സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം....അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കും

സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം. രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്‌കൂളുകള്‍ തുറന്നത്. ഈ ശനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനമാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കും.
അധ്യായന വര്‍ഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും. ഏഴിനാണ് ആറാം പ്രവൃത്തിദിനം അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളില്‍ നിന്ന് സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുക.
ജൂലൈ മാസത്തില്‍ 3 ശനിയാഴ്ചകളാണ് പ്രവര്‍ത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളില്‍ വരുന്ന ശനിയാഴ്ചകളാണ് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുക.
"
https://www.facebook.com/Malayalivartha





















