സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... കൊല്ലത്ത് പനിബാധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു...പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും പാത്രവുമെല്ലാം വാങ്ങി സ്‌കൂളിലേക്ക് പോകാനിരിക്കെയാണ് വിധി തട്ടിയെടുത്തത്

സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... കൊല്ലത്ത് പനിബാധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു...പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും പാത്രവുമെല്ലാം വാങ്ങി സ്‌കൂളിലേക്ക് പോകാനിരിക്കെയാണ് വിധി തട്ടിയെടുത്തത്
. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഞ്ജയ് ആണ് മരിച്ചത്. പത്ത് വയസായിരുന്നു.
ആനക്കോട്ടൂര്‍ സന്തോഷ് ഭവനത്തില്‍ സന്തോഷിന്റെയും പ്രീതയുടെയും മകനായിരുന്നു. ഇന്ന് സ്‌കൂളിലേക്ക് പോകാനിരിക്കെ ഇന്നലെ രാത്രി പനി മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ മുതല്‍ കുട്ടി പനി ബാധിച്ച് അവശനായിരുന്നു. എന്നാല്‍ അച്ഛന്‍ സന്തോഷ് ജോലിക്ക് പോയതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ല. കുട്ടിയുടെ അമ്മ പ്രീത സന്തോഷിനെ വിളിച്ച് കുഞ്ഞിന് പനിയാണെന്ന് അറിയിച്ചിരുന്നു.
സന്തോഷ് കുട്ടിക്ക് കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രീത ഇതൊക്കെ നല്‍കിയെങ്കിലും കഴിച്ചതെല്ലാം കുട്ടി ഛര്‍ദ്ദിച്ചു. തുടര്‍ച്ചയായി ഛര്‍ദ്ദിച്ച് കുട്ടി അവശ നിലയിലായി.
വൈകീട്ട് സന്തോഷെത്തിയ ശേഷം കുട്ടിയെ ഓട്ടോറിക്ഷ വിളിച്ച് പ്രീതയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് വീട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്ത് കുട്ടി സംസാരിക്കുന്നുണ്ടായിരുന്നില്ല എന്നാണ് സന്തോഷ് പറയുന്നത്.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പനി ബാധിച്ചാണോ കുട്ടിയുടെ മരണം എന്നതില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
" f
https://www.facebook.com/Malayalivartha




















