Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻ തുക പിരിക്കുന്നതിനെ കുറിച്ച് വിവരങ്ങൾ തേടി കേന്ദ്ര സർക്കാർ..! ഇത്രയും കാലം കേരളത്തിൽ ഒതുങ്ങിയ തട്ടിപ്പ് വിദേശ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിൽ ഞെട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ..!!

02 JUNE 2023 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ കേരള മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻ തുക പിരിക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ വിവരങ്ങൾ തേടുന്നു. ഇത്രയും കാലം കേരളത്തിൽ ഒതുങ്ങിയ തട്ടിപ്പ് വിദേശ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിൽ ഞെട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

 

 

 

മുൻ സ്പീക്കറും നോർക്ക അധ്യക്ഷനുമായ പി ശ്രീരാമകൃഷ്ണനാണ് പിണറായിക്ക് വിനയായി മാറിയത്. അദ്ദേഹം പിരിവിനെ ന്യായീകരിച്ച് രംഗത്തെത്തി. ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്പോൺസർഷിപ്പ് ഏർപ്പെടുത്തുന്നതെന്നാണ് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ്റെ ന്യായീകരണം.

 

 

 

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമാണ് പിരിവ്. ഗോൾഡ് പാസ് വാങ്ങുന്ന സ്പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമാണ് ഓഫർ. മുൻനിരയിൽ ഇരിപ്പിടവും. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിൻറെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘടാകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. അടുത്തിരിക്കാൻ പണം അടിസ്ഥാനമാക്കിയുള്ള പരസ്യത്തിനെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ നോർക്ക ന്യായീകരിക്കുകയാണ്.പരസ്യം പരിശോധിക്കുമെന്ന് പറയുമ്പോഴും അമേരിക്കൻ രീതിയെന്ന് പറഞ്ഞാണ് നോർക്ക വൈസ് ചെയർമാൻറെ ന്യായീകരണം.

സ്പോൺസർഷിപ്പ് കാർഡ് പ്രാദേശിക സംഘാടകസമിതി തീരുമാനമെന്ന് പറഞ്ഞ സംഘാടകസമിതിയിൽ നോർക്ക പ്രതിനിധികളുമുണ്ട്. യാത്രക്കുള്ള പണം ഖജനാവിൽ നിന്നാണ്. മുഖ്യമന്ത്രി സ്പീക്കർ ധനമന്ത്രി, ചീഫ് സെക്രട്ടരി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പ്രതിദിന ബത്തയായി 100 ഡോളറും അനുവദിച്ചിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിക്കിടെ വൻതുക ചെലവാക്കിയുള്ള അമേരിക്കൻ ലോകകേരള സഭാ നടത്തിപ്പ് വലിയ ചർച്ചയാകുമ്പോഴാണ് സ്പോൺസർഷിപ്പ് വിവാദം. പൊതുസമ്മേളനം പ്രശസ്തമായ ടൈം സ്ക്വയറിൽ. വൻതുക മുടക്കുന്നവരുടെ പരസ്യ വീഡിയോ ടൈം സ്ക്വയറിൽ കാണിക്കുമെന്നും വാഗ്ദാനമുണ്ട്. രണ്ടരലക്ഷം പേർ അവിടെ മേഖലാസമ്മേളനത്തിനെത്തുമെന്നാണ് അവകാശവാദം.

 

 

 

മുഖ്യമന്ത്രിക്കെതിരെ യഥാർത്ഥത്തിൽ ബോംബിട്ടത് ശ്രീരാമകൃഷ്ണനാണ്.. അദ്ദേഹം പിണറായി വിജയൻ്റെ വിശ്വസ്തനായിരുന്നു.എന്നാൽ സ്വർണക്കടത്ത് കച്ചവടവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതോടെ ശ്രീരാമകൃഷ്ണനെ
പിണറായി വെട്ടി.നിയമസഭാ തിരഞ്ഞടുപ്പിൽ സീറ്റ് പോലും നൽകിയില്ല. ഇതിൽ ശ്രീരാമകൃഷ്ണൻ കലിച്ചെങ്കിലും അദ്ദേഹത്തിന് പിണറായിയോട് യുദ്ധം ചെയ്യാനുള്ള ആരോഗ്യമോ ധൈര്യമോ ഉണ്ടായിരുന്നില്ല. യുഎസിലെ പണപ്പിരിവ് മുഖ്യമന്ത്രിക്ക് ദോഷം ചെയ്യുമെന്ന് മനസിലാക്കാനുള്ള വിവേകം ശ്രീരാമകൃഷ്ണന് ഇല്ലെന്ന് കരുതാനാവില്ല. കാരണം പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയം അദ്ദേഹത്തിനുണ്ട്.

