വിവാഹ വാഗ്ദാനം നല്‍കി 28 കാരിയായ ബി ഡി എസ് വിദ്യാര്‍ത്ഥിനിയെ വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി ദന്ത ഡോക്ടര്‍ സുബി.എസ്. നായര്‍ക്ക് ഉപാധികളോടെ ജാമ്യം...

വിവാഹ വാഗ്ദാനം നല്‍കി 28 കാരിയായ ബി ഡി എസ് വിദ്യാര്‍ത്ഥിനിയെ വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഏക പ്രതി സ്വകാര്യ ആശുപത്രിയിലെ ദന്ത ഡോക്ടര്‍ സുബി. എസ്. നായര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം മൂന്നാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍.ജയകൃഷ്ണനാണ് മാര്‍ച്ച് 22 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് കര്‍ശന ഉപാധികളോ ജാര്യം അനുവദിച്ചത്. പരാതിക്കാരിയുടെ മൊഴി പരിശോധിച്ചതില്‍ 2022 ജൂലൈ മുതല്‍ പരിചിതനായ പ്രതി ആ കാലയളവ് മുതല്‍ പലയിടങ്ങളില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പറയുന്നു.
അതേ സമയം പീഡനാരോപണത്തിന് യുവതിയുടെ മൊഴിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 2023 മാര്‍ച്ച് 19 നാണെന്ന് കോടതി വിലയിരുത്തി. പ്രതി ദന്തഡോക്ടറും ഇര 28 കാരിയായ ബി ഡി എസ് വിദ്യാര്‍ത്ഥിനിയുമാണെന്ന് മൊഴിയിലുണ്ട്. കേസ് റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ അന്വേഷണം ഭൂരി ഭാഗവും പൂര്‍ത്തിയായതായതായി കാണുന്നു ആകയാല്‍ പ്രതിയെ തുടര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വക്കേണ്ട കാര്യമില്ല. ജാമ്യമനുവദിക്കാന്‍ യോഗ്യമായ കേസെന്ന് ഉത്തരവില്‍ വിലയിരുത്തിയാണ് കര്‍ശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ഉപാധികള്‍ : 1. അമ്പതിനായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടും മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണം. 2 . പരാതിക്കാരിയെ യാതൊരു രീതിയിലും കാണാനോ ആശയവിനിമയം ചെയ്യാനോ ശ്രമിക്കരുത് 3. പ്രതി യാതൊരു ക്രിമിനല്‍ കേസിലും ഉള്‍പ്പെടുത് 4. പരാതിക്കാരിയെയോ സാക്ഷികളേയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോതെളിവു നശിപ്പിക്കാനോ പാടില്ല 5. ഈ കോടതിയുടെ മുന്‍കൂര്‍ അനുമതി കൂടാതെ ഇന്ത്യ വിടരുത് 6. പോലീസ് .കുറ്റപത്രം സമര്‍പ്പിക്കും വരെയോ തുടര്‍ ഉത്തരവുണ്ടാകും വരെയോ എല്ലാ ശനിയാഴ്ചയും രാവിലെ 9 നും 11 നുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണം 7. മേല്‍പ്പറഞ്ഞ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അധികാര പരിധി കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കേണ്ടതാണ്. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിന് സമീപം ചിറ്റാറ്റിങ്ങല്‍ സുബിനം ഹൗസില്‍ 32 കാരനായ ദന്തഡോക്ടര്‍ സുബി.എസ്. നായര്‍ക്കാണ് ജാമ്യം അനുവദിച്ചത്. വര്‍ക്കല കവലയൂരില്‍ സുബീസ് ഡെന്റല്‍ കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി.
2022 ജൂലൈയില്‍ സോഷ്യല്‍ മീഡിയ ആപ്പ് വഴി പരിചയപ്പെട്ട 28 കാരിയായ നഗര വാസിയായ ബി ഡി എസ് വിദ്യാര്‍ഥിനിയെ വീഡിയോ കോളിലൂടെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച കൗമാരക്കാരിയോട് വിവാഹ വാഗ്ദാനം ചെയ്ത് ദ്യശ്യങ്ങള്‍ കണ്ടു. ഇവ റെക്കോര്‍ഡ് ചെയ്തത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹ വാഗ്ദാനം ചെയ്ത് വിഴിഞ്ഞം, കോവളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും അബോര്‍ട്ട് ചെയ്താല്‍ വിവാഹം കഴിക്കാമെന്ന് വിവാഹ വാഗ്ദാനം നല്‍കി ബലാല്‍ക്കാരമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമുള്ളതാണ് യുവതിയുടെ പരാതി.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം പകര്‍ത്തിയ വീഡിയോയുടെ പേരില്‍ ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് പെണ്‍കുട്ടി വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്.
വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. 2023 മാര്‍ച്ച് 22 നാണ് പ്രതി അറസ്റ്റിലായത്.
പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായി. പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാല്‍സംഗത്തിനും മാനഭംഗത്തിനും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്.
"
https://www.facebook.com/Malayalivartha





















