Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യത...ഇത് രൂപപ്പെട്ടുകഴിഞ്ഞാൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നാണ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.....

01 JUNE 2023 07:34 PM IST
മലയാളി വാര്‍ത്ത

അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ അഞ്ചോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഇത് രൂപപ്പെട്ടുകഴിഞ്ഞാൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാത അടിസ്ഥാനമാക്കിയായിരിക്കും കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്കുള്ള സാദ്ധ്യത.അതേസമയം, അടുത്ത മൂന്നു മണിക്കൂറിൽ ഇടുക്കി,എറണാകുളം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ശനി, ഞായർ ദിവസങ്ങളിൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ 4 ന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യ ആഴ്ചയില്‍ പ്രത്യേകമായി നടത്തണം.ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാകളക്ടര്‍മാരുടെയോ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം ചേരണം. അതില്‍ ഓരോപ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലം/കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ ശേഖരിച്ച് വെക്കണം.

 

ആപതാമിത്ര, സിവില്‍ ഡിഫന്‍സ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെഅഗ്നി സുരക്ഷാ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം. ഈ കേന്ദ്രത്തിന്‍റെ ദൈനംദിന മേല്‍നോട്ടം തദ്ദേശ സ്ഥാപനത്തിനായിരിക്കും.ഇടിയോടു കൂടിയ മഴ നേരത്തെ എത്തി. കാലവർഷം പടിവാതിൽക്കൽ. പുത്തൻ അധ്യയന വർഷത്തിനു തുടക്കം കുറിച്ചു ഇന്ന് വിദ്യാലയങ്ങളിൽ പ്രവേശനോത്സവം. ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പിടിഎ, പഞ്ചായത്ത്, വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ശുചീകരണം ഉൾപ്പെടെ പൂർത്തിയാക്കി.അതിതീവ്രമഴ ലഭിച്ചാല്‍ നഗരമേഖകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് ഡ്രെയിനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍  (12 minutes ago)

അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ  (17 minutes ago)

ജമ്മു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം  (20 minutes ago)

പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്  (35 minutes ago)

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.  (1 hour ago)

ആദ്യ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന  (1 hour ago)

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം  (2 hours ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (2 hours ago)

നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  (2 hours ago)

ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്....  (2 hours ago)

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (10 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (10 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (10 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (12 hours ago)

Malayali Vartha Recommends