വീടിനുള്ളില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി...ഭാര്യ ശാന്തയെ കൊലപ്പെടുത്തിയശേഷം പുഷ്പാംഗദന്‍ ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തില്‍ പോലീസ്

വീടിനുള്ളില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നാലാഞ്ചിറ പാറോട്ടുകോണം സ്നേഹ ജംഗ്ഷന് സമീപം ടി.സി 14/1180 (2)ല്‍ മയൂര്‍ ദ്വീപില്‍ പുഷ്പാംഗദന്‍ (85), ഭാര്യ ശാന്ത(82) എന്നിവരാണ് മരിച്ചത്.
ഭാര്യ ശാന്തയെ കൊലപ്പെടുത്തിയശേഷം പുഷ്പാംഗദന്‍ ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലാണ് പൊലീസ്. കിടപ്പുമുറിയിലെ കട്ടിലില്‍ നിന്ന് നിലത്തുവീണ നിലയിലായിരുന്നു ശാന്തയുടെ മൃതദേഹം കിടന്നിട്ടുണ്ടായിരുന്നത്. ഇവരുടെ കഴുത്തില്‍ കുത്തേറ്റിട്ടുണ്ട്. മുറിയില്‍ നിന്ന് ഒരു കത്തിയും പൊലീസ് കണ്ടെത്തി.
മറ്റൊരു മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് പുഷ്പാംഗദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കൈത്തണ്ടയിലും മുറിവുണ്ട്.
ഇന്നലെ രാവിലെയാണ് വീടിന്റെ രണ്ട് കിടപ്പുമുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവര്‍ ഇരുവരും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
പകല്‍ സമയങ്ങളില്‍ സമീപത്തെ വീട്ടിലെ സ്ത്രീ ആഹാരം പാകം ചെയ്യാനും പുറംജോലികള്‍ ചെയ്യാനും ഇവിടെ വരാറുണ്ട്. പതിവുപോലെ ഇന്നലെ രാവിലെ ഇവരെത്തി വിളിച്ചിട്ടും അകത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തി വാതില്‍ തള്ളി തുറന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം പുഷ്പാംഗദന്‍ അബുദാബി എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനായിരുന്നു. മുംബയ് ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ (ബാര്‍ക്) ഉദ്യോഗസ്ഥയായിരുന്നു ശാന്ത. 20 വര്‍ഷം മുന്‍പാണ് ഇവര്‍ പാറോട്ടുകോണത്ത് താമസമാക്കിയത്. വിദേശത്തുള്ള മക്കള്‍ ഇരുവരും ഇന്ന് നാട്ടിലെത്തും. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.
"
.
https://www.facebook.com/Malayalivartha




















