത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇപ്പോൾ പുറത്തവരുന്ന വിവരമനുസരിച്ച് കാലവർഷത്തിന് മുന്നോടിയായി വേനൽ ശക്തമാകും. ഇന്ന് മുതൽ അടുത്ത 5 ദിവസം സംസ്ഥാനത്തെ വിവിധപ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയാണ് . കൂടുതൽ മഴ പെയ്യാൻ സാധ്യത, മദ്ധ്യ- തെക്കൻ ജില്ലകളിലാണ്. ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .
വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നും അറിയിച്ചിട്ടുണ്ട് .സംസ്ഥാനത്ത് കനത്ത മഴയുണ്ടാകാനുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് നാളെ 2 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ കനത്ത മഴയുണ്ടാകാനും സാധ്യത വളരെ കൂടുതലാണ് .
ജൂൺ നാലോട് കൂടി കേരളത്തിൽ കാലവർഷം തുടങ്ങും. മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളുമാണ് വിലക്ക് ഏർപ്പെടുത്തിയത്. കടലിൽ മോശം കാലാവസ്ഥയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളത് കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത് . ജൂൺ 6-ഓടെ അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ട് .
അന്താരാഷ്‌ട്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 10 മുതൽ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുവാനൊരുങ്ങുകയാണ് . ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം ഉടൻ തന്നെ പുറത്തിറങ്ങും. എന്നാൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്തെ മത്സ്യവില കൂടും എന്നതാണ് ശ്രദ്ധേയമായ കാര്യം,.
https://www.facebook.com/Malayalivartha




