നോർക്ക ഉദ്യോഗസ്ഥരുടെ അറിവും സമ്മതവും നേടിയിട്ടാണ് പാസ് അച്ചടിച്ചതെന്ന് സംഘാടക സമിതി വ്യക്തമാക്കുന്നുണ്ട്. പാസ് ഇറക്കിയ സംഘാടക സമിതിയിൽ നോർക്കയുടെ പ്രതിനിധികളുമുണ്ട്. വിവാദം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അന്വേഷിച്ചിരുന്നു.എന്നാൽ ഇതിലൊന്നും അത്ഭുതമില്ലെന്ന മട്ടാണ്
നോർക്ക വൈസ് ചെയർമാൻ സ്വീകരിച്ചത്.ശ്രീരാമകൃഷ്ണനെ വിളിച്ചവരോട് പോലും അദ്ദേഹം തൻ്റെ നിലപാട് ന്യായീകരിച്ചതേയുള്ളു. ഇതിൽ ഒരു കുരുക്കുണ്ടെ
ന്ന് ചില സി പി എം നേതാക്കൾ കരുതുന്നു.

പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും എന്നാണ് സംഘാടക സമിതി പറയുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്.
പരിപാടിയുടെ ചെലവിലേക്ക് കേരള സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ല. ആവശ്യപ്പെട്ടിട്ടുമില്ല. പരിപാടിയുടെ സുതാര്യത ഉറപ്പ് വരുത്തും. പരിപാടി കഴിയുമ്പോള്‍ ഇതിന്റെ വരവ് ചെലവ് സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമെന്ന് സംഘാടക സമിതി കെ.ജി. മന്മഥന്‍ നായര്‍

 

 

 

 

 

ജൂണ്‍ 9 മുതല്‍ 11 വരെയാണ് ന്യൂയോര്‍ക്കില്‍ ലോക കേരളാസഭ സമ്മേളനം നടക്കുന്നത്. ഏകദേശം ആറര ലക്ഷം ഡോളര്‍(അഞ്ചരക്കോടി) വരെ പരിപാടിക്ക് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന സമാപന സമ്മേളനത്തിന് പ്രത്യേക വേദിയൊരുക്കും. രണ്ടു മണിക്കൂര്‍ മുഖ്യമന്ത്രി സംസാരിക്കുന്ന പരിപാടിക്കായി രണ്ടുകോടി രൂപ ചെലവാകും. മലയാളികൾ പട്ടിണി കിടക്കുന്ന കാലമാണ് ഇതെന്നോർക്കണം. പിരിക്കുന്നത് കണ്ടാൽ ഡബിളും ത്രിബിളും ലഭിക്കും.

ലോകകേരള സഭ സമ്മേളനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിനായുള്ള പണപ്പിരിവ് തുടരാനാണ് നോര്‍ക്കയുടെ തീരുമാനം. സ്‌പോണ്‍സര്‍ഷിപ്പ് അമേരിക്കന്‍ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ലെന്ന വിശദീകരണമാണ് അവര്‍ നല്‍കുന്നത്. എന്നാല്‍ പണപ്പിരവിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് സര്‍ക്കാരിന്റെ മറുപടി. എട്ടിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുഎസിലേക്ക് യാത്ര തിരിക്കുന്നത്.

അതിനിടെ പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍ രംഗത്ത് എത്തി.സ്‌പോണ്‍സര്‍ എന്നുപറഞ്ഞാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. ഇത് പണപ്പിരിക്കുന്നതല്ല, സ്‌പോണ്‍സര്‍ഷിപ്പാണെന്നന്ന് എ.കെ. ബാലന്‍ പ്രതികരിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. എ.കെ.ബാലൻെറ അവസ്ഥയും ശ്രീരാമകൃഷ്ണന് സമാനമാണ്. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയുടെ പട്ടട കാണുകയാണ് ലക്ഷ്യം.

മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ? പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചില്ലേ? മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഇമേജ് ഉയര്‍ന്നിരിക്കുന്നു.ആരോപണങ്ങള്‍ പ്രവാസികള്‍ പുച്ഛിച്ചു തള്ളും. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ട്.ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായം. ലോക കേരള സഭ വിവാദത്തിന് പിന്നില്‍ വയനാട് സഹകരണ ബാങ്ക് അഴിമതി. കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാന്‍ വിവാദം ഉണ്ടാക്കുകയാണെന്നും എ.കെ. ബാലന്‍ വിമര്‍ശിച്ചു.

