സാങ്കേതിക പ്രശ്‌നങ്ങളാല്‍ സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണത്തിന് തടസ്സം... ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. പുതുക്കിയ ബില്ലിംഗ് രീതി വന്നപ്പോഴുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് റേഷന്‍ വിതരണം സ്തംഭിച്ചത്.
ഇതോടെ ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്‌സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അപ്‌ഡേഷന്‍ നടത്തിയപ്പോഴുള്ള തടസമാണ് റേഷന്‍ വിതരണം സ്തംഭിക്കാന്‍ കാരണമായത്.
https://www.facebook.com/Malayalivartha





