ലോകകേരള സഭ യുഎസ് മേഖല സമ്മേളനത്തിലെ പണപിരിവ് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.മുഖ്യമന്ത്രി ആ പരിപാടിക്ക് പോകരുത്.പണം ഇല്ലാത്തവർ അടുത്ത് വരേണ്ട എന്ന രീതി നാണക്കേടെന്നും അദ്ദഹം പറഞ്ഞു.അമേരിക്കയില്‍ ലോകകേരളസഭാ സമ്മേളനത്തിന് താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി.ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ഒരാളില്‍ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനംപാലിക്കുന്നു. കമഴ്ന്നുവീണാല്‍ കാല്‍പ്പണമെന്നത് സിപിഎമ്മിന്റെ ജനിതക സ്വഭാവമാണെന്നും സുധാകരന്‍ പരിഹസിച്ചു.

അതേ സമയം എം.വി. ഗോവിന്ദന് ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. മുഖ്യമന്ത്രിയെ ആരൊക്കെയോ ചേർന്ന് വഴിതെറ്റിക്കുന്നു എന്ന അഭിപ്രായം അദ്ദേഹത്തിന് പണ്ടേയുണ്ട്. എന്നാൽ ഇക്കാര്യം അദ്ദേഹം പുറത്തു പറയുന്നിലെന്ന് മാത്രം. ഇത്തരം വിവാദങ്ങളെ സൈദ്ധാന്തികമായി പോലും നേരിടാൻ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം പ്രതികരണം പോലും ഒഴിവാക്കുന്നത്. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്ന പ്രവർത്തനങ്ങളാണോ കേരളത്തിൽ നടക്കുന്നതെന്ന കാര്യത്തിൽ യഥാർത്ഥ കമ്യൂണിസ്റ്റുകാർക്ക് പോലും സംശയമുണ്ട്.

കേന്ദ്ര സർക്കാരിൻെറ നിലപാട് വ്യക്തമാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തല്ല ഇത്തരം ഒരു ഹുഡായിപ്പ് നടക്കുന്നത്. വിദേശ രാജ്യത്ത് തട്ടിപ്പ് നടന്നാൽ നാണക്കേട് ഇന്ത്യക്കാണ്. കേന്ദ്ര മന്ത്രി വി.മുരളീധരനാണ് മനോരമ വാർത്ത വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മനോരമ കൊണ്ടുവന്ന വിവാദം അദ്ദേഹം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. ചില വ്യക്തികൾ ചേർന്ന് നടത്തുന്ന തട്ടിപ്പാണ് ഇതെന്ന് കേന്ദ്രം മനസിലാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ അക്കാര്യം ചോദ്യം ചെയ്യാൻ കേന്ദ്ര സർക്കാരിന് പരിമിതിയുണ്ട്. എന്നാൽ വിവാദം രാജ്യത്തിന് അപമാനകരമാകാതിരിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്.അതിനാലാണ് കേന്ദ്ര സർക്കാർ വിവരശേഖരണം തുടങ്ങിയത്.

കാര്യങ്ങൾ കൈവിട്ടു പോയാൽ മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര പൊളിയാൻ സാധ്യതയുണ്ട്. ഇങ്ങനെയൊരു നീക്കമുള്ളതുകൊണ്ട് മുഖ്യമന്ത്രി ഡൽഹിയിൽ ശുപാർശ തുടങ്ങിക്കഴിഞ്ഞു. എന്നാൽ വിദേശകാര്യ മന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സ്വാധീനിക്കാൻ പിണറായിക്ക് കഴിയാത്തതു കാരണം അദ്ദേഹത്തിൻ്റെ തന്ത്രങ്ങൾ വിജയിക്കാനുള്ള സാധ്യത കുറവാണ്. ഏതായാലും വിദേശകാര്യ മന്ത്രി അഡ്വ.ജയ് ശങ്കർ ആകെ അമ്പരപ്പിലാണ്. കമ്യൂണിസ്റ്റുകാരുടെ തട്ടിപ്പ് പുതിയ വിഹായസുകൾ കടക്കുന്നത് കണ്ട് ഡൽഹിയിൽ കനലെരിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (2 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (3 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (3 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (3 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (4 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (4 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends